0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 34201

പ്ലാൻ ആക്കിയത്.. ഇവൾക്കത് മനസിലായില്ലേ..? ഒരുപക്ഷെ ആദ്യത്തെ ഗാനം ദൈവസ്തുതി ആയി തുടങ്ങിയത് ആകും.. ഞാൻ അവിടെ ഇരിക്കുന്ന എല്ലാവരുടെയും മുഖത്തേക്ക് നോക്കിയപ്പോളും ആരുടെ മുഖത്തും അസംതൃപ്തി ഒന്നുമില്ല..

എന്റെ ഈ ആശങ്കയ്ക്ക് ഇടയിൽ പാട്ട് ചേഞ്ച്‌ ആയത് ഞാൻ പെട്ടന്ന് ശ്രദ്ധിചില്ല.. മഹാഗണപതിം വായിക്കുന്നതിന് ഇടയിൽ നിന്ന് എങ്ങനെയോ അവൾ എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു എന്ന പാട്ടിലേക്ക് ഷിഫ്റ്റ്‌ ആയി.. ഹോ ഭാഗ്യം അവൾക്ക് കച്ചേരി അല്ല ഇതെന്ന് അറിയാം.. ഞാൻ ആശ്വസിച്ചു..

ആദ്യത്തെ രണ്ട് മൂന്ന് സോങ്‌സ് മെലഡീ ടൈപ്പ് ആയിരുന്നു.. പക്ഷെ വൻ ഫീൽ ഉണ്ടായിരുന്നു.. ഞാൻ ഇഷാനിയേയും ഓഡിയൻസിനെയും മാറി മാറി നോക്കും. എല്ലാവരും തലയാട്ടിയും താളം പിടിച്ചുമൊക്കെ പരുപാടി എൻജോയ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് മനസിലായി.. ഇപ്പോൾ തന്നെ അവൾ സമ്മതിച്ച മിനിറ്റിന്റെ പകുതി കഴിഞ്ഞിട്ടുണ്ട്. ഇനി അവൾ കറക്റ്റ് പത്തു മിനിറ്റ് ആകുമ്പോ നിർത്തുമോ..? സ്റ്റേജിൽ ഉള്ള അവളെക്കാൾ ടെൻഷൻ ഇപ്പോൾ ഇവിടെ നിൽക്കുന്ന എനിക്കാണെന്ന് തോന്നി.. ഇഷാനി കണ്ണടച്ചു വയലിൻ തന്റെ തോളോട് ചേർത്ത് ആസ്വദിച്ചു വായിക്കുകയാണ്.. ടെൻഷൻ ഒന്നും ഇപ്പോൾ അവളുടെ മനസിലില്ല...

ഇടയ്ക്ക് അവൾ വായിച്ച സോങ് ഒന്നും എനിക്ക് അങ്ങോട്ട്‌ മനസിലായില്ല.. എങ്കിലും ഒരു മെലഡീ ടൈപ്പ് ആണ് എല്ലാം. പിള്ളേർക്ക് അർമ്മാധിക്കാൻ ഉള്ളത് ഒന്നും അങ്ങോട്ട്‌ വരുന്നില്ല എന്ന് ഞാൻ ശങ്കിച്ചു നിൽക്കുമ്പോ ആണ് അവളുടെ വയലിനിൽ നിന്ന് ആ മാജിക്ക് ഞാൻ കേൾക്കുന്നത്..

- ടു ടു ടുണ്ടു ടുഡു ടുണ്ടുടുഡു ടുണ്ടുടുഡുഡൂ.....

ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ തീം മ്യൂസിക് ആയിരുന്നു അവൾ പ്രയോഗിച്ച മാജിക്... ഓഡിറ്റോറിയം ഒന്നാകെ ആ ഓളത്തിൽ തുള്ളി.. ഇളയരാജയിൽ നിന്നും വിദ്യസാഗറിന്റെ മെലഡിയിൽ നിന്നുമൊക്കെ ഹാൻസ് സിമ്മറിലേക്ക് അവൾ കടന്നു. അപ്പോൾ അവൾക്ക് കച്ചേരി നടത്തി കൈ കൊട്ടിക്കാൻ മാത്രമല്ല അടിച്ചു പൊളിച്ചു ആളുകളെ തുള്ളിക്കാനും അറിയാം..

പിന്നെയും അവളുടെ മ്യൂസിക് ലിസ്റ്റിൽ നിന്ന് തീറൻ സോങ്‌സ് വന്നു. ഒന്ന് ശോകമായി നിന്ന പിള്ളേർ എല്ലാം പിന്നെയും ആക്റ്റീവ് ആയി തുള്ളാൻ തുടങ്ങി.. ഞാൻ സ്റ്റേജിന് മുന്നിൽ തന്നേ ഉണ്ടായിരുന്നു. മുന്നിൽ ടീച്ചേർസിനൊപ്പം ഇരുന്ന രേണുവിനെ ഞാൻ കൈ പിടിച്ചു നിർബന്ധിച്ചു എണീപ്പിച്ചു. അവൾ മടിച്ചു നിന്നെങ്കിലും ഞാൻ നിർബന്ധം പിടിച്ചപ്പോൾ അവൾക്ക് എന്റെ കൂടെ ഡാൻസ് ചെയ്യേണ്ടി വന്നു. സാരി ആയത് കൊണ്ട് ഒരു മയത്തിൽ ആണ് അവൾ ഡാൻസ് ചെയ്തത്. എല്ലാവരും രേണുവിന്റെ ഡാൻസ് കണ്ട് കയ്യടിച്ചു... രണ്ട് മിനിറ്റ് ഒപ്പം ഡാൻസ് ചെയ്തിട്ട് എന്റെ കാൽ പിടിച്ചു അവൾ തിരിച്ചു പോയിരുന്നു...

പത്തു മിനിറ്റ് എന്ന് പറഞ്ഞ പ്രോഗ്രാം പിന്നെയും നീണ്ടു പോയി. അവർ

💬 Comments

View all comments