Chapter Title : റോക്കി 6 [സാത്യകി] [Climax]
അടുത്തേക്ക് ചെന്നു
ഒന്നും പറയാതെ ഇഷാനി പുഞ്ചിരിക്കുക മാത്രം ചെയ്തു
'ഇവിടെ എന്താ വന്നു ഇരിക്കുന്നെ..? താഴെ വാ. അവിടല്ലേ പരുപാടി എല്ലാം.. ഇഷാനിയുടെ പാട്ട് വെക്കണോ..?
രേണു ചിരിച്ചു കൊണ്ട് ചോദിച്ചു
'അയ്യോ വേണ്ട.. ഞാൻ ചുമ്മാ ഇങ്ങോട്ട് കേറി വന്നു ഇരുന്നതാ..'
ഇഷാനി പറഞ്ഞു
'എന്നാൽ അവിടെ വന്നു ഇരിക്ക്. ഇവിടെ ആര് ഇരുന്നിട്ടാ.. എല്ലാരുടെയും കൂടെ അടിച്ചു പൊളിക്ക്.. രണ്ടാഴ്ച കൂടി കാണൂ ഇതെല്ലാം...'
രേണു അത് പറഞ്ഞപ്പോ ഇഷാനി തലയാട്ടി എഴുന്നേറ്റു താഴേക്കു പോകാൻ ഒരുങ്ങി
'ഇഷാനി ഒന്ന് നിന്നെ....'
രേണു അവളെ വിളിച്ചു.. അവളുടെ അടുത്ത് ചെന്നു തോളിൽ കൈ വച്ചു രേണു സംസാരിച്ചു
'ഒരു ടീച്ചർ എന്ന നിലയിൽ അല്ല ഇപ്പോൾ ഞാൻ സംസാരിക്കുന്നെ.. ഒരു ചേച്ചി ആയി കണ്ടാൽ മതി.. താൻ ഓക്കേ ആണോ...?
രേണു ചോദിച്ചു
'ആണ്...'
മുഖത്ത് ചിരി പടർത്തി ഇഷാനി മറുപടി പറഞ്ഞു
'എനിക്ക് നിങ്ങളുടെ കാര്യങ്ങൾ ഒക്കെ അറിയാം. അവൻ എല്ലാം എന്നോട് പറയാറുണ്ട്.. നീ ഇപ്പോളും അത് ഓർത്തു വിഷമിച്ചിരിക്കല്ലേ...'
രേണു ഒരു ചേച്ചിയുടെ സ്നേഹത്തോടെ അവളോട് പറഞ്ഞു
'എനിക്ക് ഇപ്പോൾ അങ്ങനെ വിഷമം ഒന്നുമില്ല..'
ഇഷാനി പറഞ്ഞു
'പിന്നെ എന്താ ഇങ്ങനെ ഒക്കെ. അവിടെ പോയി അവരുടെ കൂടി കൂടാൻ മേലെ. അവന്റെ അടുത്ത് വേണ്ട. നിനക്ക് അല്ലാതെയും ഫ്രണ്ട്സ് ഇല്ലേ.. അവരൊക്കെ നിന്നോട് എന്ത് തെറ്റാ ചെയ്തേ...?
'ഒന്നും ചെയ്തില്ല.. ഞാൻ..'
'നിനക്ക് ഇപ്പോളും വിഷമം ഉണ്ട്. അതാണ് നിനക്ക് ഒന്നും എൻജോയ് ചെയ്യാൻ പറ്റാത്തത്. അത്
💬 Comments
View all comments