0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.8K

അതിൽ പിന്നെ എനിക്ക് ഭക്തി കുറച്ചു കൂടി കേട്ടോ.. ഞാൻ മിക്കപ്പോഴും ശിവന്റെ അമ്പലത്തിൽ ഒക്കെ പോകും.. ഞാൻ അന്ന് നീയുമായി വൈകിട്ട് പോയ അമ്പലം ഇല്ലേ..? അവിടെ.. അവിടെ പോയി പ്രാർത്ഥിക്കും...'
ഇഷാനി പറഞ്ഞു
എനിക്ക് എന്തൊക്കെയോ ചിന്തകൾ ഉള്ളിൽ കിടന്നു മറിഞ്ഞു. ആ രുദ്രാക്ഷം എനിക്ക് ജീവാനന്ദൻ തന്നതായിരുന്നു. അതാണ് അന്ന് ഇഷാനിക്ക് കിട്ടുന്നത്. അന്ന് ഇഷാനിയുമായി ആ അമ്പലത്തിൽ പോയപ്പോൾ അവിടെ വച്ചു അവനെ കണ്ടത് ഞാൻ ഓർത്തെടുത്തു.. അവന്റെ മുഖത്ത് അപ്പോൾ ഉണ്ടായിരുന്ന പുഞ്ചിരി എനിക്കിപ്പോ മനസ്സിൽ തെളിഞ്ഞു.. ഇതൊക്കെ അവന് നേരത്തെ അറിയാമായിരുന്നോ..? എനിക്ക് അതിന് ഉത്തരം കിട്ടിയില്ല

'നീയും ഞാൻ മഹാദേവൻ ആണെന്നാണോ കരുതിയത്...?
ഞാൻ ചോദിച്ചു

'അല്ല. എനിക്ക് അറിയാമായിരുന്നു നീ ശരിക്കും ഉള്ള ആളാണെന്ന്. അന്ന് തൊട്ട് എനിക്ക് ക്രഷ് ഉണ്ടായിരുന്നു...'
അവൾ നാണത്തോടെ പറഞ്ഞു

'ഓ ഗോഡ്....! എന്റെ കിളി പോയി...'
ഞാൻ പറഞ്ഞു

'നീയെന്നെ രക്ഷിച്ചതിൽ ഉള്ള നന്ദി ഒന്നുമല്ല കേട്ടോ. എനിക്ക് എന്തോ അപ്പോളാണ് അത്തരം ഫീലിംഗ്സ് ഒക്കെ വരുന്നത്.. അതിന് മുന്നേയും എന്നെ കുറെ പേര് ഇഷ്ടം ആയിരുന്നു എന്ന് പറഞ്ഞ് വന്നിട്ടുണ്ടേലും ഞാൻ അതൊന്നും ശ്രദ്ധിക്കാർ കൂടെയില്ല.. ബട്ട്‌ നിന്നെ കണ്ടത് മുതൽ എല്ലാം ചേഞ്ച്‌ ആയി.. ഞാൻ ശോകഗാനത്തിന് ഇടയ്ക്ക് റൊമാന്റിക് സോങ് കേൾക്കാൻ തുടങ്ങി. അത് കേൾക്കുമ്പോ ഒക്കെ നിന്നെയും എന്നെയും ഇമേജിൻ ചെയ്യും.. അങ്ങനെ ഓരോ വട്ട്... വീട്ടിൽ അന്നൊക്കെ നിന്റെ കാര്യം പറഞ്ഞു എന്നെ കളിയാക്കുമായിരുന്നു. അവർ കരുതി എന്റെ വെറും തമാശ

💬 Comments

View all comments