0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 31654

പട്ടി വില കൊടുത്തു മൈൻഡ് ആക്കാതെ ഇരുന്നാലും നിങ്ങൾക്ക് അവൾ പുണ്യവതി ആണ്..'

'അതിലൊക്കെ അവര് രണ്ട് പേരുടെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ട്...'
അവൻ പറഞ്ഞു

'ന്യായീകരിക്ക്.. അവളെ ന്യായീകരിക്ക്...'
കൃഷ്ണ ദേഷ്യത്തിൽ പറഞ്ഞു

'നീ ചൂടാകാതെ.. നിനക്ക് ഇപ്പോൾ എന്താ വേണ്ടത്..? ഞാൻ നിന്നെ സപ്പോർട്ട് ചെയ്യണോ അവന്റെ കാര്യത്തിൽ...?
രാഹുൽ ചോദിച്ചു

' നീയൊക്കെ എന്ത് വന്നാലും എന്നേ സപ്പോർട്ട് ചെയ്യില്ല എന്ന് എനിക്ക് അറിയാം..'

'ഞാൻ ചെയ്യാം.. വേണേൽ അവനെ സെറ്റ് ആക്കി നിന്റെ കയ്യിലും തരാം...'
അവൻ പറഞ്ഞതിൽ ഒരു 'പക്ഷെ' കൂടെ വരാൻ ഉണ്ടായിരുന്നു.. അത് അവൾക്ക് മനസിലായി

' അത് ആരെ കൊണ്ടും കൂട്ടിയാൽ കൂടില്ല...'
കൃഷ്ണ സങ്കടത്തോടെ പറഞ്ഞു

'വേറെ ആരെ കൊണ്ടും പറ്റില്ല.. എന്നേ കൊണ്ട് പറ്റും.. എനിക്കവന്റെ അടുത്ത് അത്രയ്ക്ക് ഇൻഫ്ലുവൻസ് ഉണ്ട്..'
രാഹുൽ പറഞ്ഞു

'നീ പറയുന്നത് അവൻ ഇഷാനിയെ മറന്നു എന്നേ സ്നേഹിക്കുമെന്നാണോ..?
അവൾ ചോദിച്ചു

'എന്നല്ല.. നിങ്ങളെ റിലേഷനിൽ ആക്കാമെന്നെ ഞാൻ പറഞ്ഞുള്ളു..'

'എനിക്ക് നീ പറയുന്നത് മനസിലാകുന്നില്ല.. എനിക്ക് അവന്റെ അടുത്ത് ഇപ്പോളും ഒരു ചാൻസ് ഉണ്ടോ..?

'ചാൻസ് വളരെ കുറവാ... എന്നാലും ഇല്ല എന്ന് പറയാൻ കഴിയില്ല.. പക്ഷെ നിന്റെ അവനോടുള്ള പെരുമാറ്റം ഒക്കെ വച്ചു ഒരു ലോങ്ങ്‌ ടേമിൽ സെറ്റ് ആയേക്കാം. ക്ലാസ്സ്‌ കഴിഞ്ഞു ഇഷാനി വാനിഷ് ആയാൽ പിന്നെ നിനക്കൊരു ചാൻസ് ഉണ്ട്.. ഞാൻ ബ്രെയിൻ വാഷ് ചെയ്തു വേണേൽ അവനെ റൂട്ടിലാക്കി തരാം.. പക്ഷെ അപ്പോളും അവൻ അവളെ മറക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല...'
രാഹുൽ പറഞ്ഞു

' നീ ശരിക്കും ഇതിൽ എന്നേ സപ്പോർട്ട് ചെയ്യുമോ...?
കൃഷ്ണ വിശ്വസിക്കാൻ ആകാതെ അവനോട് ചോദിച്ചു

'ചെയ്യാം.. പക്ഷെ നിനക്ക് അത് മതിയാകുമോ..? അങ്ങനെ ഒരു ലൈഫ്..? അവന്റെ മനസ്സിൽ അപ്പോളും അവൾ ആയിരിക്കില്ലേ...?
രാഹുൽ ചോദിച്ചു

'എന്നാലും അവന്റെ ഒപ്പം ഞാൻ ആകുമല്ലോ...?
അവൾ സന്തോഷത്തിൽ അല്ലെങ്കിലും ഒരു ചെറിയ പ്രതീക്ഷയിൽ പറഞ്ഞു

'അത് കൊണ്ടു നീ സാറ്റിസ്‌ഫൈ ആകുമോ...? നീ അവന്റെ കൂടെ ഒരു നൂറ് വർഷം ജീവിച്ചാലും ഇഷാനി എന്ന പേര് കേക്കുമ്പോ അവനുണ്ടാകുന്ന ഫീൽ നിന്നോട് അവന് നിന്നോട് തോന്നില്ല...'
രാഹുൽ തുടർന്നു.
'അവളെ നോക്കുന്ന പോലെ അവനൊരിക്കലും നിന്നെ നോക്കില്ല. അവളോട് മിണ്ടുന്നത് പോലെ നിന്നോട് മിണ്ടില്ല.. നീ എത്രയൊക്കെ സ്നേഹം വാരിക്കോരി കൊടുത്താലും അവന്റെ ഉള്ളിന്റെ ഉള്ളിൽ അവൻ സ്നേഹിച്ച പെണ്ണ് ഇഷാനി മാത്രം ആയിരിക്കും... നീ ഒരു പകരക്കാരിയും... അങ്ങനെ ഒരു ലൈഫ് ആണോ നീ ജീവിക്കാൻ ഉദ്ദേശിക്കുന്നത്...?
രാഹുലിന്റെ ആ ചോദ്യത്തിൽ അവളുടെ കണ്ണുകളിൽ നനവ് പടർന്നു

'എന്നെങ്കിലും ആ

💬 Comments

View all comments