0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 33768

അഭിനയിച്ചു

'എന്നാൽ നീ കയറണ്ട. ഇത് പോലെ ആയിരുന്നു നീ ടൂറിനും.. ഒന്നിനും കൂടെ കൂടില്ല.. എല്ലാവരെയും മടുപ്പിക്കും എന്നിട്ട്...'

ഞാനും ദേഷ്യത്തിൽ ആയിരുന്നു. അവളുടെ കയ്യിലെ പിടി ഞാൻ വിട്ടു

കൈ വിട്ടപ്പോൾ ആണ് ഞാൻ ദേഷ്യത്തിൽ ആയത് അവൾ അറിഞ്ഞത്.. പോകാൻ തുടങ്ങിയ അവൾ പതിയെ അവിടെ തന്നെ നിന്നു..

'എടാ എന്നേ കൊണ്ട് പറ്റാഞ്ഞിട്ട് അല്ലേ.. പ്ലീസ് പ്ലീസ്... എനിക്ക് പേടിയാ ഈ പിള്ളേരെ ഒക്കെ ഫേസ് ചെയ്യാൻ..'

'ഞാൻ പറഞ്ഞാലും നീ കയറില്ലല്ലോ സ്റ്റേജിൽ..? വേറെ ആളുണ്ടായിട്ടും ഞാൻ നിന്നെ റെക്കമണ്ട് ചെയ്തു ചാർട്ട് ചെയ്ത പരുപാടി ആണ്.. ഞാൻ പോയി അവരോട് എല്ലാം ക്യാൻസൽ ആക്കാൻ പറയട്ടെ...'

ഞാൻ പോകാനായി തുടങ്ങിയപ്പോ അവൾ എന്റെ മുന്നിൽ കയറി നിന്നു..

'തുടങ്ങി അവന്റെ പിണക്കം.. ഞാൻ ചെയ്യാം പോരേ.. പക്ഷെ അഞ്ചു മിനിറ്റിൽ കൂടുതൽ ഞാൻ ചെയ്യൂല...'

അവൾ ഗതികെട്ട് സമ്മതിച്ചു

'അഞ്ചു മിനിറ്റ് കൊണ്ട് നീ എന്ത് വായിക്കാൻ ആണ്.. ഒരു പതിനഞ്ച് മിനിറ്റ് എങ്കിലും ട്രൈ ചെയ്യ്...'

പതിനഞ്ചിനും അഞ്ചിനും വേണ്ടിയുള്ള ലേലം വിളി പത്തിൽ ഉറപ്പിച്ചു. അങ്ങനെ ഇഷാനി സ്റ്റേജിൽ കയറാമെന്ന് ഏറ്റൂ.. ആദ്യം ഞാൻ അവളെ മ്യൂസിക് ബാൻഡിന് പരിചയപ്പെടുത്തി.. പ്രോഗ്രാം എങ്ങനെ ആയിരിക്കണം എന്നൊക്കെ പ്ലാൻ ചെയ്തു സെറ്റ് ആക്കാൻ ഞാൻ അവരോട് പറഞ്ഞു.. പെട്ടന്ന് ഇങ്ങനെ ഒരു തല്ലിക്കൂട്ട് പരുപാടി ചെയ്യാൻ അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാകും.. ഇത് പിന്നെ വലിയ സംഭവം ആയൊന്നും ചെയ്യേണ്ടത് അല്ലല്ലോ. കോളേജ് പിള്ളേർക്ക് വൈബ് അടിക്കാനും തുള്ളാനും ഒക്കെ അല്ലേ.. അതിന് ഒരു ആവറേജ് ലെവൽ എങ്കിലും വർക്ക്‌ ആയാൽ മതി..

അവര് വട്ടം ഇരുന്നു സോങ്‌സ് സെലക്ട്‌ ആക്കുന്നതും മ്യൂസിക് ടെമ്പോ ഒക്കെ സെറ്റ് ആക്കുന്നതും എനിക്ക് വലിയ പിടിയില്ലാത്ത കാര്യം ആയിരുന്നു.. ഞാൻ അത് കൊണ്ട് അവരെ അത് സെറ്റ് ആക്കാൻ വിട്ടിട്ട് പുറത്തേക്ക് പോയി.. ഒന്നരമണിക്കൂറോളം സമയം അവർക്ക് തയ്യാറെടുക്കാൻ കിട്ടി.. അതിനിടയിൽ വന്ന പ്രോഗ്രാം ഒക്കെ ആവർത്തന വിരസത ഉള്ള ഡാൻസ് ഐറ്റംസ് ഒക്കെ ആയിരുന്നത് കൊണ്ട് പിള്ളേരുടെ എനർജി ഒക്കെ ഒരല്പം ഡൌൺ ആയിരുന്നു.. അപ്പോളാണ് ഇഷാനിയും മ്യൂസിക് ഗാങ്ങും സ്റ്റേജിലേക്ക് കയറുന്നത്..

ഇഷാനി നല്ലത് പോലെ പരിഭ്രമിച്ചിട്ടുണ്ടായിരുന്നു. ഞാൻ സ്റ്റേജിൽ കയറി എല്ലാം സെറ്റ് ആക്കുന്നതിനിടയിൽ അവളോട് പേടിക്കണ്ട എന്നൊക്കെ പറഞ്ഞു ധൈര്യം കൊടുക്കുന്നുണ്ടായിരുന്നു. സ്റ്റേജ് മൊത്തം സെറ്റ് ചെയ്തിട്ട് ഞാൻ വെളിയിൽ വന്നു സ്റ്റേജിന് മുന്നിലായ് നിന്നു. അവിടെ നിന്നാൽ അവൾക്ക് എന്നേ കാണാം.. അവര് താളം ഒക്കെ സെറ്റ് ചെയ്യുന്നതിന്റെ തിരക്കിൽ ആണെങ്കിലും ഇഷാനി പലപ്പോഴും എന്നേ നോക്കുന്നുണ്ടായിരുന്നു.. ഇടയ്ക്ക് ഒക്കെ അതിലൊരു

💬 Comments

View all comments