0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.7K

നിന്നെയും...'
അവൾ പറഞ്ഞു

' ഞാനല്ലേ സത്യത്തിൽ ലക്കി.. നിന്നെ പോലൊരു തങ്കക്കുടത്തെ കിട്ടിയത് കൊണ്ട്..'
ഞാൻ അവളുടെ പുറത്ത് തലോടി പറഞ്ഞു

'പൊക്കല്ലേ ചേട്ടാ..'
അവൾ ചിരിച്ചു

'അല്ലല്ലോ.. ഉള്ളത് അല്ലേ.?

'ഞാനാണ് ലക്കി.. നിന്നെ കണ്ടില്ലേൽ ഞാനിപ്പോ വേറെ ആരെയേലും ഒക്കെ കെട്ടിപ്പോയേനെ. എനിക്കത് ഓർക്കാൻ കൂടി വയ്യ..'
അവൾ പറഞ്ഞു

'എന്നെ കണ്ടില്ലേലും നിനക്ക് ചേരുന്ന വേറെ ചെത്തു പിള്ളേരെ കിട്ടിയേനെ..'
ഞാൻ പറഞ്ഞു

'എനിക്ക് ചെത്തു പിള്ളേർ ഒന്നും വേണ്ട. നിന്നെ മതി.. വേറെ ആരോടും എനിക്ക് ഒരിഷ്ടവും തോന്നിയിട്ടില്ല ഇന്നേ വരെ..'
അവൾ പറഞ്ഞു

'അത് വെറുതെ.. നിനക്ക് ഒരു ക്രഷ് പണ്ട് ഉണ്ടായിരുന്നു എന്ന് നീ എന്നോട് ഇടയ്ക്ക് പറഞ്ഞിട്ട് ഉണ്ടല്ലോ...?
ഞാൻ അവളോട് ചോദിച്ചു

'ഞാനോ എപ്പോ..?
അവൾ ചോദിച്ചു

'ഉണ്ട്. പറഞ്ഞിട്ടുണ്ട്.. ഏതോ ഒരു ചേട്ടന്റെ കാര്യം..'
ഞാൻ അങ്ങനെ പറഞ്ഞപ്പോ അവൾക്കത് ഓർമ്മ വന്നു

'ഓ അത്. നീ അതൊക്കെ ഓർത്തു വച്ചിരിക്കുവാ അല്ലേ..? അത് ഉണ്ടായിരുന്നു..'
അവൾ സമ്മതിച്ചു.. അവൾക്ക് വേറെ ഒരാളോട് ക്രഷ് ഉണ്ടായിരുന്നു എന്ന് കേട്ടപ്പോ എനിക്ക് ചെറിയൊരു വിഷമം തോന്നി. പിന്നെ മനുഷ്യർ അല്ലേ പലരോടും ഇഷ്ടം ഒക്കെ തോന്നാം. സ്വാഭാവികം.. അതൊക്കെ പണ്ടല്ലേ.. ഞാൻ തന്നെ എന്നെ ആശ്വസിപ്പിച്ചു

'അപ്പോൾ ക്രഷ് ഉണ്ടായിരുന്നു. അത് പോലെ എന്നെ കണ്ടില്ലേൽ വേറെ ആളോട് ക്രഷ് തോന്നും.. ഇഷ്ടം തോന്നും.. '
ഞാൻ പറഞ്ഞു

'ഇല്ല...'
അവൾ തറപ്പിച്ചു പറഞ്ഞു

'അതെന്താ..? നിനക്ക് അയാളോട് ക്രഷ് ഉണ്ടായിരുന്നു, എന്നോട് ഇഷ്ടം

💬 Comments

View all comments