0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 34503

മോങ്ങിക്കോളാം.. ആരും അതോർത്തു വിഷമിക്കണ്ട.. ഞാൻ അവനെ സ്നേഹിച്ചിട്ടില്ല എന്നാണ് നീയും അവനും ഒക്കെ ധരിച്ചു വച്ചിരിക്കുന്നത് എങ്കിൽ അങ്ങനെ തന്നെ ആയിക്കോ.. അതൊന്നും മാറ്റാൻ എനിക്ക് കഴിയില്ല...'

ഇഷാനി പിന്നെയും പോകാനായി എഴുന്നേറ്റു

'ഇഷ്ടം ഉണ്ടായിരുന്നു എങ്കിൽ അവന് ആക്‌സിഡന്റ് ഉണ്ടായപ്പോൾ നീ അവനെ വിളിച്ചേനെ. അവനെ ഹോസ്പിറ്റലിൽ പോയി കണ്ടേനെ..'

രാഹുൽ പറഞ്ഞു

'ഞാൻ... ഞാൻ പോയല്ലോ...'

'പോയി. പിറ്റേന്ന്. അത്രയും നേരം നിനക്ക് ആലോചിക്കാൻ വേണമായിരുന്നു.. അല്ലേ..?

രാഹുൽ അവളുടെ മുഖത്തു നോക്കി ചോദിച്ചു

'എടാ... ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു. പക്ഷെ അവനെ കാണാൻ പറ്റിയില്ല..'

'നീ ഹോസ്പിറ്റലിൽ എത്തി കഴിഞ്ഞു അവൻ എവിടെ ആണെന്ന് അറിയാൻ എന്നേ വിളിച്ചിരുന്നു.. എന്നിട്ട് നീ അവനെ കണ്ടില്ല. അവൻ പിന്നെയും എത്രയോ നേരം അവിടെ ഉണ്ടായിരുന്നു. അതിന് അർഥം നിനക്ക് അപ്പോൾ അവനെ കാണാൻ മനസ് ഉണ്ടായില്ല എന്നല്ലേ...?

'എടാ അത്.. ഞാൻ....'

ഇഷാനിക്ക് എന്ത് പറയണം എന്ന് നിശ്ചയം ഇല്ലായിരുന്നു. കൃഷ്ണ കാരണം ആണോ അമ്മ കാരണം ആണോ..? അവൾ വാക്കുകൾ ഇല്ലാതെ കുഴങ്ങി

'കൃഷ്ണ അവിടെ ഉണ്ടായിരുന്നത് കൊണ്ടാണോ..?

രാഹുൽ അവളോട് ചോദിച്ചു. മറുപടി വരാതെ ആയപ്പോൾ അത് തന്നെ ആണെന്ന് അവന് മനസിലായി

'കണ്ടോ..? ഇതാണ് ഞാൻ പറഞ്ഞത്. അവൾ ഉണ്ടേൽ എന്താ നിനക്ക് അവനെ പോയി കണ്ടാൽ. നിന്റെ ഈഗോ കാരണം ആണ് നീ അവനെ കാണാതെ പോയത്.. അല്ലെന്ന് പറയാമോ..?

'സമ്മതിച്ചു. എന്റെ ഈഗോ കാരണം ആണ്. ഞാൻ പിറ്റേന്ന് അവന്റെ വീട്ടിൽ പോയിരുന്നു. ഞാൻ അവന്റെ കാര്യങ്ങൾ ഒക്കെ തിരക്കി. അവനോട് നോട്ട് എഴുതി തരാമെന്ന് പറഞ്ഞു.. എന്തേലും ഹെല്പ് ഉണ്ടേൽ വിളിക്കാൻ പറഞ്ഞു. ഇതൊക്കെ ഞാൻ അവനോട് ഒരിക്കലും മിണ്ടില്ല എന്ന് കരുതി ഇരിക്കുന്ന സമയത്താണ്. ഇഷ്ടം ഇല്ലേൽ എനിക്ക് അവനെ കാണാൻ പോകണ്ട കാര്യം തന്നെ ഇല്ലല്ലോ..'

'ഹുയ്യോ.. ഭയങ്കര കാര്യമായി പോയി.. ഹെല്പ് ചെയ്യാമെന്ന് പറഞ്ഞാൽ എല്ലാം ആയല്ലോ.. നീ വയ്യാതെ കിടന്നപ്പോൾ അവൻ അങ്ങനെ ആയിരുന്നോ..? നിന്റെ എല്ലാ കാര്യവും കണ്ടറിഞ്ഞു ചെയ്തില്ലേ..? നീ അവനോട് ഹാർഷ് ആയി പെരുമാറിയിട്ട് പോലും അവൻ നിന്നെ മര്യാദക്ക് നോക്കിയില്ലേ...? എന്നിട്ട് അവന് വയ്യാതെ ആയപ്പോ നീ ചെന്നു കണ്ട് മുഖം കാണിച്ചിട്ട് പോന്നു... കൊള്ളാം..'

' കാരണം എന്നേ പോലെ അല്ല അവൻ.. എനിക്ക് ആരും ഇല്ലായിരുന്നു അവൻ അല്ലാതെ. പക്ഷെ അവന് വയ്യാതെ ആയപ്പോൾ എല്ലാവരും ഉണ്ട്. അച്ഛന് ഉണ്ട് വീട്ടിൽ ആളുകൾ ഉണ്ട് രാവിലെ കൊണ്ട് വരാൻ നീയുണ്ട്, നോട്ട് എഴുതി കൊടുക്കാൻ അവളുണ്ട്.. ഞാൻ പിന്നെ എന്താ ചെയ്യണ്ടേ... നീ പറഞ്ഞു താ..'

ഇഷാനി

💬 Comments

View all comments