Chapter Title : റോക്കി 6 [സാത്യകി] [Climax]
അമ്മയും അനിയത്തിയും ഒക്കെ അവിടെ ആയ സ്ഥിതിക്ക് അവിടെ നിന്ന് പഠിക്കണോ എന്നൊരു ആലോചന മൊത്തത്തിൽ ഉണ്ടെന്ന് അവളെന്നോട് പറഞ്ഞു. ഞാനത് മൂളിക്കേട്ടതെ ഉള്ളു. അവളുടെ സന്തോഷം ആണ് എനിക്ക് വലുത്. പക്ഷെ അത് നേടുമ്പോ ഞാൻ ഔട്ട് ആയി പോകുന്നത് പോലെയൊക്കെ എനിക്ക് തോന്നി. ചിലപ്പോ അവളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് വെറുതെ എനിക്ക് ഓരോന്ന് തോന്നുന്നത് ആകാം.. വെറുതെ ഇരിക്കുമ്പോ ആണ് ഇമ്മാതിരി തോന്നലുകൾ എല്ലാം കേറി വരുന്നത്.. അത് കൊണ്ട് കൂടുതൽ സമയവും ഞാൻ ഓഫിസിൽ ഒക്കെ ആയി ബിസി ആകാൻ ശ്രമിച്ചു
അതോടെ ഞാൻ ഓഫിസും വീടുമായി ഒരു ബിസിനസ്കാരന്റെ എല്ലാ തിരക്കും സമ്മർദ്ദവും അനുഭവിക്കാൻ തുടങ്ങിയിരുന്നു. ഓഫിസിൽ ഫൈസി ഒക്കെ ഉള്ളത് കൊണ്ട് അവിടെ എനിക്ക് പണ്ടത്തെ പോലെ വീർപ്പു മുട്ടൽ ഇല്ലായിരുന്നു. പതിയെ പതിയെ കമ്പിനിയും ബിസിനെസ്മെല്ലാം എന്റെ ചര്യകൾ ആയി.. അതൊക്കെ ബോർ അടിക്കാതെ ചെയ്യാനും തുടങ്ങി..
ചിലപ്പോൾ ഒക്കെ ഓഫിസിൽ നിന്ന് വരുമ്പോൾ താമസിക്കുമായിരുന്നു.. വന്ന പാടെ നൂനുവിന് എന്തെങ്കിലും കഴിക്കാൻ കൊടുത്തു അവന്റെ കൂടെ പത്തു മിനിറ്റ് സ്പെൻഡ് ചെയ്തിട്ട് ആയിരിക്കും ഞാൻ ഉള്ളിലേക്ക് പോവുക. മുറിയിൽ എത്തി ലൈറ്റ് ഇട്ട് ഇഷാനി തന്ന വാച്ച് ശ്രദ്ധയോടെ അഴിച്ചു ഞാൻ ടേബിളിൽ വച്ചു. അപ്പോളാണ് പെട്ടന്ന് ലൈറ്റ് ഓഫ് ആയത്.. ആരൊ ഓഫ് ആക്കിയത് ആണ്..
പെട്ടന്ന് എന്റെ പിന്നിലേക്ക് ആരൊ ഓടി അടുക്കുന്നത് ഞാൻ അറിഞ്ഞു. തിരിഞ്ഞപ്പോളേക്കും ആ കൈകൾ എന്നെ കടന്ന് പിടിക്കാൻ തുടങ്ങിയിരുന്നു.. എന്റെ ഉള്ളിലെ ഭയം പിടഞ്ഞെഴുന്നേറ്റു.. ശത്രു ആരോ
💬 Comments
View all comments