Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
അച്ഛന്റെ അമ്മേടേം മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൻ പറഞ്ഞിട്ടുണ്ടെന്ന്.....
ഞാൻ : അവനെന്തേ
അവൻ പുറത്തേക് പോയതാ ഇപ്പൊ വരും കേറി ഇരിക്ക്
ഇല്ല ഞാൻ പോൺ അവൻ വരുമ്പോൾ എന്നേ ഒന്ന് വിളിക്കാൻ പറ
മോനെ പോകല്ലേ.... അവന്റെ അമ്മ അടുത്തോട്ടു വന്ന്..
അവൻ എല്ലാം പറഞ്ഞായിരുന്നു ഇന്നലെ..... മറ്റുള്ളവരെ പോലെ ഞങ്ങൾക്കും അറിയാം ആയിരുന്നു.. എല്ലാം...... മോൻ ഇതിന്റെ പേരിൽ വിഷമിച്ചിരിക്കരുത് കേട്ടോ
ഏയ്യ് അതൊക്കെ എപ്പോഴേ വിട്ടു........ഞാൻ പോട്ടെ അവൻ വരുമ്പോൾ വിളിക്കാൻ പറ......
ഞാൻ അവിടെ ഉള്ള ഒരു പാറ യുടെ മുകളിൽ പോയി ഇരുന്നു.... അവിടെ ഇരുന്നു രണ്ടെണ്ണം അടിക്കുമ്പോൾ ഉള്ള സുഖo ആഹാ...............
അജിൻ വിളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ
ഡാ എവിടെടാ
ഞാൻ നമ്മടെ കുഞ്ഞൻ പറയുടെ മുകളിൽ ഉണ്ട്
അഹ് ഞാൻ ഇപ്പൊ വരാം
അവൻ ഉടനെ തന്നെ വന്ന്
അജിൻ : മേടിച്ചാലോ ഒരെണ്ണം..
ഞാൻ : എടാ വാറ്റ് കിട്ടുവോ
വാറ്റോ നോക്കട്ടെ എന്നും പറഞ്ഞു ഫോൺ എടുത്ത് ആരെക്കെയോ വിളിക്കാൻ തുടങ്ങി........
നീ എവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു അവൻ പോയി.1 മണിക്കൂർ കഴിഞ്ഞിട്ടും അവനെ കാണുന്നില്ല... സമയം 6 മണി ആയി ഇരുട്ട് വീഴാൻ തുടങ്ങി.........
ഫോൺ റിങ് ചെയ്യാൻ തുടങ്ങി...... ഒരു പരിജയം ഇല്ലാത്ത നമ്പർ ഞാൻ എടുത്തു..
ഞാൻ : ഹലോ
അഹ് ഹലോ ഞാനാ അഞ്ജനായ
ആഹ്ഹ് പറ
ചേട്ടൻ ഉണ്ടോ കൂടെ...... ഇണ്ടായിരുന്നു ഇപ്പൊ ഇല്ല. കുറച്ചു കഴിയുമ്പോൾ വരും
💬 Comments
View all comments