0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 315.3K

അത് ഇഷാനിക്ക് പരിചയം ഉള്ള മുഖം ആണ്.. അർജുൻ ഒരിക്കൽ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്.. മഹാൻ...

'അവനെ കാണാൻ വന്നതാണല്ലേ.. ആൾ മേളിൽ ആകും.. ഞാൻ വിളിക്കാം..'
മഹാൻ വെള്ളം ഒഴിക്കുന്ന ഓസ് താഴെ ഇട്ട് കൈ മുണ്ടിൽ തുടച്ചു..

'സാരമില്ല.. ഞാൻ കണ്ടോളാം..'
ഇഷാനി പറഞ്ഞു..

അവൾ മെല്ലെ വീട്ടിലേക്ക് കയറി.. വീട് എന്നൊക്കെ പറഞ്ഞാൽ കുറച്ചിൽ ആണ്.. ഒരു കൊട്ടാരം പോലെ ആണ് ഇഷാനിക്ക് തോന്നിയത്.. വീടിന്റെ മുറ്റം തന്നെ നല്ല വിസ്താരം ഉണ്ട്.. പല തരം ചെടികൾ ചട്ടികളിൽ ആയി അടുക്കി വച്ചിട്ടൊക്കെ ഉണ്ട്.. വീടിന് ഉള്ളിൽ ആണെങ്കിൽ ഇഷാനി ഇന്നേ വരെ നേരിൽ കാണാത്ത ഒരുപാട് ആഡംബരങ്ങൾ.. വലിയ ദിവാൻ കോട്ട്, വലിയ അക്വെറിയം, കൊത്തു പണികൾ തീർത്ത ശിലാരൂപം, ഭിത്തിയിൽ തൂക്കിയ പെയിന്റ്ഗ്സ് ഒക്കെ കാണാൻ സാധിച്ചു.. ഇത്രയും വലിയൊരു വീട്ടിൽ ആദ്യമായ് ആണ് ഇഷാനി കയറുന്നത്.. ഇത്രയും വലിയൊരു വീട്ടിലെ പയ്യൻ ആണ് അർജുൻ എന്ന് ഇപ്പോൾ ഇഷാനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല.. അവൻ നല്ല കാശുള്ള വീട്ടിലെ ആണെന്ന് ആദ്യമേ അവൾക്ക് അറിയാമായിരുന്നു.. പക്ഷെ അതിന്റെ പത്രാസോ ജാഡയോ ഒന്നും തന്നെ അവനിൽ ഇല്ലാതിരുന്നത് കൊണ്ട് അവന്റെ ഇടപഴകലിൽ അവനൊരു സാധാരണക്കാരൻ ആയെ ഫീൽ ചെയ്തിട്ടുള്ളു. അവൻ താമസിക്കുന്ന സ്‌ഥലം ആയാലും വളരെ സിമ്പിൾ ആയുള്ളൊരു സ്‌ഥലം ആയിരുന്നു.. പക്ഷെ ഇപ്പോൾ ഈ വീട് കാണുമ്പോൾ ആണ് അവനും താനുമൊക്കെ തമ്മിൽ എന്ത് അന്തരം ഉണ്ടെന്ന് അവൾക്ക് മനസിലായത്.. ഇത്രയും വലിയ വീട്ടിലെ ചെക്കനാണ് തന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു

💬 Comments

View all comments