0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.8K

ഇവളെയും കൊണ്ട് മുകളിലേക്ക് കയറാമെന്ന് ആലോചിക്കുക ആയിരുന്നു. മുകളിൽ നിന്ന് ആളുകൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. പക്ഷെ ഒന്നും മനസിലാകുന്നില്ല.. ഞാൻ അവളെ പിടിച്ച കൈ മെല്ലെ മുകളിലേക്ക് ഉയർത്തി. ഒറ്റ കൈ കൊണ്ട് അവളെ ഉയർത്തി എന്റെ അടുത്ത് എത്തിക്കാൻ നല്ല പ്രയാസം തോന്നിയെങ്കിലും ഞാൻ അത് സാധിച്ചെടുത്തു.. അവളപ്പോൾ എന്നോട് ചേർന്നു ആ പാറയുടെ വക്കിൽ നിൽക്കുകയാണ്. നിലത്ത് കാൽ വയ്ക്കാൻ എനിക്ക് മാത്രമേ ഇട ഉള്ളായിരുന്നു എന്നത് കൊണ്ട് എന്റെ കാലിന്മേൽ ആണ് അവൾ കാൽ വച്ചത്.. അവൾ പിന്നിലേക്ക് മറിയാതെ ഇരിക്കാൻ ഞാൻ കൈ കൊണ്ട് അരയിൽ ചുറ്റിപ്പിടിച്ചിരുന്നു.. അവളുടെ സമൃദ്ധമായ മുടിയിൽ എന്റെ വിരലുകൾ തൊട്ടു..

അപ്പോളേക്കും ആരോ മുകളിൽ നിന്നും കയറും കൊണ്ട് വന്നിരുന്നു. അവർ താഴേക്ക് കയർ എറിഞ്ഞു തന്നു.. വഴുക്കൽ ഉള്ളത് കൊണ്ട് കയറിൽ പിടിച്ചു ഇറങ്ങാൻ മാത്രം ധൈര്യം ആ കൂട്ടത്തിൽ അപ്പോൾ ആർക്കും ഉണ്ടായിരുന്നില്ല.. കയർ നേരെ ഞങ്ങളുടെ അടുത്ത് തന്നെ വന്നു. ആ കയറിൽ പിടിച്ചു മേലേക്ക് കയറുന്നത് ഞാൻ ആലോചിച്ചു. കെട്ട് ഇല്ലാതെ മേലേക്ക് കയറൽ റിസ്ക് ആണ്.. ഞാൻ തന്നെ ആണേൽ പ്രശ്നം ഇല്ലായിരുന്നു. ഇവൾ കൂടെ ഉള്ളത് കൊണ്ട് റിസ്ക് തന്നെ..

'ഈ വേരിൽ പിടിച്ചു നിൽക്കാമോ...?
ഞാൻ അവളോട് ചോദിച്ചു... അവൾ എന്തിനാണ് എന്നറിയാതെ കണ്ണ് മിഴിച്ചു.
'കയർ വട്ടം കെട്ടാനാണ്...'
ഞാൻ പറഞ്ഞു

അവൾക്ക് കാര്യം മനസിലായി. കയർ കെട്ടാൻ രണ്ട് കയ്യും വേണം. അപ്പൊ വേരിൽ നിന്ന് പിടുത്തം പോകും. അങ്ങനെ താഴേക്ക്

💬 Comments

View all comments