Chapter Title : രോഹിണി
അവരുടെ ജോലിയും ദിനന്തൊറും കൂടിക്കൂടി വരുന്നത് ഞാൻ കണ്ടു. പണ്ട് അടുക്കളയിൽ മാത്രമായിരുന്നു പണിയെങ്കിൽ ഇപ്പോൾ മൂന്ന് നിലയുള്ള ആ ഹോസ്റ്റൽ മുഴുവൻ അടിച്ചുവാരിത്തുടക്കുന്നതുൾപ്പെടെ സകല ജോലിയും അവരെക്കൊണ്ടാണ് ചെയ്യിക്കുന്നത്. എന്തോ എനിക്കൊരു വല്ലായ്മ തോന്നി. ഞങ്ങൾ എല്ലാവരും ചേർന്ന് ഇതിനെക്കുറിച്ച് വാർഡനോട് സംസാരിച്ചു. എങ്കിൽ പിന്നെ മുറിയും വരാന്തയും മറ്റും പെൺകുട്ടികൾ എല്ലാവരും ചേർന്ന് വൃത്തിയാക്കിക്കൊള്ളണമെന്നായിരുന്നു മറുപടി . പിന്നീട് ആരും അതിനെപ്പറ്റി സംസാരിച്ചു കണ്ടില്ല…
അതിനടുത്ത ദിവസം ഞാൻ ഓഫീസിൽ നിന്ന് വരുമ്പോൾ രോഹിണിയുടെ ആയി മുറ്റത്തു നിൽപ്പുണ്ടായിരുന്നു.
"ഞാൻ നിങ്ങളെ നോക്കി നിൽക്കുകയായിരുന്നു"
അവർ പറഞ്ഞു. ഞാൻ ചോദ്യഭാവത്തിൽ മൂളി.
അവർ തുടർന്നു,
"നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി സംസാരിച്ചൂന്ന് ഞാൻ അറിഞ്ഞു.
അതിന്റെയാവശ്യം ഉണ്ടായിരുന്നില്ല . ഇവിടുത്തെ ജോലിയെല്ലാം ഒറ്റക്ക് ചെയ്തോളാമെന്ന് ഞാൻ തന്നെയാണ് വാർഡൻനോട് പറഞ്ഞത്. ഓണർ സർ (ഹോസ്റ്റലിന്റെ ഓണർ) സമ്മതിച്ചു. അഞ്ചാറ് മാസം ഇതുപോലെ തുടർന്നാൽ നല്ലൊരു തുക കൈയ്യിൽ കിട്ടും. അതുകൊണ്ടു വേണം ഞങ്ങൾക്ക് ഞങ്ങളുടെ നാട്ടിലേക്ക് തിരിച്ചു പോകാനുള്ള ടിക്കറ്റ് എടുക്കാൻ. പിന്നെ അവിടെ ചെന്ന് ബാക്കി പൈസ കൊണ്ട് ഞങ്ങളുടെ വീടൊന്ന് ശരിയാക്കണം .. ഇവിടം കൂടാതെ, വേറെയുമൊന്നു രണ്ടു വീടുകളിൽ പുറം ജോലികൾക്കു രോഹിണിയുടെ ബാബയും പോകുന്നുണ്ട്. വലിയ ചെലവുകൾ വരാൻ പോവുകയല്ലേ?"
ചിരിച്ചുകൊണ്ട് അവർ തന്റെ വയറൊന്നു തടവി.
" പക്ഷെ, ഈ സമയത്തിങ്ങനെ നിങ്ങൾ ഇത്രയും ജോലി ചെയ്യാൻ പാടില്ല!" ഞാൻ പറഞ്ഞു.
"ഞങ്ങൾക്കിതൊക്കെ ശീലമാണ് . നിങ്ങൾ ദുബായിക്കു പോകുന്നതു പോലെയാണ് ഞങ്ങൾ ഇവിടേയ്ക്ക് വരുന്നത് .
💬 Comments
View all comments