0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 34342

തോന്നിയിരുന്നു. പക്ഷെ ഞാൻ ഒരു കൈ ആണ് കൊടുത്തത്..

'കുറച്ചൂടെ വേണമായിരുന്നു.. എല്ലാർക്കും പെട്ടന്ന് തീർന്നത് പോലെ ആണ് തോന്നിയത്...'

'നീ പറഞ്ഞതിലും ഞാൻ ചെയ്തില്ലേ...?

ഇഷാനി ചോദിച്ചു. ഇനിയും നേരം ചെയ്തേനെ. അവളെ എടുത്തു നീ തോളിൽ വച്ചു തുള്ളിയിട്ടല്ലേ ഞാൻ വേഗം നിർത്തിയത്. ഇഷാനി മനസ്സിൽ പറഞ്ഞു.

'യെസ്.. അത്ര കിടു പരുപാടി ആയിരുന്നു. അതാണ് ഞാൻ പറഞ്ഞത് ഇനീം നേരം വേണമായിരുന്നു എന്ന്...'

ഞാൻ പറഞ്ഞു.. അപ്പോളേക്കും അടുത്ത പ്രോഗ്രാമിന് വേണ്ടി ആളുകൾ വന്നപ്പോൾ ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.. ഞാൻ വേറെ തിരക്കുകൾ കൊണ്ട് അവിടുന്ന് മാറി. ഇഷാനി ഓഡിറ്റൊറിയത്തിന് വെളിയിലേക്ക് ഇറങ്ങുമ്പോ ആണ് ഏതോ പെൺകുട്ടികൾ അവളെ തടഞ്ഞു നിർത്തി അഭിനന്ദിച്ചത്.. അവൾ ഒരു പുഞ്ചിരി നൽകി പുറത്തേക്ക് ഇറങ്ങിയപ്പോൾ അവർ അടക്കം പറയുന്നത് അവൾ കേട്ടു

'റോക്കി ചേട്ടന്റെ സെലെക്ഷൻ അപ്പോൾ മോശം അല്ലായിരുന്നു...'

അപ്പോളാണ് ഈ പറഞ്ഞവരെ ഇഷാനി ഓർമ്മിച്ചത്. മുമ്പ് ഒരിക്കൽ ബാത്‌റൂമിൽ വച്ചു തന്നെ കുറിച്ച് മോശം പറഞ്ഞത് ഇവരാണ്. അന്ന് കോംപ്ലക്സ് അടിച്ചാണ് ഇല്ലാത്ത കല്യാണത്തിന്റെ കാര്യം പറഞ്ഞു താൻ അർജുനും ആയി അകന്നത്.. അവരിപ്പോ അത് മാറ്റി പറഞ്ഞിരിക്കുന്നു.. ഫെയർവെല്ലിൽ നീതു പറഞ്ഞത് കോളേജ് മൊത്തം പിന്നീട് ചർച്ച ആയിരുന്നു.. ഇപ്പൊ പ്രോഗ്രാം കൂടി കണ്ടപ്പോ എല്ലാവർക്കും തന്നോട് മതിപ്പ് ആയിട്ടുണ്ട്.. ഇവിടുത്തെ തന്റെ പേരിൽ ഉണ്ടായ കളങ്കം ഒക്കെ മാഞ്ഞു പോയിരിക്കുന്നു.. ഇഷാനിക്ക് ഉള്ളിൽ ഒരു സന്തോഷം തോന്നി..

പക്ഷെ അത് അധികം നേരം ഉണ്ടായിരുന്നില്ല. പിന്നെയും അവൾ ഓവർ തിങ്കിങ് ചെയ്തു. അർജുൻ കൃഷ്ണയേ തോളിൽ വച്ചു തുള്ളിയത് ആണ് അവളെ അപ്പോളും ഏറ്റവും അലട്ടിയ വിഷയം. പരുപാടി കഴിഞ്ഞു പേരിനൊരു കൺഗ്രാറ്റ്സ് പറഞ്ഞു അവനെങ്ങോട്ടോ പോയി. അവളുടെ അടുത്തേക്ക് തന്നെ ആയിരിക്കണം.. ഇനി അന്ന് പറഞ്ഞത് പോലെ കൃഷ്ണ അവനെ സ്വന്തം ആക്കി കാണുമോ ഇതിനിടയിൽ.. ഇഷാനിക്ക് ടെൻഷൻ ആയി.. അപ്പോളാണ് തന്റെ അടുത്തേക്ക് ആരോ വരുന്നത് ഇഷാനി ശ്രദ്ധിച്ചത്

'ആഹ്... നീ ഇവിടെ ഉണ്ടായിരുന്നോ...?

രാഹുൽ ചോദിച്ചു. തനിയെ ഇരിക്കാൻ ക്‌ളാസിന് മേലെ ഉള്ള റൂമിൽ വന്നതായിരുന്നു അവൾ

'മ്മ്മ്മ്...'

ഇഷാനി ഒന്ന് മൂളുക മാത്രം ചെയ്തു. കണ്ണ് നിറഞ്ഞത് അവൻ കാണാതെ ഇരിക്കാൻ അവൾ അവന് മുഖം കൊടുത്തില്ല

'പരുപാടി അടിപൊളി ആയിരുന്നു കേട്ടോ.. നീ പിന്നെ എന്താ ഇവിടെ വന്നു ഇരിക്കുന്നെ..? എല്ലാരും അഭിനന്ദിച്ചു വീർപ്പു മുട്ടിക്കും എന്നോർത്താണോ..?

അവൻ ചിരിയോടെ ചോദിച്ചു

'അല്ല.. ഞാൻ വെറുതെ.. ഒറ്റയ്ക്ക് ഇരിക്കാൻ തോന്നി.. ബഹളം ഒക്കെ ആയപ്പോൾ തലവേദന എടുത്തു...'

ഇഷാനി വെറുതെ തലയിൽ കൈ വച്ചു പറഞ്ഞു

'തലവേദന ഉണ്ടോ..? എന്നാ

💬 Comments

View all comments