Chapter Title : റോക്കി 6 [സാത്യകി] [Climax]
പുറത്തുള്ള ഇഷ്ടം ആണെന്നാ.. എന്റെ ഉള്ളിൽ അത് സീരിയസ് ആയത് അവർക്ക് അറിയില്ലായിരുന്നു...'
ഇഷാനി പറഞ്ഞു
'വീട്ടിൽ അറിയാമായിരുന്നോ...?
'ഹാ.. അത് ശ്രുതി കാരണമാ.. അവൾ ചെറുതായി പടമൊക്കെ വരയ്ക്കുമായിരുന്നു. അത് കൊണ്ട് ഞാൻ അവളോട് പുറകെ നടന്നു നിന്റെ പടം വരപ്പിക്കുമായിരുന്നു. പക്ഷെ ഒന്നും അങ്ങോട്ട് ഒത്തു വന്നില്ല. അവൾക്ക് നിന്റെ മുഖം അങ്ങോട്ട് കറക്റ്റ് കിട്ടിയിരുന്നില്ല.. ഞാനപ്പം അത് പറഞ്ഞു അവളോട് വഴക്ക് ആകും തമാശക്ക്. അങ്ങനെ അത് എല്ലാവരും അറിഞ്ഞു...'
ഇഷാനി പറഞ്ഞു
'ഇപ്പോളും അവർക്ക് ആർക്കും അറിയില്ലേ...?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു
'ഇപ്പൊ അറിയാം.. ഞാൻ ആദ്യം നിന്നെ വീട്ടിൽ കൊണ്ട് പോയപ്പോ അവർക്ക് ഒക്കെ നിന്നെ പിടികിട്ടുമെന്നാ ഞാൻ കരുതിയത്. പക്ഷെ അവർക്ക് പിടി കിട്ടിയില്ല. ലാസ്റ്റ് കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോ ആണ് അന്ന് അവിടെ വച്ചു ഞാൻ ഈ കാര്യം പൊട്ടിക്കുന്നത്. അത് ഞാൻ പറഞ്ഞു കഴിഞ്ഞു പിന്നെ അവർക്ക് എന്റെ ആഗ്രഹം എതിർക്കാനും തോന്നിയില്ല....'
'അപ്പോൾ ഞാൻ മാത്രമേ ഇത് അറിയാൻ ഉള്ളായിരുന്നു....?
ഞാൻ ചോദിച്ചു
'അതേ..'
'എന്നാലും നീ എങ്ങനെ വർഷങ്ങൾ കഴിഞ്ഞു എന്നെ മനസിലാക്കി...?
ഞാൻ ചോദിച്ചു
'എനിക്ക് അറിയില്ല... എന്റെ മൈൻഡിൽ നിന്റെ ഫേസ് അത് പോലെ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.. ഞാൻ നിന്നെ ഓർക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു അത് കഴിഞ്ഞു. എന്നും ഓർക്കും... പിന്നെയും കാണാൻ തോന്നും.. പേര് ചോദിക്കാൻ തോന്നും.. ഇനി ഒരിക്കലും നിന്നെ കാണാൻ പറ്റില്ല എന്നൊക്കെ ഓർത്തു ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് പണ്ട്.. പിന്നെ ഞാൻ എല്ലാം ഉൾക്കൊണ്ടു..
💬 Comments
View all comments