0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 32796

എല്ലാം പങ്കെടുക്കാൻ തുടങ്ങിയത്.. പക്ഷെ കഴിഞ്ഞ വർഷം കോളേജ് ഡേയ്ക്കും അവൾ വന്നില്ല.. ഞാനും ലച്ചുവും ആയി സെറ്റ് ആയ ടൈം ആയത് കൊണ്ട് അന്ന് ഞാൻ അവളെ വിളിക്കാനും നിന്നില്ല

'വരണോ..? ചുമ്മാ മടുപ്പ് ആയിരിക്കും..'

'വരണം.. വന്നേ പറ്റൂ...'

ഞാൻ പറഞ്ഞു.

അപ്പോൾ അവൾ മുഖം ചുളിച്ചു വരാം എന്ന അർഥത്തിൽ തല കുനുക്കി.. കണ്ണിലേക്കു വീണ മുടിയിഴകൾ മെല്ലെ മാറ്റാൻ വേണ്ടി അവൾ കൈകൾ ഉയർത്തിയപ്പോൾ ഹൂഡി തെന്നി മാറി അവളുടെ കൈക്കുഴയിൽ മിന്നി കിടന്ന ചെയിൻ ഞാൻ കണ്ടു.. ഞാൻ അവൾക്ക് വാങ്ങി കൊടുത്ത ഗിഫ്റ്റ്....!അതിപ്പോളും അവളുടെ കയ്യിലുണ്ട്....!

എനിക്കത് വിശ്വസിക്കാൻ പ്രയാസം ആയിരുന്നു.. അവൾ ഒന്നും ഓർക്കാതെ എടുത്തു ഇട്ടത് ആകുമോ..? അതിന് എന്തായാലും സാധ്യത ഇല്ല. അത് കാണുമ്പോ തന്നെ അവൾക്ക് എന്റെ ഓർമ ഉണ്ടാകും. ഇനി കൃഷ്ണ ഒക്കെ പറയുന്നത് പോലെ അവൾക്ക് ഇപ്പോളും ആ ഫീൽ എന്നോട് ഉണ്ടോ...?

ഏറെ നേരം എന്റെ മനസിൽ അത് തന്നെ ആയിരുന്നു. ഞാൻ അവൾക്ക് വാങ്ങി കൊടുത്ത ഗിഫ്റ്റിനെ പറ്റി ആലോചിച്ചു ഇരിക്കുമ്പോ ആണ് അവൾ എനിക്ക് തന്ന ഗിഫ്റ്റിന്റെ കാര്യം ഞാൻ ഓർത്തത്. ഞാൻ യാത്ര പോകുന്നതിന്റെ തലേന്ന് അവൾ എനിക്ക് വാങ്ങി തന്ന വാച്ച്... അത് അന്ന് ഉണ്ടായ അടിയിൽ പൊട്ടി പോയി.. അത് നന്നാക്കുന്ന കാര്യം ആണേൽ ഞാൻ വിട്ടും പോയി.. അവളിപ്പോളും എന്റെ സമ്മാനം സൂക്ഷിച്ചു വച്ചിട്ടുണ്ട്.. ഞാൻ ആണേൽ അത് അടിച്ചു പൊളിക്കാൻ ഇട്ട് കൊടുത്തു.. എനിക്ക് അതിയായ വിഷമം ഉണ്ടായി

ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ എന്റെ വീട്ടിലേക്കാണ് പോയത്. ഹോസ്പിറ്റലിൽ നിന്ന് നേരെ അവിടേക്ക് ആയിരുന്നല്ലോ ഞാൻ പോയത്.. വാച്ച് അത് കൊണ്ട് അവിടെ ആയിരുന്നു ഉണ്ടായിരുന്നെ.. അതും കൊണ്ട് ആദ്യം കണ്ട രണ്ട് മൂന്ന് കടകളിൽ ഞാൻ കയറിയെങ്കിലും വാച്ച് ശരിയാക്കാൻ പറ്റിയില്ല. സ്ട്രാഫ് പൊട്ടിയത് കൊണ്ട് അത് മാറേണ്ടി വരും. ഈ വാച്ചിന്റെ എക്സാക്റ്റ് സ്ട്രാഫ് അവിടെ ഒന്നും ഇല്ലായിരുന്നു.. വേറെ സ്ട്രാഫ് വച്ചാൽ വാച്ചിന്റെ ഭംഗി പോകുമെന്ന് തോന്നിയത് കൊണ്ട് അതിന് ഞാൻ മുതിർന്നില്ല.. വാച്ച് വാങ്ങിയ കടയുടെ പേര് കവറിൽ കണ്ട ഓർമ്മ എനിക്ക് ഉണ്ടായിരുന്നു.. ഞാൻ നേരെ അവിടേക്ക് പോയി

അവിടെ ചെന്നു വാച്ച് കാണിച്ചപ്പോൾ മുതൽ അവിടെ ഉള്ളവർ എന്നേ ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി തുടങ്ങി. എന്നേ നോക്കി അവിടെ ഉള്ള പെൺകുട്ടിയും ഒരു പയ്യനും അടക്കം പറയുന്നുണ്ട്.. എനിക്ക് ആണേൽ അവരെ കണ്ടിട്ട് യാതൊരു പരിചയവും തോന്നിയില്ല. എന്തായാലും സ്ട്രാഫ് പുതിയത് ഇവിടെ കിട്ടുമെന്ന് പറഞ്ഞത് കൊണ്ട് എനിക്ക് സന്തോഷം തോന്നി

'ഇത് ഇവിടുന്ന് വാങ്ങിയത്

💬 Comments

View all comments