Chapter Title : റോക്കി 6 [സാത്യകി] [Climax]
വിക്സ് തരാം.. എന്റെ ബാഗിൽ കാണും..'
'വേണ്ട.. ഇപ്പൊ കുഴപ്പമില്ലടാ...'
ഇഷാനി പറഞ്ഞു
'കുഴപ്പമില്ലേ..? എന്നാൽ ഓക്കേ.. തലവേദന എടുത്തത് കൊണ്ടാണോ നിന്റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി ഇരിക്കുന്നല്ലോ..'
രാഹുൽ അവളുടെ മുഖം ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു
'ആഹ്.. അതേ...'
ഇഷാനി അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു
'ഓ അതാണോ..? ഞാൻ കരുതി നീ ഇവിടെ തനിച്ചു വന്നിരുന്നു മോങ്ങിയത് ആണെന്ന്...'
'ഞാൻ എന്തിനാ കരയുന്നെ...?
'കരയാൻ ആണോ ആളുകൾക്ക് കാരണം ഇല്ലാത്തത്...?
അവൻ എവിടെയും തൊടാതെ പറഞ്ഞു
'നീ എന്താ ഉദ്ദേശിക്കുന്നെ...?
ഇഷാനി ചോദിച്ചു
'നിന്റെ പരുപാടി ഞാൻ ശ്രദ്ധിച്ചിരുന്നു. അതിന് ഇടയിൽ വച്ചു തന്നെ നീ ശരിക്കും ബ്രേക്ക് ആകുന്നത് ഞാൻ കണ്ടിരുന്നു.. നീ ഇവിടെ കാണുമെന്നു അറിയാമായിരുന്നു. അതാ ഞാൻ ഇവിടോട്ട് വന്നേ..'
'ഞാൻ നേർവസ് ആയിരുന്നു.. അല്ലാതെ എനിക്ക് വേറൊരു കുഴപ്പവുമില്ല..'
'അവര് രണ്ടും ഒരുമിച്ച് ഡാൻസ് കളിക്കുന്ന കണ്ടത് കൊണ്ടാണോ നേർവസ് ആയത്..?
രാഹുൽ ചോദിച്ചു
'എന്റെ പൊന്ന് രാഹുലെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ കാര്യം പറഞ്ഞു വരരുത് എന്ന്..'
'ഞാൻ വരണ്ട എന്ന് കരുതിയതാ. പിന്നെ നിനക്ക് വിഷമം ആയെന്ന് കരുതി ആണ് ഇങ്ങോട്ട് നിന്നെ തപ്പി വന്നത്..'
'എനിക്ക് ഒരു വിഷമവും ഇല്ല. നീ ഒന്ന് പോയി തരുമോ..?
'എന്തിനാടി ഇങ്ങനെ കള്ളം പറയുന്നത്.. നീ കള്ളം പറഞ്ഞാൽ എനിക്ക് മനസിലാകില്ല എന്നാണോ കരുതുന്നെ.. അവനെ പറ്റിക്കുന്ന പോലെ എന്നേ പറ്റിക്കാൻ നിനക്ക് പറ്റില്ല..'
'ശരി. എനിക്ക് വിഷമം ഉണ്ട്.. അത് ഞാൻ തനിയെ സഹിച്ചോളാം... പ്രശ്നം തീർന്നല്ലോ..'
ഇഷാനി പോകാനായി എഴുന്നേറ്റു
'നീ പോകാതെ.. അപ്പോൾ നിനക്ക് അവരെ ഒരുമിച്ച് കാണുന്നതിൽ വിഷമം ഉണ്ടല്ലേ. നിനക്ക് ഉള്ളിൽ ഇപ്പോളും അങ്ങനെ ഒക്കെ തന്നെ ആണേൽ ഇതൊന്ന് സോൾവ് ആക്കിക്കൂടെ...? നിനക്ക് ഒന്ന് ക്ഷമിച്ചൂടെ അവനോട്..?
രാഹുൽ ചോദിച്ചു
' ഇതങ്ങനെ ക്ഷമിക്കാൻ പറ്റുന്ന കാര്യമല്ല. നിനക്കത് മനസിലാവില്ല..'
'എന്നാൽ എനിക്ക് മനസിലാക്കി താ. ഒന്നാമത് നീയുമായി റിലേഷൻ സ്റ്റാർട്ട് ആയി കഴിഞ്ഞു അല്ല അവന് കൃഷ്ണ ആയി അഫയർ ഉണ്ടായിരുന്നത്. അതിനും മുമ്പേ ആണ്. സോ ബേസിക്കലി അവൻ നിന്നെ ചീറ്റ് ചെയ്തിട്ടില്ല. പിന്നെ അവന് തന്നെ അതൊക്കെ തെറ്റാണ് എന്ന് തോന്നിയത് കൊണ്ട് ഇവിടെ വിട്ടു പോകാൻ തന്നെ ഇരുന്നതാ അവൻ.. നിനക്ക് ആക്‌സിഡന്റ് ആയത് കൊണ്ടാണ് അത് നടക്കാഞ്ഞത്. അതൊക്കെ നിനക്കും അറിയാമല്ലോ.. കൃഷ്ണയുടെ കാര്യം ആദ്യമേ നിന്നോട് പറയാതെ ഇരുന്നത് ഒരു തെറ്റാണ്. പക്ഷെ അത് പറയാൻ വന്നപ്പോൾ നീ തന്നെ അവനെ വിലക്കിയിരുന്നു. ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പ് എന്തായാലും അവൻ നിന്നോട് അത് പറഞ്ഞേനെ. പക്ഷെ
💬 Comments
View all comments