Chapter Title : റോക്കി 6 [സാത്യകി] [Climax]
കട്ട് ചെയ്യാത്ത കുട്ടി ആയതിനാലും നല്ലത് പോലെ പഠിക്കുന്ന കുട്ടി ആയതിനാലും മനഃപൂർവം അവൾ തന്നെ അപമാനിച്ചത് അല്ലെന്ന് മിസ്സിന് തോന്നി.. അവളുടെ വിചിത്രമായ പെരുമാറ്റം മിസ്സിൽ ഒരു പുഞ്ചിരി സൃഷ്ടിച്ചു.. മിസ്സ് ക്ലാസ്സ് തുടർന്നു...
ഞാൻ ആണേൽ ഈ സമയം ഹോസ്പിറ്റലിൽ മുറിവ് ഡ്രസ്സ് ചെയ്തു ശോകം ആയി കിടക്കുകയിരുന്നു.. അടി കിട്ടിയത് അല്ല എനിക്ക് വിഷമം ഉണ്ടാക്കിയത്.. ഇതെങ്ങെനെയോ വീട്ടിൽ അറിഞ്ഞിരിക്കുന്നു.. എങ്ങനെ എന്ന് ഒരു പിടിയും ഇല്ല.. ആക്സിഡന്റ് ആണെന്നാണ് ഭാഗ്യത്തിന് അവര് അറിഞ്ഞത്.. മഹാൻ ഇപ്പോൾ വരുമെന്ന് വിളിച്ചു പറഞ്ഞു വച്ചതെ ഉള്ളു.. അവരെയും കുറ്റം പറയാൻ കഴിയില്ല.. ആക്സിഡന്റ് എന്ന് കേൾക്കുമ്പോ ഞങ്ങൾക്ക് എല്ലാം ഇപ്പോൾ വലിയ ഭയമാണ്.. അത് എത്ര ചെറുതാണേൽ കൂടി...
രാഹുലും ആഷിയും വന്നിട്ട് തിരിച്ചു പോയി.. എല്ലാരും കൂടി വട്ടം നിൽക്കുമ്പോ എനിക്കെന്തോ മാരക അപകടം പിണഞ്ഞത് പോലെ എനിക്ക് തന്നെ തോന്നും.. കൃഷ്ണയോട് പോകാൻ പറഞ്ഞിട്ട് പോകുന്നുമില്ല.. അവൾ എനിക്കെന്തോ വലിയ അപകടം വന്നത് പോലെ ആകെ പേടിച്ചു ഇരിക്കുകയാണ്.. ഞങ്ങൾ രണ്ട് പേരും ബെഡിൽ ഇരിക്കുമ്പോ ആണ് ദേവരാജൻ അങ്കിൾ അവിടേക്ക് വന്നത്.. അങ്കിളിനെ ഞാൻ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല.. അങ്കിളിന്റെ കൂടെ ഒരു താടിക്കാരനും ഉണ്ടായിരുന്നു
'അങ്കിൾ ഇതെങ്ങനെ ഇവിടെ...? ആര് പറഞ്ഞു...?
ഞാൻ ചോദിച്ചു
'അതൊക്കെ ഞാൻ അറിഞ്ഞു.. അവൻ നല്ലപോലെ പേടിച്ചിട്ടുണ്ട്.. ഞാൻ അതാ നേരിട്ട് വന്നു നിന്നെ കണ്ട് ഒന്നും ഇല്ലെന്ന് ബോധ്യപ്പെടുത്താൻ വന്നെ..'
അച്ഛൻ പേടിച്ചു കാണുമെന്നു എനിക്ക് അറിയാമായിരുന്നു. അച്ഛൻ പറഞ്ഞിട്ട് ആകും
💬 Comments
View all comments