Chapter Title : റോക്കി 6 [സാത്യകി] [Climax]
അല്ലേ..?
കടയിലെ പെൺകുട്ടി എന്നോട് ചോദിച്ചു
'അതേ..'
ഞാൻ മറുപടി കൊടുത്തു. ഇതിന്റെ പേപ്പർ ഒക്കെ ഞാൻ താമസിക്കുന്ന അവിടെ ആണ്.. അവിടെ പോയി അത് കൂടി എടുക്കാൻ ഞാൻ മിനക്കെട്ടില്ല.
'ഒരു പെൺകുട്ടി വാങ്ങിയതായി ആണ് ഞങ്ങളുടെ ഓർമ്മ.. അതാ ചോദിച്ചത്..'
'ആഹ്.. അതെന്റെ ഫ്രണ്ട് ആയിരുന്നു..'
ഞാൻ പറഞ്ഞു..
ഇവർക്ക് ഇഷാനിയെ ഓർമ ഉണ്ടല്ലോ. ഞാൻ അത് പറഞ്ഞപ്പോ അവര് പിന്നെയും എന്തോ തമ്മിൽ സംസാരിച്ചു. ആ പയ്യൻ വാച്ചിന്റെ പൊട്ടിയ ഗ്ലാസ്സ് മാറ്റുകയായിരുന്നു...
'ആ കുട്ടി ഇത് വാങ്ങിച്ച കൂട്ടത്തിൽ ഇത് യാത്ര പോകുന്ന ഒരു ഫ്രണ്ടിനുള്ള ഗിഫ്റ്റ് ആണെന്ന് പറഞ്ഞാ വാങ്ങിയെ.. അത് കൊണ്ടാ ചോദിച്ചത് കേട്ടോ..'
ആ പെൺകുട്ടി പറഞ്ഞു
'യെസ്.. ഞാൻ ഒരു യാത്ര പോകാൻ ഇരുന്നപ്പോൾ അവൾ എനിക്ക് വാങ്ങി കൊണ്ട് തന്നതാ. ബട്ട് ആ യാത്ര പിന്നെ ഉപേക്ഷിച്ചു..'
ഞാൻ പറഞ്ഞു
'ആ കൊച്ചു ഇപ്പോളും ഫ്രണ്ട് മാത്രം ആണോ..?
ആ പയ്യൻ ഇടയിൽ കയറി ചോദിച്ചു
അവന്റെ ചോദ്യം ശരിയാകാഞ്ഞത് പോലെ ആ പെണ്ണ് അവന്റെ കയ്യിൽ ചെറിയൊരു പിച്ചു കൊടുത്തു
'സോറി. ഇവൻ വെറുതെ ചോദിച്ചതാ..'
ആ കുട്ടി ഒരു ക്ഷമാപണം പോലെ പറഞ്ഞു
'അതെന്താ അങ്ങനെ ചോദിച്ചത്..?
എന്റെ ചോദ്യം കേട്ട് അവര് രണ്ട് പേരും ഒന്ന് വല്ലാതെ ആയി. എന്നോട് പറയണോ വേണ്ടയോ എന്ന കൺഫ്യൂഷൻ അവരുടെ മുഖത്ത് ഉണ്ടായിരുന്നു
'എന്താണേലും പറഞ്ഞോ. നോ പ്രോബ്ലം..'
'അത് പിന്നെ ആ കുട്ടി അന്ന് ഇവിടെ വന്നു കുറെ വാച്ച് നോക്കുന്നുണ്ടായിരുന്നു. ഒന്നും അതിന് അങ്ങോട്ട് പിടിക്കുന്നുണ്ടായിരുന്നില്ല. ലാസ്റ്റ് കുറെ നേരം കഴിഞ്ഞു അത് എന്നോട് പറഞ്ഞു ഒരു ഫ്രണ്ടിന് കൊടുക്കാൻ ഉള്ളതാണ്, ആൾ യാത്ര പോകുവാണ്, വാച്ച് കാണുമ്പോ അതിനെ ഓർമ വരുന്നത് പോലെ ഒന്ന് ആയിരിക്കണം വേണ്ടത് എന്ന്..'
ആ പെൺകുട്ടി പറഞ്ഞു
'അങ്ങനെ ആണ് ഞങ്ങൾ ഈ സ്പെഷ്യൽ എഡിഷൻ കാണിക്കുന്നത്.. അതിന് ഇഷ്ടവും ആയി.. പെട്ടന്ന് ആ വാച്ച് കണ്ടപ്പോൾ അന്നത്തെ ആ ഓർമ്മയിൽ ചോദിച്ചതാ..'
'ഫ്രണ്ട് ആണോ ഇപ്പോളും എന്ന് ചോദിച്ചില്ലേ..? അതെന്താ അങ്ങനെ ചോദിച്ചത്..?
എന്റെ ചോദ്യത്തിന് അപ്പോളും ഉത്തരം കിട്ടാഞ്ഞത് കൊണ്ട് ഞാൻ അത് എടുത്തു ചോദിച്ചു
'അത് പിന്നെ.. നിങ്ങൾക്ക് രണ്ട് പേർക്കും തമ്മിൽ ഇഷ്ടം ഉണ്ട്.. പക്ഷെ പറയാൻ പറ്റാത്ത ഒരു സാഹചര്യം എന്തോ ആണെന്ന് ആ കുട്ടി പറഞ്ഞിരുന്നു. യാത്ര പോകാതെ ഇരുന്നപ്പോൾ അത് പറഞ്ഞിട്ട് ഉണ്ടാകുമോ എന്ന് ഒരു സംശയം തോന്നി.. നിങ്ങളുടെ സ്റ്റോറി ഹാപ്പി എൻഡിങ് ആയോന്ന് അറിയാൻ ഒരു ആഗ്രഹം.. സോറി അത് കൊണ്ട് ചോദിച്ചതാ..'
ആ പയ്യൻ ആണ്
💬 Comments
View all comments