Chapter Title : റോക്കി 6 [സാത്യകി] [Climax]
അതിന് മുമ്പ് കൃഷ്ണ വന്നു കുളമാക്കും എന്ന് ആരും കരുതിയില്ലല്ലോ...'
'രാഹുൽ ഒന്ന് നിർത്തുമോ..? എനിക്ക് അതൊന്നും വീണ്ടും കേൾക്കാൻ താല്പര്യമില്ല..'
ഇഷാനി നീരസത്തോടെ ശബ്ദം ഉയർത്തി പറഞ്ഞു
'നീ കേൾക്കണം. ആരോടും ഒന്നും പറയാതെ എത്ര നാളെന്നു വച്ചാണ് നീ ഇതൊക്കെ ഉള്ളിൽ ഇട്ടോണ്ട് നടക്കുന്നെ..?
'നീ അവനെയെ സപ്പോർട്ട് ചെയൂ ഇതിൽ. എന്റെ ഭാഗത്തു നിന്ന് ഇത് കാണാൻ ഒരിക്കലും നിനക്ക് പറ്റില്ല..'
'നീ അവന്റെ ഭാഗത്തു നിന്ന് ചിന്തിച്ചിട്ടുണ്ടോ..? അവൻ നിന്നെ മനഃപൂർവം ചതിച്ചത് ആണെന്ന് ആണോ നീ ഇപ്പോളും കരുതുന്നെ..?
രാഹുൽ ചോദിച്ചു
'അല്ല. പക്ഷെ അവൻ ചെയ്തത് വലിയ തെറ്റാണ്. എന്നെക്കാളും അവളോട് ആണ് അവൻ തെറ്റ് ചെയ്തത്. ലക്ഷ്മി ആയി റിലേഷൻ ഉണ്ടായിരുന്നത് ഇപ്പോളും കൃഷ്ണയ്ക്ക് അറിയില്ല. അവന് എങ്ങനെ അതിന് മനസ്സ് വന്നെന്ന് എനിക്ക് ഇപ്പോളും പിടികിട്ടുന്നില്ല. ആ ഒരു കാര്യത്തിൽ എനിക്ക് അവനോട് ക്ഷമിക്കാൻ കഴിയില്ല..'
ഇഷാനി പറഞ്ഞു
'ആ കാര്യത്തിൽ നീ അവനെ അല്ല കുറ്റപ്പെടുത്തേണ്ടത്.. എന്നേ ആണ്..'
രാഹുൽ പറഞ്ഞു
'നിന്നെയോ..?
കാര്യം അറിയാതെ അവൾ ചോദിച്ചു
'അതേ. ഞാൻ കാരണം ആണ് ആ സംഭവം നടന്നത്..'
തന്റെ ആത്മാർത്ഥ സുഹൃത്തിനു വേണ്ടി രാഹുൽ അന്ന് ടൂറിനു നടന്ന സംഭവങ്ങൾ സ്വന്തം തലയിൽ ഏറ്റി
'അന്ന് ടൂറിനു ഇടയിൽ വച്ചു അവർ കമ്പിനി ആയപ്പോൾ ഞാൻ ആണ് അവനെ നിർബന്ധിച്ചു അവളായി സെറ്റ് ആക്കിച്ചത്. ഞാനാണ് അവർക്കിടയിൽ സെറ്റ് ആകാനുള്ള സാഹചര്യം എല്ലാം ഉണ്ടാക്കിയത്. അവനൊട്ടും ഇൻട്രസ്റ്റ് ഇല്ലായിരുന്നു. പക്ഷെ എന്റെ നിർബന്ധവും സംസാരവും എല്ലാം കൊണ്ടാണ് അവൻ അതിൽ ചെന്നു ചാടിയത്..'
'നീ.. നീ.. എല്ലാം അറിഞ്ഞിട്ട് നീ എന്തിനാ അവനെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചെ...?
ഇഷാനി സങ്കടത്തോടെയും ദേഷ്യത്തോടെയും അവനെ നോക്കി ചോദിച്ചു
'എനിക്ക് അപ്പോൾ ശരി തെറ്റൊന്നും ഓർമ വന്നില്ല. ലക്ഷ്മിയെ പറ്റി ഞാൻ ചിന്തിച്ചു പോലുമില്ല. ഞാൻ അവനെ പറ്റി മാത്രമേ ചിന്തിച്ചുള്ളൂ. നീ ഇല്ലാത്തത് കൊണ്ട് ടൂറിനു വരില്ല എന്ന് പറഞ്ഞു നടന്നതാ അവൻ. ഞങ്ങൾ പിണങ്ങിയത് കൊണ്ടാണ് അവൻ ടൂറിനു വന്നത് തന്നെ. അവൻ എപ്പോളും നിന്നെ കുറിച്ച് ഓർത്തു മൈൻഡ് കുളം ആക്കുന്നു. നീ അവനെ മൈൻഡ് പോലും ആക്കുന്നില്ല. അപ്പോൾ പിന്നെ ഞാൻ കരുതി അവനെ എങ്ങനെ എങ്കിലും മൂവ് ഓൺ ആക്കണമെന്ന്.. അതിന് കൃഷ്ണ ആണ് ബെറ്റർ എന്ന് തോന്നി. അവളാണേൽ എത് നേരവും അവന്റെ കൂടെയുണ്ട്. അവനെ വലിയ കാര്യവും ആണ്.. ഞാൻ കൂടുതൽ ഓൺ ചിന്തിച്ചില്ല.. നിങ്ങൾ തമ്മിൽ ഇനി ഒരിക്കലും മിണ്ടില്ല എന്ന് കരുതി ആണ് ഞാൻ അവരെ തമ്മിൽ ഒന്നിപ്പിക്കാൻ നോക്കിയത്..
💬 Comments
View all comments