0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 34469

ഇങ്ങനെ ഒക്കെ കറങ്ങി തിരിയുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ല...'

'കൊള്ളാമെടാ.. എന്റെ ജീവിതം തുലച്ചതിന് നന്ദി ഉണ്ട്..'

'നിന്റെ ജീവിതം എവിടെ തുലഞ്ഞു എന്നാണ്..? ഇപ്പോളും കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ല. നിങ്ങൾ രണ്ടും തനിച്ചു ഒന്നു രണ്ട് മിനിറ്റ് സംസാരിച്ചാൽ എല്ലാം ഓക്കേ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്..'

'നീ പോ.. നീ ഇനി എന്നോട് മിണ്ടാൻ വരണ്ട..'

ഇഷാനി രാഹുലിനോട് പറഞ്ഞു

'ആഹാ എന്നോടും പിണങ്ങിയോ..? ഞാൻ മനഃപൂർവം നിന്നെ ദ്രോഹിക്കാൻ ചെയ്തത് പോലെ ആണല്ലോ നിന്റെ പറച്ചിൽ..'

'പിന്നെ നീ എന്നോട് എന്താ ചെയ്തത്..? ആദ്യം മുതൽക്കേ ഞങ്ങളുടെ കാര്യത്തിൽ സപ്പോർട്ട് ചെയ്തു കൂടെ നിന്നിട്ട് അവനെ അവളുമായി സെറ്റ് ആക്കിപ്പിച്ചില്ലേ നീ...?

'ഇത് ആണ് ഇപ്പൊ കുഴപ്പമായേ.. ആ പ്രശ്നം സോൾവ് ആക്കാൻ ഞങ്ങൾ എത്ര തവണ നിന്നോട് ഒക്കെ വന്നു സംസാരിച്ചു.. എന്നിട്ട് എന്തേലും പ്രയോജനം ഉണ്ടായോ..? നിങ്ങൾ മിണ്ടാതെ അങ്ങനെ കുറെ നാൾ പോയപ്പോൾ ഞാൻ കരുതി നീ എല്ലാം വിട്ടു കാണുമെന്നു. അവനെയും അതിൽ നിന്ന് റിക്കവർ ആക്കിക്കാൻ മാത്രമേ ഞാൻ പിന്നെ ചിന്തിച്ചുള്ളൂ..'

'നീ എന്നോട് മിണ്ടണ്ട.. പോ..'

'ദേ.. അർജുനും കൃഷ്ണയും ഇപ്പൊ ഫ്രണ്ട്സ് മാത്രം ആണ്. കൃഷ്ണ നിന്നോട് വഴക്ക് ഇട്ടത് ഒക്കെ എന്നോട് പറഞ്ഞിരുന്നു. അവൾ ഒരു ദേഷ്യത്തിൽ പറഞ്ഞതാ അന്ന്. ഇപ്പൊ അവളുടെ മൈൻഡിൽ അങ്ങനെ ഒന്നുമില്ല.. നീ അതാലോചിച്ചു ആണ് ഇവിടെ വിഷമിച്ചു ഇരിക്കുന്നത് എങ്കിൽ വേണ്ട..'

'അവര് ഫ്രണ്ട്സ് ആണേലും ലവേഴ്സ് ആണേലും എനിക്ക് ഒന്നുമില്ല.. എന്നേ എന്റെ വഴിക്ക് വിട്...'

'ഈ ഒരൊറ്റ സ്വഭാവം കൊണ്ടാണ് ഞാൻ നിന്നെ മറക്കാൻ കൃഷ്ണ ആയി അവനെ അടുപ്പിച്ചത്..'

രാഹുൽ പെട്ടന്ന് ദേഷ്യത്തിൽ പറഞ്ഞു

'അവൾക്ക് കുറെ നെഗറ്റീവ്സ് ഉണ്ട്.. നിന്നെ പോലെ പാവം അല്ല.. ശരിയാണ്. പക്ഷെ അവന്റെ കാര്യത്തിൽ അവൾക്ക് ഒരു കൺസേൺ ഉണ്ട്.. കെയർ ഉണ്ട്.. അവന്റെ ഒപ്പം ഇരിക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ട്.. പക്ഷെ നീ... നിനക്ക് ഈഗോ ആണ്.. സ്നേഹം ഒരിക്കലും കാണിക്കാൻ പറ്റില്ല എന്ന ഈഗോ...'

'ശരി. അവൾ തന്നെ ആണ് അവന് ചേരുന്നത്.. വീണ്ടും സെറ്റ് ആക്കി കൊടുക്ക് ഫ്രണ്ടിന് അവളെ..'

'അങ്ങനെ ഞാൻ പറഞ്ഞില്ല. പക്ഷെ അവൾ അവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. അതിന്റെ ഒരു പകുതി പോലും നീ അവനോട് കാണിക്കുന്നില്ല. അതും അവൻ നിന്നോട് വളരെ ക്ലോസ് ആയിട്ട് പോലും..'

'ഞാൻ അവനെ സ്നേഹിച്ചിട്ടില്ല എന്നാണോ നീ പറയുന്നേ..?

'ഉണ്ടാകും. പക്ഷെ അത് പ്രകടിപ്പിക്കാൻ നിനക്ക് അറിയില്ല. അല്ലേൽ അങ്ങനെ പ്രകടിപ്പിക്കാൻ നിനക്ക് മനസില്ല.. നിനക്ക് ഇത് പോലെ മാറി വന്നു മോങ്ങാൻ മാത്രമേ അറിയൂ..'

'ഞാൻ

💬 Comments

View all comments