0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.8K

വീഴാതെ ഇരിക്കാൻ ആണ് അവളോട് വേരിൽ പകരം പിടിക്കാൻ പറഞ്ഞത്. ഇഷാനി ഞാൻ പറഞ്ഞത് പോലെ മുന്നോട്ടു ആഞ്ഞു ആ വേരിൽ മുറുക്കെ പിടിച്ചു. അവളുടെ ശരീരം എന്നോട് ചേർന്നു നിന്നു.. ഞാൻ ആ കയർ കൊണ്ട് ഞങ്ങൾ രണ്ട് പേരുടെയും അരയിൽ ഒരു കുടുക്ക് ഇട്ടു. മേലേക്ക് സുരക്ഷിതമായി കയറാൻ ഉള്ളൊരു കെട്ട്.. പക്ഷെ ഇഷാനിയെ സംബന്ധിച്ചടുത്തോളം അതൊരു ബന്ധനം ആയിരുന്നു.. പേര് പോലും അറിയാത്ത അയാളിൽ നിന്ന് മോചനം ഇല്ലാത്ത ഒരു ബന്ധനം..

കയർ കുടുക്ക് ഇട്ടു കഴിഞ്ഞു ഞങ്ങളെ മേലേക്ക് കൊണ്ട് വരാൻ അവർ കയർ ഇട്ടു വലിക്കാൻ തുടങ്ങി. എങ്ങാനും കയർ പൊട്ടിയാലോ അവരുടെ കൈ വിട്ടാലോ ഞങ്ങൾ തീർന്നു. പക്ഷെ ഇപ്പൊ ഈ റിസ്ക് എടുത്തേ പറ്റൂ. ഞാൻ അവളെ നോക്കി. അവൾ മറ്റെങ്ങും നോക്കാതെ എന്നെ തന്നെ നോക്കുകയാണ്. പേടി തട്ടാതെ ഇരിക്കാൻ ആവണം.. ഞാൻ അവളോട് പറഞ്ഞു
'പേടിക്കണ്ട കേട്ടോ.. നമ്മൾ ഇപ്പൊ മേലെ ചെല്ലും...'

അവളതിന് മറുപടി പറഞ്ഞില്ല. കയർ മേലേക്ക് പോകുന്തോറും അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു. ഞങ്ങളെ ചുറ്റിയ കയറിനെക്കാൾ മുറുക്കത്തിൽ ആയിരുന്നു അവളെന്നെ കെട്ടിപ്പിടിച്ചത്.. പത്തു പന്ത്രണ്ടു മീറ്റർ ഉയരത്തിൽ എത്തിയപ്പോളേക്കും ഒരു മാതിരി നടക്കാൻ പറ്റുന്ന സ്ലോപ്പ് ആയിരുന്നു. പിന്നെ കയറിന്റെ ബലത്തിൽ തന്നെ ഞാൻ മുകളിലേക്കു നടന്നു. അവൾ അപ്പോളും എന്നെ ഇറുക്കി പിടിച്ചിരിക്കുകയായിരുന്നു.. അവളുടെ കാലുകൾ അപ്പോളും നിലത്ത് തൊട്ടിരുന്നില്ല..

രക്ഷപ്രവർത്തനം ഭംഗിയായി തന്നെ അവസാനിച്ചു. ഞങ്ങൾ മുകളിൽ എത്തി.. പക്ഷെ അവിടെ എത്തിയപ്പോളും അവൾ എന്നെ

💬 Comments

View all comments