0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.8K

ശ്രമിച്ചു.. കുറച്ചു ബുദ്ധിമുട്ട് ആണ്. ഞാൻ ബലം കൊടുത്ത വേര് അടർന്നു പോകുമോ എന്നും എനിക്ക് പേടിയുണ്ട്.. എന്റെ കയ്യിൽ പിടിച്ചു പേടിച്ചു വിറങ്ങലിച്ചു നിൽക്കുന്ന പട്ട്പാവാടക്കാരിയെ ഞാൻ നോക്കി. താഴേക്ക് നോക്കുമ്പോ ഉള്ള തല കറങ്ങി പോകുന്ന താഴ്ച്ച കണ്ട് അവളാകെ പരിഭ്രമിച്ചിരിക്കുന്നു...

'എനിക്ക് പേടിയാ....'
അവൾ കരയുന്നത് പോലെ പറഞ്ഞു... അന്ന് അവളെ ഡിപ്പാർട്മെന്റിന്റെ വരാന്തയിൽ വച്ചു നൂനു ഓടിച്ചു കൊണ്ട് വന്നപ്പോൾ എന്നോടവൾ ആദ്യമായി മിണ്ടിയതും ഇത് തന്നെ ആയിരുന്നു. അവൾക്ക് പേടി ആണെന്ന്...

'പേടിക്കണ്ട...'
ആ കൊക്കയുടെ ചെരുവിൽ നിന്ന് ഞാൻ എങ്ങെനെയോ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. പക്ഷെ അതത്ര ഫലം കണ്ടില്ല..
'താഴേക്ക് നോക്കണ്ട.. ഇങ്ങോട്ട് നോക്ക്.. എന്നെ നോക്ക്...'
ഞാൻ പറഞ്ഞു. താഴേക്ക് നോക്കി വെറുതെ പേടിക്കരുത് എന്ന് കരുതി ഞാൻ അങ്ങനെ പറഞ്ഞു. അവളത് പോലെ തന്നെ ചെയ്തു. താഴെയുള്ള മരണത്തിലേക്ക് അവൾ നോക്കിയില്ല. ഒന്നും വക വയ്ക്കാതെ തന്നെ രക്ഷിക്കാൻ ഇറങ്ങി വന്ന രക്ഷകന്റെ മുഖത്തേക്ക് അവൾ നോക്കി. പ്രതീക്ഷയിലേക്ക് അവൾ നോക്കി..

കാഷായം ആണ് വസ്ത്രം. പക്ഷെ സ്വാമി ആണെന്ന് തോന്നുന്നില്ല. താടിയും മുടിയും ഒക്കെ അത്യാവശ്യം ഉണ്ട്. കണ്ണുകളിൽ കനിവ് ഉണ്ട്.. കഴുത്തിൽ ഒരു രുദ്രാക്ഷവും.. സന്യാസിയുടെ ലക്ഷണങ്ങൾ ഒക്കെ ഉണ്ടായിട്ടും അത് സന്യാസി അല്ലെന്ന് തന്നെ ഇഷാനിക്ക് തോന്നി. താഴേക്ക് നോക്കിയാൽ പേടിക്കുമെന്നുള്ളത് കൊണ്ട് ആ മുഖത്തേക്ക് തന്നെ ഇഷാനി നോക്കി.. ഒരിക്കലും മറക്കാൻ പറ്റാത്ത വിധം അവളുടെ മനസ്സിൽ ആ മുഖം പതിയാൻ തുടങ്ങി

ഞാൻ ആ സമയം എങ്ങനെ

💬 Comments

View all comments