Chapter Title : റോക്കി 6 [സാത്യകി] [Climax]
ഞാൻ പറയാതെ പോയത് മനഃപൂർവം ആണ്...'
കൃഷ്ണ ഇങ്ങനെ ആണ് സംസാരിച്ചു തുടങ്ങിയത്
അർജുന് അവൾ എന്താണ് പറഞ്ഞു തുടങ്ങുന്നത് എന്ന് മനസിലായില്ല. പിറ്റേന്ന് ചോദിച്ചപ്പോ തലവേദന ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയവൾ മൂന്നാല് ദിവസം കഴിഞ്ഞു പിന്നെയും അതിനെ കുറിച്ച് സംസാരിക്കുന്നു
'എന്ത് പറ്റി..?
അർജുൻ ചോദിച്ചു
'നീ ഇഷാനി ആയി പിന്നെയും പഴയത് പോലെ കമ്പിനി ആയത് എനിക്ക് ഇഷ്ടം ആയില്ല..'
കൃഷ്ണ മുഖത്ത് നോക്കി പറഞ്ഞു
അന്നത്തെ സംഭവത്തിന് ശേഷം ഇഷാനി എന്നോട് നല്ലത് പോലെ അടുപ്പം കാണിച്ചിരുന്നു.. അവൾ ഞങ്ങളോട് എല്ലാം നല്ലത് പോലെ മിണ്ടാനും തമാശകൾ പറയുവാനും ഒക്കെ തുടങ്ങിയിരുന്നു. ഇഷാനിയെ അങ്ങനെ കാണാൻ ആണ് ഞാൻ ഏറ്റവും ആഗ്രഹിച്ചത്.. ക്ലാസ്സ് അവസാനിക്കാറായപ്പോ എങ്കിലും അവൾ പഴയ ചുറുചുറുക്ക് വീണ്ടെടുത്തത്തിൽ എനിക്ക് സന്തോഷം തോന്നി.. പഴയ പ്രണയം പൊടി തട്ടി എടുക്കാൻ നിന്നില്ല എങ്കിലും ഞങ്ങളുടെ സൗഹൃദം പിന്നെയും പച്ച പിടിച്ചു തുടങ്ങിയിരുന്നു..
പക്ഷെ അതിനിടയിൽ എനിക്ക് മിസ്സ് ആയത് കൃഷ്ണ ആയുള്ള കമ്പനി ആണ്. അവൾ എന്നിൽ നിന്നൊരു ഗ്യാപ് ഇടുന്നത് പോലെ എനിക്ക് തോന്നി. ഞാൻ അങ്ങോട്ട് കയറി മിണ്ടിയിട്ടും അവൾ ഒരുതരം ഒഴിഞ്ഞു മാറൽ നടത്തുന്നത് പോലെ എനിക്ക് തോന്നി.. ഇഷാനി എന്നോട് കമ്പനി ആയതിൽ ഉള്ള ഇഷ്ടക്കേട് ആണെന്ന് എനിക്ക് തോന്നി. അവളോട് അത് നേരിട്ട് ചോദിക്കാൻ എന്തോ എനിക്ക് തോന്നിയില്ല..
'ഞങ്ങൾ പഴയ പോലെ ഫ്രണ്ട്സ് ആയി എന്നേ ഉള്ളു..'
ഞാൻ ഞങ്ങൾക്ക് ഇടയിൽ ഉള്ളത് അവളോട് പറഞ്ഞു
'എനിക്ക് അപ്പോൾ അവൾ നിന്നോട് പിന്നെയും വന്നു മിണ്ടിയപ്പോൾ ഒരു പേടി ആയി.. അവൾ പിന്നെയും നിന്നെ അടിച്ചോണ്ട് പോകുമോ എന്ന്... പിന്നെ ആണ് എനിക്ക് മനസിലായത്... അടിച്ചോണ്ട് പോകാൻ നീ ഒരിക്കലും എന്റേത് ആയിരുന്നില്ലല്ലോ... അവളുടേത് ആയിരുന്നു.. എല്ലായ്പോഴും....'
കൃഷ്ണ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.. അവൾ പറഞ്ഞു വരുന്നതും എനിക്ക് മനസിലായില്ല. അതിന്റെ കൂടെ അവളുടെ ശാന്ത ഭാവം കൂടി ആയപ്പോ എനിക്ക് ഒന്നും പിടികിട്ടിയില്ല...
'നീ വെറുതെ എന്തൊക്കെയോ ആലോചിച്ചു കൂട്ടിയിരിക്കുകയാണ്.. ഞങ്ങൾ രണ്ട് പേരും ഇപ്പോൾ അതൊന്നും മനസിൽ പോലും കരുതാറില്ല..'
'പക്ഷെ ഞാൻ കരുതാറുണ്ട്.. പഴയത് ഒക്കെ.. സത്യത്തിൽ നീ എന്നോട് കാണിച്ചതിൽ ഞാൻ നിന്നോട് ശരിക്കും ദേഷ്യപ്പെടേണ്ടത് ആണ്.. ഞാൻ എന്താ അങ്ങനെ ചെയ്യഞ്ഞത് എന്നറിയാമോ..? നീയും ഇഷാനിയും ആയി പിരിഞ്ഞ സമയം നിന്നോട് ദേഷ്യത്തിൽ ഇരിക്കുന്നതിലും നല്ലത് കമ്പനി ആയി ഇരിക്കുന്നത് ആണെന്ന് എനിക്ക് തോന്നി.. എങ്കിലേ എനിക്ക് നിന്നെ കിട്ടൂ എന്ന് എനിക്ക് തോന്നി...'
' ഞാൻ കരുതി നീ എന്നോട് ക്ഷമിച്ചു എന്ന്...?
ഞാൻ കാര്യം അപ്പോളും
💬 Comments
View all comments