0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 32556

ഇപ്പോളും അവളെ ശരിക്കും മനസിലാക്കിയിട്ടില്ല.. ബാക്കി എല്ലാവർക്കും അറിയാം. നിങ്ങളുടെ പ്രശ്നം ഇത് തന്നെ ആണ്.. രണ്ട് പേരും സംസാരിക്കേണ്ട സമയത്തു സംസാരിക്കാതെ എല്ലാം കുളമാക്കും.. അവൾക്ക് നിന്നോട് ഇഷ്ടം പോയേൽ പിന്നെ എന്തിനാ അവൾ നീ കൊടുത്ത ചെയിൻ ഇപ്പോളും കയ്യിൽ ഇട്ടോണ്ട് നടക്കുന്നത്....?

കൃഷ്ണ എന്നോട് ചോദിച്ചു

'ചെയിനോ..? അതവളുടെ കയ്യിൽ എപ്പോ കണ്ടു...?

ഇഷാനിയുടെ കയ്യിൽ ആ ചെയിൻ ഇല്ലാതെ ആയിട്ട് കുറെ ആയിരുന്നു.. ഞങ്ങൾ പിരിഞ്ഞു കഴിഞ്ഞു അത് ഞാൻ അവളുടെ കയ്യിൽ കണ്ടിട്ടില്ല.. കൊലുസ് തിരിച്ചു തന്നപ്പോ അത് തിരിച്ചു തരാഞ്ഞതിനെ കുറിച്ച് ഞാൻ ആലോചിച്ചിരുന്നു. ഒരുപക്ഷെ അവളത് വലിച്ചെറിഞ്ഞു കളഞ്ഞു ദേഷ്യം തീർത്തിരിക്കും എന്ന് ഞാൻ കരുതി

'ഇപ്പോൾ അവളുടെ കയ്യിൽ അതുണ്ട്.. നിനക്ക് സംശയം ഉണ്ടേൽ പോയി നോക്കാം..'

കൃഷ്ണ അത് പറഞ്ഞതും എന്റെ നെഞ്ച് പട പടാ മിടിച്ചു.. ഇഷാനി അപ്പോൾ ലൈബ്രറിയിൽ ആണെന്ന് തോന്നുന്നു.. എന്റെ ഊഹം തെറ്റിയില്ല.. അവിടെ ആളൊഴിഞ്ഞ ഒരു മൂലയിൽ ബുക്ക്‌ തിരഞ്ഞു നടക്കുകയായിരുന്നു അവൾ..

'എന്താ ഈ വഴി..? കുറെ ആയല്ലോ ഇതിലെ ഒക്കെ വന്നിട്ട്...?

ലൈബ്രറി എന്നേ കണ്ടപ്പോ അവൾ കളിയാക്കി ചോദിച്ചു

'ചുമ്മാ.. വെറുതെ....'

ഞാൻ നോക്കിയത് അവളുടെ കയ്യിലേക്ക് ആയിരുന്നു.. ഹൂഡി ആയത് കൊണ്ട് കൈയിൽ ചെയിൻ ഉണ്ടോന്ന് പറയാൻ പറ്റുന്നില്ല..

' രാവിലെ ക്ലാസ്സിൽ ഒന്നും കണ്ടില്ലല്ലോ.. അറ്റാൻഡൻസ് ഒന്നും വേണ്ടേ..? അതോ ഇനി പിന്നെയും രജിസ്റ്റർ അടിച്ചു മാറ്റാൻ പ്ലാൻ ഉണ്ടോ..?

ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു

'അറ്റാൻഡൻസ് ഒക്കെ ക്ലോസ് ചെയ്തെടി.. ഈ സെം ഭാഗ്യത്തിന് എനിക്ക് അറ്റാൻഡൻസ് കിട്ടി.. ക്ലാസിൽ വരാഞ്ഞത് കോളേജ് ഡേയുടെ പരിപാടികളുടെ പുറകെ പോയത് കൊണ്ടാണ്...'

'ഓഹ്.. എന്നിട്ട് എല്ലാം സെറ്റ് ആയോ...?

അവൾ ചോദിച്ചു

'ആ ഒരെണ്ണം കൂടി നടപടി ആകാനുണ്ട്. അതിന്റെ ആളെ കാണാനാണ് ഇങ്ങോട്ട് വന്നത്..'

ഞാൻ പറഞ്ഞു

'ഇവിടെ ആരെ കാണാൻ..?

'നിന്നെ തന്നെ.. നിന്റെ ഒരു കച്ചേരി കൂടി വേണം നാളെ..'

ഞാൻ വെറുതെ പറഞ്ഞു

'ഒന്ന് പോടാ.. ഞാൻ എങ്ങുമില്ല.. ഞാൻ നാളെ വരുന്നു പോലുമില്ല...'

അവൾ പറഞ്ഞു

'അതെന്താ വരാത്തെ...? കച്ചേരി ഞാൻ ചുമ്മാ പറഞ്ഞതാ.. നാളെ നീ വാ..'

ഞാൻ നിർബന്ധിച്ചു

'ഓ എനിക്ക് ഇഷ്ടം അല്ല.. വയ്യ.. മടുപ്പാ...'

അവൾ മടുപ്പിച്ചു

'അതിന് നീ ഇവിടെ ഒരു കോളേജ് ഡേയ്ക്ക് പോലും വന്നിട്ടില്ലല്ലോ.. നാളെ വന്നാൽ അറിയാം എങ്ങനെ ഉണ്ടെന്ന്.. നീ നാളെ വരും..'

ഫസ്റ്റ് ഇയറിൽ റാഗിംഗ് നടന്നു കഴിഞ്ഞു ഇഷാനി ഇതേ പോലുള്ള പരിപാടികൾ എല്ലാം ഒഴിവാക്കിയിരുന്നു.. ഞാൻ ഇവിടെ വന്നു കഴിഞ്ഞാണ് അവൾ പരിപാടിക്ക്

💬 Comments

View all comments