രോഹിണി
📝 Ongoing
👁 15348 views ❤ 619 likes 💬 27 comments
രോഹിണി
Rohini by Praveen
എന്റെ ഹോസ്റ്റൽ ജീവിതത്തിന്റെ ഏകാന്തതയിലേക്ക് ഇടയ്ക്കിടയ്ക്ക് അവൾ പാദസരങ്ങൾ കിലുക്കി കൊണ്ട് കടന്നുവരുമായിരുന്നു.
"രോഹിണി" അതാണ് അവൾക്കു ഞങ്ങൾ ഇട്ടിരുന്ന പേര്. ശരിക്കുള്ള പേര് വേറെന്തോ ആണ്. എന്തായലും അവൾക്കും ഈ പേരിഷ്ടമായിരുന്നെന്ന് തോന്നുന്നു.ആര് ചോദിച്ചാലും രോഹിണി എന്നായിരുന്നു അവൾ പേര് പറഞ്ഞിരുന്നത്.
ആറ് മാസങ്ങൾക്കു മുൻപുള്ള ഒരു ഞായറാഴ്ച ആണ് ആദ്യമായവൾ ഇവിടേയ്ക്ക് വന്നത്. പകലുടനീളം നൈറ്റ് ഷിഫ്റ്റ്ന്റെ ആലസ്യം നീണ്ടുനിന്ന അന്ന്, ജനാലയിലിലൂടെ താഴേക്കു നോക്കി നിൽക്കവെയാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. സ്വന്തം അച്ഛന്റെയും അമ്മയുടെയും കൈകളിൽത്തൂങ്ങി അഞ്ച് വയസ്സുള്ള രോഹിണി.
അവളുടെ ചെമ്പിച്ച തലമുടി കാറ്റിൽ പാറിപ്പറന്നു കളിച്ചു. ഓറഞ്ച് നിറമുള്ള ഒരു കുഞ്ഞുടുപ്പിട്ടു, ചുവന്ന ഗുൽമോഹർ പൂവുപോലെ സുന്ദരിയായ ഒരു പെൺകുട്ടി.
വാർഡനോട് ചോദിച്ചപ്പോളാണ് മനസ്സിലായത്, അവർ ബംഗാളികളാണെന്ന്.
അയാൾ വാച്ച്മാറെ ജോലിയും അയാളുടെ ഭാര്യ അടുക്കളപ്പണിയും ചെയ്തോളും എന്ന വ്യവസ്‌ഥയിലാണ് അവർക്ക് ജോലി കൊടുത്തിരിക്കുന്നത്.
ആ കുടുംബം അങ്ങനെ ഞങ്ങളുടെ ഹോസ്റ്റലിന്റെ ഔട്ട്ഹൗസിൽ താമസമായി.
ജീവിതം ഓഫീസിന്റെ ഭ്രമണപഥത്തിലൂടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു . രോഹിണിയുടെ ആയിയും(അമ്മ ) ബാബയും(അച്ഛൻ) ഹോസ്റ്റലിലെ അവരുടെ ജോലികളാരംഭിച്ചു. രോഹിണിയാകട്ടെ ,പകൽ മുഴുവ
💬 Comments
View all comments