Chapter Title : റോക്കി 6 [സാത്യകി] [Climax]
ഉള്ളിൽ എനിക്ക് കയറി പറ്റാൻ പറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു ഇരുന്നോളാം...'
അവൾ കരച്ചിലിന്റെ വക്കിൽ നിന്ന് പറഞ്ഞു
' അവനെ ഏറ്റവും നന്നായി അറിയുന്ന അവന്റെ ഫ്രണ്ട് ആണ് പറയുന്നത്... അങ്ങനെ ഒന്ന് ഉണ്ടാവില്ല...'
'അത് നിനക്ക് എങ്ങനെ പറയാൻ കഴിയും..? ആളുകൾ ചേഞ്ച് ആകില്ലേ...?
കൃഷ്ണ ചോദിച്ചു
'എനിക്ക് അവനെ അറിയാം.. നീ ഈ കാര്യത്തിൽ ഞാൻ പറയുന്നത് വിശ്വസിക്ക്.. അവന്റെ ഉള്ളിൽ നീ ആയിരുന്നു എങ്കിൽ ഞാൻ നിന്നെയെ സപ്പോർട്ട് ചെയ്യുമായിരുന്നുള്ളു...'
'എന്ത് കണ്ടിട്ടാ അവൻ അവളോട് ഇങ്ങനെ ലോയൽ ആകുന്നത്...? അതിന് മാത്രം എന്താ അവൾക്കുള്ളെ..? അവനെന്താ അവളെ മറക്കാൻ കഴിയാത്തത്...?
കണ്ണിൽ നിന്ന് വെള്ളം ഒഴുകവേ അവൾ രാഹുലിനോട് ചോദിച്ചു. അവൻ കയ്യിൽ നിന്ന് ഒരു ടവൽ അവൾക്ക് കണ്ണ് തുടയ്ക്കാൻ കൊടുത്തു
'അത് അവനെ അറിയൂ.. അവൾ നല്ല കൊച്ചാണ് എന്തായാലും.. പിന്നെ അവനൊരു കൂളർ (Culer ) ആണ്.. ആ സ്വഭാവം അവന്റെ പ്രേമത്തിലും ഉണ്ട്..'
രാഹുൽ പറഞ്ഞു
'അതെന്താ...'
കണ്ണ് തുടച്ചു അവൾ ചോദിച്ചു
'അവനും ഇഷാനിയും മെസ്സിയും ബാഴ്സിലോണയും പോലെ ആണ്.. മെസ്സി ബാഴ്‌സ വിട്ടു പോയാലും പുള്ളിക്ക് ബാഴ്‌സ പോലെ വേറൊരു ക്ലബ്ബിനെയും കാണാൻ പറ്റില്ല.. അതെ പോലെ വേറെ ആരൊക്കെ വന്നാലും മെസ്സിയേ പോലെ ബാഴ്സ വേറെ ആരെയും സ്നേഹിക്കില്ല.. അവര് രണ്ടും അതേ പോലെ എത്ര അടി ആണേലും ഉള്ളിൽ ആ ബോണ്ട് കിടക്കും..'
രാഹുൽ ഒരു തമാശ പോലെ ആണ് പറഞ്ഞത്..
'പോടാ..'
അവൻ തമാശ പറയുന്നത് ആയി കരുതി അവൾ പറഞ്ഞു
' ഞാൻ തമാശ പറഞ്ഞതല്ല.. നീ എപ്പോളും അവന് വേണ്ടി ഒരുപാട് താഴ്ന്നു കൊടുക്കാറുണ്ട്.. അതൊന്നും അല്ലാതെ തന്നെ നിന്നെ പരിഗണിക്കുന്ന ഒരാളെ നിനക്ക് കിട്ടും.. ഞാൻ പറഞ്ഞാൽ പറഞ്ഞതാ..'
രാഹുൽ പറഞ്ഞു
'എനിക്ക് പക്ഷെ അവനെ മറക്കാൻ കഴിയില്ല...'
കൃഷ്ണ പറഞ്ഞു
'അത് നിനക്കിപ്പോ തോന്നുന്നതാ.. മറക്കാൻ ഉള്ള കഴിവ് നമുക്ക് എല്ലാവർക്കും ഉണ്ട്. സമയം എടുക്കുമായിരിക്കും.. പക്ഷെ പതിയെ പതിയെ നമ്മൾ ഓക്കേ ആകും...'
അവനത് പറഞ്ഞപ്പോ അവന്റെ സ്വരം മാറുന്നത് അവൾ ശ്രദ്ധിച്ചു
'നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം.. നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ...?
കൃഷ്ണ ചോദിച്ചു
'ഉണ്ടെങ്കിൽ.....!
'ആരെ..?
'അത് കുറച്ചു പഴഞ്ചൻ പ്രേമം ആണ്.. സ്കൂൾ ടൈം തൊട്ട് ഉണ്ടായിരുന്ന ഒരിഷ്ടം ആയിരുന്നു.. ഒരിക്കലും ഇട്ടിട്ടു പോകില്ല എന്നൊക്കെ കരുതി കൊണ്ടു നടന്നതാ.. പക്ഷെ എന്ത് ചെയ്യാം.. എല്ലാം നമ്മൾ ആശിക്കുന്ന പോലെ നടക്കില്ലല്ലോ...'
'എന്തായിരുന്നു ആ കുട്ടിയുടെ പേര്...?
'രേവതി..'
അവൻ അത് പറഞ്ഞപ്പോ അവളുടെ മുഖം ഉള്ളിൽ കാണുന്നുണ്ടെന്ന് കൃഷ്ണയ്ക്ക് തോന്നി
'എന്നിട്ട് അവളിപ്പോ
💬 Comments
View all comments