0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 315.3K

ഓർത്തു

ഉച്ച കഴിഞ്ഞു ഇഷാനി ക്ലാസ്സിൽ കയറിയില്ല.. നേരെ അവൻ താമസിക്കുന്ന സ്ഥലത്തേക്ക് പോയി.. പക്ഷെ അവിടെ അവൻ ഉണ്ടായിരുന്നില്ല. വീട് പൂട്ടി കിടക്കുന്നു. അവൻ പിന്നെ എവിടെ പോയി...? ലാസ്റ്റ് അവൾ പിന്നെയും രാഹുലിനെ തന്നെ വിളിച്ചു.. അപ്പോളാണ് അറിയുന്നത് അവൻ അവന്റെ സ്വന്തം വീട്ടിലാണെന്ന്.. അതെവിടെ ആണെന്ന് ഇഷാനിക്ക് അറിയില്ല. രാഹുൽ ആ വഴി ഒക്കെ പറഞ്ഞു കൊടുത്തെങ്കിലും അവൾക്ക് അതൊന്നും ഓർമ്മയിൽ നിന്നില്ല.. പക്ഷെ അതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു.. ഓട്ടോ സ്റ്റാൻഡിൽ പോയി അവന്റെ അച്ഛന്റെ പേര് പറഞ്ഞപ്പോ തന്നെ അവർക്ക് മനസിലായി എവിടെ ആണെന്ന്.. ഓട്ടോ ഒരു വലിയ വീടിന്റെ മുന്നിൽ ആണ് വന്നു നിന്നത്

കൈതേരി എന്ന് മാർബിളിൽ കൊത്തി വച്ച ഫലകം പതിച്ച വലിയ മതിലിനു മുന്നിൽ ഇഷാനി നിന്നു.. ഒരു വലിയ ഗേറ്റ് വീടിന് മുന്നിൽ ഉണ്ട്.. അതിന്റെ ചെറിയ ഒരു പാളി തുറന്നു ഇഷാനി അകത്തേക്ക് കയറി..

'ആരാ....?
ഒരു മധ്യവയസ്കൻ പെട്ടന്ന് ഇഷാനിക്ക് അടുത്തേക്ക് വന്നു ചോദിച്ചു.. ആളെ കണ്ടിട്ട് ഇവിടുത്തെ സെക്യൂരിറ്റി ആണെന്ന് തോന്നുന്നു.. ആ വേഷം ധരിച്ചിട്ടില്ല. പക്ഷെ കാഴ്ച്ചയിൽ അങ്ങനെ തോന്നി

'ഞാൻ... ഞാൻ അർജുന്റെ ഫ്രണ്ട്...'
ഇഷാനി പറഞ്ഞു

'കോളേജിൽ പഠിക്കുന്നതാണോ..?
അയാൾ പിന്നെയും വിസ്താരം ചെയ്തു.. ഒരു ഫ്രണ്ടിനെ കാണാൻ വരുന്നതിന് ഇത്രയും ചോദ്യം എന്തിനാ.. ഇഷാനിക്ക് അത് മനസിലായില്ല

'ഏയ്‌.. ഇങ്ങ് വിട്...'
അപ്പോൾ കുറച്ചു മാറി ചെടികൾക്ക് വെള്ളം നനച്ചു കൊണ്ടിരുന്ന ഒരാൾ കൈ കാട്ടി ഇഷാനിയെ ഇങ്ങോട്ട് വിടാൻ ആംഗ്യം കാണിച്ചു..

💬 Comments

View all comments