0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 33632

സീരിയസ് ആണെന്ന് അവൾക്ക് മനസിലായത്.. അവളുടെ മുഖം മാറി

'അർജുൻ ചുമ്മാ കളിക്കാതെ.. എനിക്കൊന്നും വയ്യ..'

ഇഷാനി അത് പറയുമ്പോ മൈക്കിലൂടെ അടുത്തടുത്ത പരിപാടികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.. അഞ്ചാറു പരിപാടികൾ കഴിഞ്ഞു തന്റെ പേര് കേട്ടപ്പോ ഇഷാനിയുടെ നെഞ്ചോന്ന് കിടുങ്ങി...

'ഞാൻ പോവാ.. നിന്നെ ഞാൻ പിന്നെ കണ്ടോളാം.. എന്നേ വിളിച്ചു വരുത്തി പണി തന്നത് ആണല്ലേ...'

അവൾ ദേഷ്യത്തോടെയും പേടിയോടെയും പോകാനായി എഴുന്നേറ്റു

'ഇതിൽ എന്താ പണി..? നിനക്ക് അറിയാത്ത പരുപാടി ഒന്നും അല്ലല്ലോ വയലിൻ വായിക്കാൻ..? നീ ആദ്യമായ് അല്ല സ്റ്റേജിൽ കയറുന്നതും.. പിന്നെ എന്താ പ്രശ്നം..?

അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു

'എടാ അതൊന്നും ഫ്യൂഷൻ അല്ലല്ലോ.. മാത്രം അല്ല ഇങ്ങനെ ഒരു ഓടിയൻസിന് ഒന്നും മുന്നിൽ അല്ല ഞാൻ പെർഫോമ് ചെയ്തിട്ടുള്ളെ..'

'ഇന്നേ വരെ സ്റ്റേജിൽ കയറാത്തവർ വരെ ഇന്ന് സ്റ്റേജിൽ കയറി. പിന്നെ ആണോ നിനക്ക് പാട്..'

'എടാ ഇതൊന്നും പെട്ടന്ന് പറഞ്ഞാൽ നടക്കുന്നത് അല്ല.. ഇതൊക്കെ കുറച്ചു പ്രാക്ടീസ് വേണ്ട കാര്യമാണ്..'

ഇഷാനി പിന്നെയും ഒഴിവ്കഴിവുകൾ പറയാൻ തുടങ്ങി

'ടൈം ഉണ്ട്. ഇനിയും ഒരു മണിക്കൂർ എങ്കിലും നിങ്ങൾക്ക് സെറ്റ് ആകാൻ ടൈം ഉണ്ട്.. നീ പറയുന്നത് പോലെ അവര് സെറ്റ് ആകും.. നീ ഓക്കേ ആയാൽ മതി..'

ഞാൻ അവളെ നിർബന്ധിച്ചു

'എടാ ഇത് കുളം ആകും.. എന്നേ കൊണ്ട് പറ്റില്ല..'

അവൾ കരയുന്ന പോലെ കൊഞ്ചി

'പറ്റും.. കുളം ആകില്ല എനിക്ക് ഉറപ്പുണ്ട്..'

'എല്ലാവരും കൂകും.. വേണ്ടടാ എന്നേ വിട്.. പ്ലീസ്...'

അവൾ കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തി

'ആരും കൂകില്ല.. നീ ഇത്രയും നേരം പരുപാടി കണ്ടിട്ട് എന്തിനെങ്കിലും ആരെങ്കിലും കൂകിയോ..? എല്ലാവരും ഇന്ന് വൈബ് ആണ്.. മാത്രം അല്ല ഇവിടെ ആരും നിനക്ക് മാർക്ക് ഇടാനല്ല ഇരിക്കുന്നത്.. എൻജോയ് ചെയ്യാനാണ്.. നിന്റെ സരളിവരിശകൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഒന്നും ആരും അറിയാൻ കൂടി പോണില്ല.. മോൾ റെഡി ആകു...'

'നീ എന്തൊക്കെ പറഞ്ഞാലും എന്നേ കൊണ്ട് വയ്യ ഇത്... പ്ലീസ്...'

'എഡി ശവമേ നീ പറഞ്ഞിട്ട് ഞാൻ ഫൈനൽ കളിക്കാൻ ഇറങ്ങിയില്ലേ.. അത്രയും ഒന്നും ഞാൻ ആവശ്യപ്പെട്ടില്ലല്ലോ..'

'നീ പക പോക്കുകയാണോ തെണ്ടി..'

അവൾ വെറുതെ ദേഷ്യത്തിൽ ചോദിച്ചു

'ഇതിൽ പക പോക്കൽ ഒന്നുമില്ല.. നിന്റെ പരുപാടി നടക്കണം. അത്രേ ഉള്ളു..'

'ഞാൻ നിനക്ക് മാത്രം ആയി വായിച്ചു തരാം.. അത് പോരേ...?

'പോരാ.. എല്ലാവരും കേൾക്കണം.. ഞാൻ മാത്രം കേട്ടാൽ പോരാ...'

'നീ എന്നേ കൊന്നാലും ഞാൻ സ്റ്റേജിൽ കയറുന്ന പ്രശ്നം ഇല്ല.. മര്യാദക്ക് എന്റെ പേര് വെട്ടിക്ക്...'

ഇഷാനി രക്ഷപെടാൻ ദേഷ്യം

💬 Comments

View all comments