Chapter Title : റോക്കി 6 [സാത്യകി] [Climax]
അവൾ ചോദിച്ചു.
'ആ വാശിയാണ്..'
ഞാൻ പറഞ്ഞു
'പോ...'
അവൾ പിണങ്ങി
'നിനക്കും പറയാൻ മേലല്ലോ...?
ഞാൻ ചോദിച്ചു
'ഞാൻ പറയും.. പക്ഷെ ഇപ്പൊ അല്ല..'
അവൾ പറഞ്ഞു
'ഞാനും ചപ്പും.. പക്ഷെ ഇപ്പൊ അല്ല..'
ഞാനും അതെ പോലെ തിരിച്ചു പറഞ്ഞു
'നീ ചോദിക്കുന്ന എല്ലാം സമ്മതിച്ചു തന്നത് കൊണ്ടല്ലേ ഇപ്പൊ നീ ഇങ്ങനെ ഒക്കെ എന്നോട് പെരുമാറുന്നെ...?
ഇഷാനി പരിഭവത്തോടെ പറഞ്ഞു. അവളുടെ അടവ് എനിക്ക് പിടികിട്ടി, പക്ഷെ ഞാൻ അതിൽ വീണില്ല
'ആ ആണ്..'
ഞാൻ ഒരു ഒഴുക്കിൽ അങ്ങനെ പറഞ്ഞു
ഇഷാനി എന്റെ നെഞ്ചിൽ നിന്നും മാറി ചെരിഞ്ഞു കിടന്നു. അവൾ പിണങ്ങി. ഞാൻ വെറുതെ ഒന്ന് പറഞ്ഞതെ ഉള്ളു.. ഞാൻ വെറുതെ അവളുടെ പുറത്ത് കൂടി കയ്യോടിച്ചു.. ഇഷാനി പെട്ടന്ന് ദേഷ്യപ്പെട്ടു
'എന്റെ ദേഹത്തും തൊടണ്ട..'
'ശരി തൊടുന്നില്ല...'
ഞാൻ കുറച്ചു സീരിയസ് ആയി പറഞ്ഞു കൈ മാറ്റി. എനിക്ക് ഫീൽ ആയോന്നു അറിയാൻ അവൾ പിന്നെയും എന്റെ നേരെ ചെരിഞ്ഞു കിടന്നു
'ഞാൻ വെറുതെ പറഞ്ഞതാ കെട്ടിപ്പിടിച്ചോ..'
അവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു പറഞ്ഞു. ഞാൻ ഒരു കൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു
'ഞാനും വെറുതെ പറഞ്ഞതാ...'
ഞാനും സമ്മതിച്ചു കൊടുത്തു
'എനിക്ക് അറിയായിരുന്നു...'
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
'പിന്നെ എന്തിനാ പെട്ടന്ന് പിണങ്ങിയെ...?
ഞാൻ ചോദിച്ചു
'പെട്ടന്ന് അങ്ങനെ ഒക്കെ കേക്കുമ്പോ എനിക്ക് ദേഷ്യം വരും.. '
അവൾ പറഞ്ഞു
'എന്നാൽ പിന്നെ ഇനി വഴക്ക് ഒന്നും വേണ്ട.. നീ ആ കാര്യം പറ...'
💬 Comments
View all comments