Chapter Title : റോക്കി 6 [സാത്യകി] [Climax]
മനസിലാകാതെ ചോദിച്ചു..
'ക്ഷമിച്ചു.. പക്ഷെ ദേഷ്യം ഉണ്ടായിരുന്നു.. അത് നിന്റെ അടുത്ത് കാണിച്ചിട്ട് പ്രയോജനം ഇല്ലെന്ന് തോന്നിയപ്പോ ആണ് ഞാൻ നല്ല കുട്ടി കളിച്ചു നിന്റെ അടുത്ത് വന്നത്.. അതൊക്കെ എന്റെ നമ്പർ ആയിരുന്നു.. ഞാൻ ഒരിക്കലും അത്രയും പാവം പെണ്ണൊന്നും അല്ല..'
'ഇപ്പോൾ നിനക്ക് എന്താ വേണ്ടത്..? എന്നോട് ദേഷ്യം തീർക്കണോ..? അതോ അവളോട് മിണ്ടുന്നതു നിർത്തണോ..?
'മിണ്ടണം.. നിങ്ങൾ പഴയ പോലെ ആകണം.. ഞാൻ കാരണം നിങ്ങൾ പിരിഞ്ഞു ഇരിക്കാൻ പാടില്ല.. ഇപ്പോൾ നല്ല കുട്ടി ചമയുന്നത് ഒന്നും അല്ല കേട്ടോ... മനസ്സിൽ തട്ടി പറയുന്നത് ആണ്...'
'നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം...'
'വേണ്ട.. നീ ഞാൻ പറയുന്നത് കേൾക്ക്.. അവളോട് പോയി സംസാരിക്ക്.. നിങ്ങൾ ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ എല്ലാം ശരിയാവും..'
കൃഷ്ണ പറഞ്ഞു
'ഒന്നും ശരിയാവില്ല.. ആകുകയും വേണ്ട.. ഇപ്പോൾ ഉള്ളത് പോലെ അങ്ങനെ പോയാൽ മതി..'
ഞാൻ പറഞ്ഞു
'ഇങ്ങനെ ഉള്ളത് പോലെ പോകാൻ നിങ്ങൾക്ക് പറ്റില്ല. കോളേജ് തീരുന്നതിനു മുമ്പ് നിങ്ങൾ ഇത് പറഞ്ഞു തീർത്തില്ലേൽ പിന്നെ പറ്റിയെന്നു വരില്ല. രണ്ട് പേരും ലൈഫ് ലോങ്ങ് ഇതോർത്തു റിഗ്രറ്റ് ചെയ്യും..'
'കൃഷ്ണേ നീ കരുതുന്നത് പോലെ ഇത് സംസാരിച്ചാൽ തീരുന്ന പ്രശ്നം ഒന്നുമല്ല.. നിനക്ക് ഇത് മനസിലാവില്ല ഞാൻ പറഞ്ഞാൽ..'
ലക്ഷ്മിയുടെ കാര്യം ഇടയിൽ ഉള്ളത് അവൾക്ക് അറിയില്ലല്ലോ..
'ആകും.. നിങ്ങൾ രണ്ടും മെസ്സിയും ബാഴ്‌സയും പോലെ അല്ലേ.. എത്ര അകന്നാലും നിങ്ങളുടെ രണ്ട് പേരുടെ ഉള്ളിലെയും ഇഷ്ടം പോകില്ല..'
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
'മെസ്സിയും ബാഴ്സയുമോ...? നീ ഇത് എന്ത് മൈരൊക്കെ ആണ് പറയുന്നെ.. ഇതൊന്നും നിന്റെ വേർഡ്സ് അല്ലല്ലോ.. സത്യം പറ.. രാഹുൽ പറഞ്ഞിട്ടാണോ നീ ഈ വന്നു സംസാരിക്കുന്നത്...?
ഞാൻ ചോദിച്ചു
'ആണേൽ എന്താ..? അവൻ പറയുന്നത് കാര്യം അല്ലേ..?
'അവന് വട്ടാണ്.. അവൻ പറയുന്നത് കേട്ട് കൺവീൻസിങ് ആകാൻ നിനക്ക് മുഴു വട്ടും.. അവനിപ്പോ ഒരു കൺവീൻസിങ് സ്റ്റാർ ആയി വരുന്നുണ്ട്...'
ഞാൻ തമാശ പോലെ പറഞ്ഞു
'ഈ കാര്യത്തിൽ ഞാൻ ശരിയായ കാര്യമാണ് ചെയ്യുന്നത്. നിങ്ങളുടെ ഇടയിൽ നിന്നും മാറി തരുന്നു. എനിക്ക് വിഷമം ഒക്കെയുണ്ട്. പക്ഷെ ഞാൻ അതൊക്കെ അഡ്ജസ്റ്റ് ആയിക്കോളും.. ഇനി ചെയ്യേണ്ടത് നിങ്ങൾ രണ്ട് പേരുമാണ്.. നിങ്ങൾ സംസാരിച്ചു എല്ലാം ക്ലിയർ ആക്കണം...'
കൃഷ്ണ എന്നേ നിർബന്ധിക്കാൻ തുടങ്ങി
'എനിക്ക് അതിനുള്ള അർഹത ഇല്ലെടി.. അവൾ കുറെ കൂടി ബെറ്റർ ഡിസർവ് ചെയ്യുന്നുണ്ട്. ഇപ്പോൾ അവൾ കാണിക്കുന്ന അടുപ്പം പോലും ഞാൻ അർഹിക്കുന്നതല്ല.. അവൾ കാണിക്കുന്നത് ഒക്കെ പ്രേമം ആയി കരുതി പിന്നെയും അവളോട് ചെന്നു സംസാരിക്കാൻ എനിക്ക് കഴിയില്ല..'
'നീ
💬 Comments
View all comments