0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 34716

എന്നോട് തന്നെ കള്ളം പറയാൻ കഴിയില്ലായിരുന്നു.. കരഞ്ഞു വിങ്ങി പൊട്ടാറായ ഇഷാനിയെ ഞാൻ നെഞ്ചോട് ചേർത്ത് പിടിച്ചു.. എന്റെ നെഞ്ചിൽ മുഖം ചേർത്ത് എന്റെ ഇഷാനി പൊട്ടിക്കരഞ്ഞു..

'കരയല്ലേ... പോട്ടെ....'

അവളെ ആശ്വസിപ്പിക്കാൻ തോളിൽ മെല്ലെ തടവി ഞാൻ പറഞ്ഞു

'എനിക്ക്.. നിന്നോട്... സ്നേഹം ഇല്ലെന്നാ... പറഞ്ഞെ...'

ഏങ്ങലടിച്ചു കൊണ്ട് അവൾ പറഞ്ഞു

'ആര് പറഞ്ഞു..?

ഞാൻ ചോദിച്ചു

'രാഹുൽ... ഞാൻ ഹോസ്പിറ്റലിൽ വന്നിട്ട്... കാണാതെ പോയതാ... അവൾ ഉണ്ടായിരുന്ന കൊണ്ട്... അല്ലാതെ.. ഇഷ്ടം ഇല്ലാഞ്ഞിട്ട് അല്ല...'

ഏങ്ങലടിച്ചു അവൾ പറഞ്ഞു

'അവൻ നിന്നെ ഇളക്കാൻ വേണ്ടി പറഞ്ഞതാ.. അത് വിട്...'

ഞാൻ പറഞ്ഞു

'എനിക്ക്.. എനിക്ക് അറിയില്ലായിരുന്നു നിനക്ക്... എന്താ പറ്റിയത് എന്ന്.. സോറി... എനിക്ക് അറിയില്ലായിരുന്നു.....'

ഇഷാനി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു..

'കരയാതെ.. അതൊക്കെ കഴിഞ്ഞില്ലേ.. ഇനി എന്തിനാ കരയുന്നെ..?

ഞാൻ ചോദിച്ചു

'എനിക്ക് സങ്കടം വരുന്നു...'

അവൾ എന്നേ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

'ഇനി സങ്കടപ്പെടണ്ട.. ഞാൻ ഇല്ലേ കൂടെ...'

'മ്മ്...'

അവൾ മൂളി.. പക്ഷെ അവളുടെ ഏങ്ങലടിക്ക് കുറവ് ഒന്നും ഉണ്ടായിരുന്നില്ല..

'എന്തൊരു കരച്ചിൽ ആണ് ഇത്.. അതിന് മാത്രം ഇപ്പൊ എന്താ ഉണ്ടായേ...?

അല്പം കഴിഞ്ഞിട്ടും അവളുടെ കരച്ചിൽ ശമിക്കാത്തത് കൊണ്ട് ഞാൻ അവളോട് ചോദിച്ചു

'എനിക്ക് കരച്ചിൽ വന്നാ.. നിർത്താൻ പാടാ...'

അവൾ കൊച്ചു കുട്ടികളെ പോലെ പറഞ്ഞു..

ഞാൻ അവളുടെ അവിടെ ബെഞ്ചിൽ ഇരുത്തി. കർച്ചീഫ് അവളുടെ കയ്യിൽ ഉണ്ടായിരുന്നു.. അത്‍കൊണ്ട് ഞാൻ അവളുടെ കണ്ണീരൊപ്പി.

'മതി കരഞ്ഞത്.. ദേ കണ്മഷി ഒക്കെ പടർന്നു.. അല്ല ഇയാൾ ഇന്ന് കണ്ണൊക്കെ എഴുതി ആണല്ലോ വന്നത്...'

ഞാൻ കരച്ചിൽ വിഷയം മാറ്റാൻ ചോദിച്ചു

'നീ ഇപ്പോളാണോ കാണുന്നെ..?

അവൾ പരിഭവത്തോടെ ചോദിച്ചു

'അല്ല.. ഞാൻ നേരത്തെ കണ്ടിരുന്നു.. പിന്നെ മുടി കളർ ചെയ്തത് ശ്രദ്ധിച്ചത് കൊണ്ട് ഇത് ചോദിക്കാൻ വിട്ടു പോയി...'

'മുടി കൊള്ളാമോ..? എനിക്ക് പേടി ആയിരുന്നു കുളമാകുമോ എന്ന്...?

അവൾ കരച്ചിൽ മറന്നു പതിയെ നോർമൽ ആകാൻ തുടങ്ങിയിരുന്നു

'ഹേയ്.. അടിപൊളി ആയിട്ടുണ്ട്.. ശരിക്കും എന്റെ ഇഷാനിക്കുട്ടി സുന്നരി ആയിട്ടുണ്ട്...'

'പോടാ... '

ഞാൻ അത് പറഞ്ഞപ്പോ അവളുടെ കവിളുകൾ ചെമ്പരത്തി പോലെ ചുവക്കുന്നത് ഞാൻ കണ്ടു

'അയ്യോ.. എന്റെ പൊന്നിൻകുടത്തിനു നാണം വന്നല്ലോ...'

ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു

'നീ എത്ര ദിവസം ആയി എന്നേ ഇങ്ങനെ ഒക്കെ വിളിച്ചിട്ട്....'

അത് പറഞ്ഞപ്പോ അവൾ പിന്നെയും മൂഡോഫ് ആയത് പോലെ തോന്നി

'അറിയില്ല. ഞാൻ എണ്ണി നോക്കട്ടേ...'

ഞാൻ വിരൽ കൊണ്ട് ദിവസം കണക്കെടുക്കുന്നത് പോലെ ആക്ട് ചെയ്തു

'നീ എണ്ണിക്കോ.. വൈകിട്ട് ഞാൻ തരാം

💬 Comments

View all comments