Chapter Title : റോക്കി 6 [സാത്യകി] [Climax]
കഴിഞ്ഞില്ല. പിന്നീട് എന്തായാലും എനിക്ക് നേരെ അങ്ങനെ ഒരു ആക്രമണം ഉണ്ടായില്ല. ഫൈസിക്ക് നേരെയും... അങ്ങനെ ലൈഫിൽ വലിയ ഗുലുമാൽ ഒന്നും ഇല്ലാതെ കുറച്ചു ദിവസങ്ങൾ കടന്നു പോയി. കോളേജ് അവസാനിക്കാറായി.. കഷ്ടിച്ച് ഒരു മാസം പോലും ഇനി ക്ലാസ്സ് ഉണ്ടാവില്ല. ഞാൻ ഇപ്പോളെ അതോർത്തു ദുഖിക്കാൻ തുടങ്ങി.. ഇഷാനിയെ മിസ്സ് ചെയ്യും എന്നതായിരുന്നു അതിൽ ഏറ്റവും വലിയ വിഷമം. ഇടയ്ക്ക് ഞാനും കൃഷ്ണയും ഗ്രൗണ്ടിന്റെ പടവുകളിൽ പോയി ഇരിക്കും.. ഇപ്പോൾ അവൾക്കും കോളേജ് വിട്ടിറങ്ങാൻ പോകുന്നതിന്റെ വിഷമം അറിയാൻ പറ്റുന്നുണ്ട്. കഴിഞ്ഞ കൊല്ലം ഈ സമയം ലച്ചു അത് പറഞ്ഞപ്പോ പുച്ഛിച്ച കൃഷ്ണ ഇപ്പോൾ അതേ സ്‌ഥലത്തു ഇരുന്നു കണ്ണ് നിറയ്ക്കുന്നത് ഞാൻ കണ്ടു.. എനിക്ക് ഇഷാനിയെ ആയിരിക്കും മിസ്സ് ചെയ്യുന്നത് എങ്കിൽ കൃഷ്ണയ്ക്ക് എന്നെ ആയിരിക്കും.. അത് അവൾ എന്നോട് പറയുകയും ചെയ്തു.. ഇതേ പോലെ ഇഷാനി എന്നെ മിസ്സ് ചെയ്യുമോ ആവൊ...?
കോളേജ് അവസാനിക്കാറാകുമ്പോ ജൂനിയർസ് വക സീനിയർസിന് യാത്ര അയപ്പ് ഉണ്ടാകുമല്ലോ.. ഫെയർവെൽ...! ഞങ്ങളുടെ ഫെയർവെൽ വന്നെത്തി.. എല്ലാം സെക്കന്റ് ഇയെർഴ്സ് ആയിരുന്നു പ്ലാൻ ചെയ്തത്.. ഞങ്ങൾക്ക് അതിൽ നിന്ന് കൊടുക്കേണ്ട റോൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. ജൂനിയർ പിള്ളേരിലും എനിക്ക് കുറെ നല്ല ഫ്രണ്ട്സ് ഉണ്ടായിരുന്നു.. റോസ്, സംഗീത്, ആനന്ദ്.. അങ്ങനെ കുറെ നല്ല പിള്ളേർ.. പലരെയും റാഗിംഗ് നിന്നെല്ലാം ഊരി വിട്ടത് കൊണ്ട് എന്നെ പിള്ളേർക്ക് എല്ലാം വലിയ കാര്യവും ആയിരുന്നു.. അവിടെ സംസാരിച്ചവരിൽ എന്റെ പേര് പറയാതെ ഒരാൾ പോലും വാക്കുകൾ അവസാനിപ്പിച്ചില്ല.. എന്റെ പിള്ളേർ ആയത് കൊണ്ട്
💬 Comments
View all comments