Chapter Title : റോക്കി 6 [സാത്യകി] [Climax]
എല്ലാം കൂടെ ചേർത്ത്...'
അവൾ പറഞ്ഞു
'വൈകിട്ട് എന്ത്...?
ഞാൻ ചോദിച്ചു
'അത് വീട്ടിൽ എത്തുമ്പോ അറിയാം...'
അപ്പോളാണ് ഇഷാനി ഇന്ന് എന്റെ ഒപ്പം തിരിച്ചു വീട്ടിലേക്ക് വരുന്നു എന്നത് ഞാൻ മനസിലാക്കിയത്.. ഒരു നിമിഷം ഞാൻ സ്വർഗത്തിൽ എത്തിയത് പോലെ എനിക്ക് തോന്നി. പക്ഷെ അടുത്ത നിമിഷം മറ്റൊരു കാര്യം എന്റെ മനസിലൂടെ കടന്നു പോയി. എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന പേടി അവളിൽ ഉണ്ട്.. അന്നത്തെ പോലെ ഒരു ആക്രമണം ഇനി എനിക്ക് നേരെ ഉണ്ടായാൽ..? അത് അവൾ കൂടെ ഉള്ളപ്പോൾ ആണെങ്കിൽ..? അങ്ങനെ ഒരു സാധ്യതയേ പറ്റി ഞാൻ ചിന്തിച്ചു. പ്രശ്നങ്ങളുടെ ഒന്നും യഥാർത്ഥ കാരണം എനിക്കിത് വരെ കണ്ട് പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് അർഥം ഞാൻ ഇപ്പോളും അപകടത്തിൽ ആണെന്നാണ്.. അങ്ങനെ ഒരിടത്തേക്ക് അവളെ കൊണ്ട് വരാൻ ഞാൻ ഭയന്നു.. അന്ന് തലങ്ങും വിലങ്ങും നിന്ന് കൊലവിളിയോടെ ആക്രമിച്ചപ്പോൾ തോന്നാഞ്ഞ ഭയം ഇപ്പൊ എന്നിൽ കടന്നു കൂടി.
'നിനക്ക് ഇപ്പോളും പേടി ആണല്ലോ.? എനിക്ക് ഒരു പ്രശ്നവും ഇല്ലടി.. നീ അത് വിചാരിച്ചു വീട്ടിൽ വന്നു നിക്കണ്ട..'
ഞാൻ പറഞ്ഞു
'പേടി ഉണ്ടെങ്കിലേ എനിക്ക് വരാൻ പറ്റുള്ളൂ..? അല്ലാതെ എനിക്ക് വന്നു നിക്കാൻ മേലെ..?
അവൾ ചോദിച്ചു
'നിൽക്കാം.. പക്ഷെ ഇനിയിപ്പോ എക്സാം ഒക്കെ അല്ലേ വരുന്നേ..? നീ അവിടെ വന്നാൽ ഒരു വക പഠിക്കില്ല..'
ഞാൻ അവളെ വീട്ടിൽ വരുത്താതെ ഇരിക്കാൻ മറ്റൊരു കാരണം പറഞ്ഞു
'എനിക്ക് അറിയാം പഠിക്കാൻ ഒക്കെ. നിനക്ക് ഞാൻ അവിടെ വന്നു നിൽക്കുന്നത് ഇഷ്ടം അല്ലേൽ അങ്ങനെ പറഞ്ഞാൽ മതി..'
അവൾ ശുണ്ഠിയോടെ പറഞ്ഞു
'അങ്ങനെ ഞാൻ പറയുമോ..? ഞാൻ പറഞ്ഞത് നീ ശരിക്കും ആലോചിക്ക്.. നീ തന്നെ എന്നോട് മുന്നേ പറഞ്ഞിട്ട് ഉള്ളതാ. എക്സാം കഴിഞ്ഞു അവിടെ വന്നു നിൽക്കാമല്ലോ..'
ഞാൻ പതിയെ അവളുടെ മനസ്സ് മാറ്റി
'എക്സാം കഴിഞ്ഞിട്ടും വരുന്നില്ല.. പോരേ..?
'പിണങ്ങിയോ അപ്പോളേക്കും.. നിന്റെ റാങ്ക് ഞാൻ ആയിട്ട് കളയണ്ട എന്ന് വച്ചു പറഞ്ഞതാ..'
'സത്യം ആയിട്ടും പ്രശ്നം ഒന്നുമില്ലേ...?
അവൾ ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടി ചോദിച്ചു
'ഇല്ലടാ.. സത്യം ആയിട്ടും..'
ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു
'എന്നാലും ഇത്രയും വലിയ കാര്യം നടന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ.. ആക്‌സിഡന്റ് ആണെന്ന് പോലും ഒന്ന് വിളിച്ചു പറഞ്ഞില്ല...'
'സോറി.. സോറി.. സോറി...'
ഞാൻ കൂടുതൽ തർക്കിക്കാൻ നിൽക്കാതെ അവളോട് സോറി പറഞ്ഞു
'സോറി ഒന്നും വേണ്ട. ഇനി ഇത് പോലെ എന്തെങ്കിലും എന്നോട് പറയാതെ ഇരുന്നാൽ ആണേ....'
'ഇനി ഒന്നും പറയാതെ ഇരിക്കില്ല. പോരെ.. ആക്ച്വലി എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ കൂടി ഉണ്ട്..'
ഞാൻ പറഞ്ഞു
💬 Comments
View all comments