0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 314.9K

കണ്ട് അവൾ കയ്യിലിരുന്ന കവർ എല്ലാം താഴെ ഇട്ട് എന്റെ അടുത്തേക്ക് ഓടി വന്നു..

'എടാ എന്താ.. എന്ത് പറ്റി...?

അവൾ എന്റെ നെറ്റിയിൽ മെല്ലെ തൊട്ട് ചോദിച്ചു

'ഒന്നുമില്ല...'

അങ്ങനെയേ ഞാൻ പറഞ്ഞുള്ളു. പക്ഷെ ചുറ്റും കൂടി നിന്നവരുടെ വിവരണത്തിൽ നിന്ന് അത് ഒരു അടിപിടി ആയിരുന്നു എന്ന് അവൾക്ക് മനസിലായി.. കൂടെ നിന്നവർ ആരോ പോലീസിന് ഫോൺ ചെയ്യാൻ തുടങ്ങിയപ്പോ ഞാൻ ഇടപെട്ട് അത് നിർത്തിച്ചു.. പരിക്ക് അത്യാവശ്യം ഉള്ളത് കൊണ്ട് തിരിച്ചു ബൈക്കിൽ പോകാൻ പറ്റില്ല.. മുറിവ് ഡ്രസ്സ്‌ ചെയ്യാൻ കൃഷ്ണ എന്റെ ഒപ്പം ഹോസ്പിറ്റലിലേക്കും വന്നു.. ഒരുപാട് കൺവിൻസ് ചെയ്തിട്ടാണ് അവളോട് ഇത് അടി ആണെന്ന് ആരോടും പറയരുത് എന്ന് ഞാൻ സമ്മതിപ്പിച്ചത്. ആരാണ് അവരെന്നു അവളോട് എനിക്കൊരു കള്ളവും പറയേണ്ടി വന്നു.. മുമ്പൊരിക്കൽ ബാറിൽ വച്ചു നടന്ന അടിയുടെ ബാക്കിയാണ് ഇവിടെ നടന്നതെന്ന് ഞാൻ അവളോട് വെറുതെ തട്ടി വിട്ടു..

രാഹുലിനോട് മാത്രം ആക്‌സിഡന്റ് ഉണ്ടായി എന്ന് പറയണം എന്നാണ് ഞാൻ അവളോട് പറഞ്ഞത്. എന്റെ കൈ ഡ്രസ്സ്‌ ചെയ്തോണ്ട് ഇരുന്നപ്പോൾ അവളാണ് അവനെ വിളിച്ചു അത് പറഞ്ഞത്.. രാഹുലും ആഷിക്കും മാത്രമേ ഈ കാര്യം അറിഞ്ഞിട്ടുള്ളു.. അങ്ങനെ ആണ് ഞാൻ കരുതിയത്

പക്ഷെ ക്ലാസ് തീരുന്നതിനു മുമ്പ് എവിടെ പോകുന്നു എന്ന് ഫാത്തിമ ചോദിച്ചപ്പോ ആഷിക്കിന് അർജുന്റെ കാര്യം പറയേണ്ടി വന്നു.. ആഷിക്ക് പോയി കഴിഞ്ഞു ഇഷാനി കേൾക്കത്തക്ക വണ്ണം ഫാത്തിമ അർജുന്റെ ആക്‌സിഡന്റ് കാര്യം അഞ്ജനയോടും തസ്‌നിയോടും പറഞ്ഞു..

പിന്നിൽ ഇരുന്ന ഇഷാനി ആദ്യം അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല..

💬 Comments

View all comments