Chapter Title : രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 2 [J. K.]
റിസ്ക് എടുത്തതും എന്തുകൊണ്ടും നന്നായി എന്ന് അവൾക്കു തോന്നി. ഹിജാസിന്റെ കൂടെയുള്ള ജീവിതം ഇപ്പോൾ അവൾക്കു ബോർ അടി ആയി മാറിയിരുന്നു. ജോണിന്റെ കൂടെ ആയിഷ വളരെ അധികം റിലേക്സ് ഉം, ഹാപ്പിയുംയും ആയിരുന്നു.
" എടാ.... നീ എങ്ങനെയാട ഇങ്ങനെ ഉള്ള സ്ഥലങ്ങൾ എല്ലാം കണ്ടുപിടിക്കണേ?? " പാറ കൂട്ടങ്ങൾക്കിടയിലെ വലിയ മരത്തിന്റെ തടിയിൽ, ചാരി ഇരുന്നു, ജോണിന്റെ തോളിൽ തല ചെയ്ച്ചുകൊണ്ട് ആയിഷ ചോദിച്ചു...
" അതൊക്കെ ഉണ്ട്..... ഇങ്ങനെ ഒരുപാടു സ്ഥലങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.. " അവൻ അവളുടെ കൈകളിൽ വിരൽ കോർത്തുകൊണ്ട് പറഞ്ഞു.
" നമ്മുടെ ഇവിടെ ഇങ്ങനെ സ്ഥലങ്ങൾ ഉണ്ടെന്നു എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു.!!!" ആയിഷ അല്പം അതിശയത്തോടെ പറഞ്ഞു.
" നമുക്ക് ഇഷ്ട്ടം ഉള്ളവരുടെ കൂടെ സമയം ചിലവഴിക്കാൻ ഒരുപാടു സ്ഥലങ്ങൾ ഉണ്ട്... പക്ഷെ ആർക്കും ഇഷ്ടവും ഇല്ലാ.... സമയവും ഇല്ലാ.....!! ജോൺ എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു.
" ആര് പറഞ്ഞു... എനിക്ക് നിന്നെ ഭയങ്കര ഇഷ്ടവും ആണ്... നിന്റെ കൂടെ ചിലവഴിക്കാൻ സമയവും ഉണ്ട്.... " ആയിഷ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.
" ശരിക്കും....." അവൻ പുരികം പൊക്കിക്കൊണ്ട് ചോദിച്ചു..
" ഓഹോ.... ഇത്രേം ആയിട്ടും നിനക്ക് അത് തോന്നിയില്ല??? "" ആയിഷയുടെ മുഗം വാടി...
" ഹിഹി... ഞാൻ ചുമ്മാ പറഞ്ഞതാ... അപ്പോഴേക്കും സങ്കടം ആയോ ???.... " അവൻ അവളുടെ മുഗം കൈയിൽ ഉയർത്തി കൊണ്ട് പറഞ്ഞു.
" ഹ്മ്മ്... പോടാ.... " അവൾ ചിണുങ്ങി..
"
💬 Comments
View all comments