0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 34308

ഇതൊക്കെ പ്ലാൻ ചെയ്തതാണോ അതോ അവിടെ വച്ചു തോന്നുന്നത് പോലെ ചെയ്യുന്നത് ആണോ എന്ന് എനിക്ക് സംശയം തോന്നി. രണ്ടാണേലും സംഗതി അലമ്പ് ആയിട്ടില്ല.. ഞങ്ങൾ എല്ലാം അവിടെ കിടന്നു അർമ്മാദിച്ചു.. അതിനിടയിൽ കൃഷ്ണ അവിടേക്ക് വന്നു എന്റെ തോളിൽ ചാടി കയറി.. ഡാൻസിന്റെ ഇടയിലെ ഓളത്തിൽ വന്നതാണ്... ഞാൻ അവളെ തോളിൽ വച്ചു ഡാൻസ് ചെയ്യാൻ തുടങ്ങി...

കൃഷ്ണയേ തോളിൽ ഏറ്റി അർജുൻ തുള്ളുന്നത് ഇഷാനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പെട്ടന്നാണ് വയലിൻ ശബ്ദം നിലച്ചത്.. വയലിൻ നിന്നപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ബാക്കി മ്യൂസികും പതിയെ സ്റ്റോപ്പ്‌ ആയി.. പരുപാടി തീർന്നോ എന്ന് എല്ലാവരും ഒന്ന് സംശയിച്ചു..

അടുത്ത നിമിഷം അവളുടെ വയലിൻ പിന്നെയും ശബ്ദിച്ചു.. അടിച്ചു പൊളി സോങ് മാറി പെട്ടന്ന് കുറച്ചു ശാന്തമായ എന്തോ വിഷമം ഉണ്ടാക്കുന്ന ഒരു മ്യൂസിക് ആയിരുന്നു അത്... അത് ആരും പ്രതീക്ഷിച്ചില്ല.. പരുപാടി കുറച്ചു നേരം കൂടി കാണുമെന്നു എല്ലാവരും കരുതിയിരുന്നു. പക്ഷെ അത് കൊണ്ട് ഇഷാനി എല്ലാം അവസാനിപ്പിച്ചു.. എല്ലാവർക്കും പെട്ടന്ന് തീർന്നു പോയത് പോലെ ഒരു വിഷമം ഫീൽ ചെയ്തു. പക്ഷെ ഉള്ള അത്രയും നേരം പരുപാടി ഗംഭീരം ആയിരുന്നു.. അത് കൊണ്ട് നല്ല കനത്തിൽ ഇഷാനിക്ക് കയ്യടി ലഭിച്ചു.. എന്റെ തോളിൽ നിന്നിറങ്ങി കൃഷ്ണയും അവൾക്ക് വേണ്ടി കയ്യടിച്ചു..

കയ്യടിക്കൊപ്പം ഓഡിയൻസിന് ഇടയിൽ നിന്ന് റീന റീന എന്ന് ആരവം മുഴങ്ങാൻ തുടങ്ങി. ഇഷാനി അത് കേട്ടൂ.. മുമ്പ് ഈ കോളേജ് മുഴുവൻ താൻ അറിയപ്പെട്ടത് ഒരു വൃത്തികെട്ട പേരിൽ ആയിരുന്നു. ഇപ്പൊ അതല്ല അവർ വിളിക്കുന്നത്.. അവർ തന്നെ വിളിക്കുന്നത് റോക്കിയുടെ പെണ്ണെന്നാണ്... റീന എന്ന്... റോക്കിയുടെ റീന എന്ന്.. ചെറിയൊരു സന്തോഷം അവൾക്ക് അപ്പോൾ തോന്നി.

കർട്ടൻ വീണു കഴിഞ്ഞു ഞാൻ അവളെ കണ്ട് അഭിനന്ദിക്കാൻ പിന്നിലൂടെ സ്റ്റേജിൽ കയറി.. മ്യൂസിക് ബാൻഡ് എല്ലാം അവളുടെ ചുറ്റും നിന്ന് പരുപാടി നന്നായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു.. ഞങ്ങൾ അവിടേക്ക് വന്നപ്പോൾ അവർ മാറി.. എന്നേക്കാൾ മുമ്പ് കൃഷ്ണ ആണ് അവളെ അഭിനന്ദിച്ചത്.. അതും കെട്ടിപിടിച്ചു..

'അടിപൊളി മോളെ.. അടിപൊളി..'

കെട്ടിപിടിച്ചു കൃഷ്ണ പറഞ്ഞു. ഇഷാനിക്ക് ആണേൽ അവൾ അർജുന്റെ തോളിൽ കയറി തുള്ളിയത് ഒട്ടും ഇഷ്ടം ആയിരുന്നില്ല.. അവളെ അങ്ങ് ഞെക്കി കൊന്നാലോ എന്ന് ഇഷാനി ചിന്തിച്ചു..

'താങ്ക്യൂ...'

അവൾ അധികം വെറുപ്പ് കാണിക്കാതെ പറഞ്ഞു. കൃഷ്ണ ഞങ്ങളുടെ കാര്യത്തിൽ നിന്ന് ഒഴിവായത് ഒന്നും ഇഷാനിക്ക് അറിയില്ല. അവളുടെ ഉള്ളിൽ അപ്പോളും ഫെയർവെല്ലിന്റെ അന്നത്തെ അടിയാണ് കിടക്കുന്നത്.. ഞങ്ങൾ സംസാരിക്കട്ടെ എന്ന് കരുതി കൃഷ്ണയും അപ്പോൾ തന്നേ അവിടുന്ന് മാറി

'സൂപ്പർ... നീ പൊളിച്ചു...'

ഒരു ഹഗ് കൊടുക്കാൻ എനിക്ക്

💬 Comments

View all comments