0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 34522

'എനിക്ക് അവനെ കാണണം...'

ഇഷാനി പറഞ്ഞു

'ഇനിയിപ്പോ അവിടെ പോയി തപ്പണ്ട.. ഞാൻ അവനെ ഇങ്ങോട്ട് വിളിക്കാം..'

രാഹുൽ ഫോൺ എടുത്തു അർജുനോട് ക്ലാസ്സിന് മേലെ ഉള്ള നിലയിലെ റൂമിലേക്ക് വരാൻ പറഞ്ഞു.. ഒരു പത്തു മിനിറ്റ് എടുത്തു കാണും അർജുൻ അവിടേക്ക് മെല്ലെ വന്നു. അവിടെ വന്നപ്പോൾ ആണ് ഇഷാനി അവിടെ ഉണ്ടെന്ന് അവൻ അറിയുന്നത്. അവളുടെ മുഖഭാവം കണ്ടപ്പോൾ എന്തോ പന്തികേട് അർജുന് മണത്തു

'എന്താടാ...?

ഞാൻ ചോദിച്ചു

'ഇവൾക്ക് നിന്നോട് ഒന്നു സംസാരിക്കണം.. നിങ്ങൾ സംസാരിക്ക്.. ഞാൻ താഴെ കാണും..'

അത് പറഞ്ഞിട്ട് രാഹുൽ പുറത്തേക്ക് പോയി.. ഇഷാനി ഒരല്പം ദേഷ്യം പിടിച്ച മുഖഭാവത്തോടെ എന്റെ അരികിലേക്ക് വന്നു

'നിനക്ക് ആക്‌സിഡന്റ് എങ്ങനെ ആണ് ഉണ്ടായത്....?

എന്റെ കണ്ണിലേക്കു നോക്കി അവൾ ചോദിച്ചു

'അത് വണ്ടി ഒന്ന് സ്‌കിഡ് ആയതാ...'

അത് പറഞ്ഞു തീർന്നപ്പോളേക്കും എന്റെ ചെകിട്ടിൽ ഒരടി വന്നു വീണിരുന്നു.. ഞാൻ ആകെ അമ്പരന്നു.. ഇവൾക്കിത് എന്ത് പറ്റി. രാഹുൽ തെണ്ടി എന്ത് ഒപ്പിച്ചിട്ടാണ് ഇറങ്ങി പോയത്...

'സത്യം പറയെടാ.. നിനക്ക് എന്താ അന്ന് പറ്റിയെ...?

അവൾ സങ്കടം നിറഞ്ഞ ദേഷ്യത്തിൽ ചോദിച്ചു

'എടി ഒന്നുമില്ല.. അത് ജസ്റ്റ്‌ ഒരു ചെറിയ ആക്‌സിഡന്റ് ആയിരുന്നു... നിനക്ക് എന്താ പറ്റിയെ..?

അവളോട് അന്നുണ്ടായ അടിയുടെ കാര്യം പറയണ്ട എന്ന് കരുതി ഞാൻ കള്ളത്തരത്തിൽ തന്നെ മുറുകെ പിടിച്ചു. അതിന് രണ്ടാമതും കവിളിൽ ഒരടി സമ്മാനം ആയി കിട്ടി..

'കള്ളം പറയുന്നോ...? നീ ആരോടാ വഴക്ക് ഉണ്ടാക്കിയെ..? ആരാ നിന്നെ കൊല്ലാൻ നോക്കിയേ...?

അവളുടെ വാക്കുകൾ കരച്ചിലിലേക്ക് എത് നിമിഷവും വഴുതാം എന്ന നിലയിൽ ആയിരുന്നു

'എടി അത്.. അത് എനിക്ക് അറിയില്ല..'

അവളുടെ കൈകൾ ദേഷ്യത്തിൽ ഒന്ന് കൂടി ഉയർന്നു. പക്ഷെ അത് കവിളിൽ വീഴുന്നതിന് മുമ്പ് ഞാൻ ആ കയ്യിൽ കയറി പിടിച്ചു..

'ഇഷാനി ഇത് സത്യം ആണ്.. എനിക്ക് സത്യം ആയും അവരൊക്കെ ആരാന്നു അറിയില്ല..'

'നീ അറിയാത്ത ആളുകൾ എന്തിനാ നിന്നെ കൊല്ലാൻ നോക്കുന്നെ...?

അവൾ അവശതയോടെ ചോദിച്ചു

'എനിക്കറിയില്ല...'

ഞാൻ നിസ്സഹായതയോടെ പറഞ്ഞു

'നിനക്ക് അറിയാം. നീ എന്നോട് പറയാത്തത് ആണ്.. എന്നോട് ഒന്നും നീ പറയില്ല.. ഹോസ്പിറ്റലിൽ ആയപ്പോൾ പോലും ഒന്ന് വിളിച്ചു പറഞ്ഞില്ല.. ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് വഴക്കിനു ഒന്നും പോകല്ലേ പോകല്ലേ എന്ന്....'

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാറായി വരുന്നത് എനിക്ക് കാണാമായിരുന്നു

'ഞാൻ ഒരു വഴക്കിനും പോയിട്ടില്ല.. ഇത് കമ്പിനിയിലെ എന്തോ ഇഷ്യൂ ആണ്.. അങ്ങനെ ആണ് എനിക്ക് തോന്നുന്നത്...'

ഞാൻ പറഞ്ഞു

'എന്നിട്ട് എന്തിനാ നീ എല്ലാവരോടും കള്ളം പറഞ്ഞത്. പോലീസിൽ എന്താ പരാതി കൊടുക്കാഞ്ഞത്...?

💬 Comments

View all comments