0%

റോക്കി [സാത്യകി] · റോക്കി [സാത്യകി]

റോക്കി [സാത്യകി]

Author:

👁 4425 views 0 likes

📚 Chapter List

ക്രിസ്റ്റി കരഞ്ഞു കൊണ്ട് പറഞ്ഞു   'ഉള്ളു. പക്ഷെ അവൾ അവിടെയും അത് മുതലാക്കി. ഇറങ്ങി പോയപ്പോൾ സെന്റിമെന്റ്സ് അവൾക്കും ചീത്ത നിനക്കും.. നിനക്ക് അർജുൻ അടുത്ത് ഉള്ളത് എങ്കിലും ശ്രദ്ധിക്കാമായിരുന്നു..'   'ഞാൻ ശരിക്കും പുള്ളിയെ കണ്ടില്ലെടി.. ഞാൻ നിങ്ങൾ രണ്ടും ആ സൈഡിൽ ഇരിക്കുന്ന പിന്നെ ആണ് കണ്ടത്..'   'എന്തായാലും നല്ല ബോർ ആയി മൊത്തത്തിൽ..' കൃഷ്ണ നിരാശയോടെ പറഞ്ഞു   ക്ലാസ്സിൽ നിന്ന് ഇറങ്ങി കോളേജിനു പുറത്തേക്ക് നടന്ന തന്നെ അർജുൻ പിന്നിൽ നിന്ന് വിളിച്ചപ്പോ ഇങ്ങനെ ഒരു സംഭവം അവിടെ നടന്നു എന്ന് ഇഷാനി കരുതിയിരുന്നില്ല. തന്നെ തിരിച്ചു വിളിക്കാൻ ആകും എന്നാണ് ഇഷാനി കരുതിയത്. എന്നാൽ അവിടെ വഴക്ക് ഉണ്ടാക്കി തന്റെ ഒപ്പം ഇറങ്ങി വന്നതാണ് എന്ന് മനസിലാക്കിയപ്പോ അർജുനോട് തിരിച്ചു ക്ലാസ്സിൽ പോകാൻ ഇഷാനിക്ക് നിർബന്ധിക്കേണ്ടി വന്നു. ബദാം മരത്തണലിൽ ആ തർക്കം നടന്നു കൊണ്ടിരിക്കുമ്പോൾ ആഷിക്കും രാഹുലും ശ്രുതിയും അങ്ങോട്ട്‌ വന്നു. അവരും ക്ലാസ്സ്‌ വിട്ടു ഞങ്ങളുടെ പുറകെ വന്നതാ. ആർക്കും തിരിച്ചു പോകാൻ താല്പര്യം ഇല്ലാ എന്ന് മനസിലാക്കിയപ്പോ വെളിയിൽ നിന്ന് ഫുഡ്‌ കഴിക്കാമെന്ന തീരുമാനത്തിൽ എല്ലാവരും എത്തി. അപ്പോൾ ആണ് കൃഷ്ണ ഓടി പെടച്ചു ഞങ്ങളുടെ മുന്നിൽ വന്നത്. ക്രിസ്റ്റിയുടെ പേരിൽ അവൾ ഇഷാനിയോട് മാപ്പ് പറഞ്ഞു 'ഇഷാനി അവൾ നിന്നെ മനഃപൂർവം ഹേർട്ട് ചെയ്യാൻ പറഞ്ഞതല്ല. അവൾ ഇന്ന് രാവിലെ ആണ് ഇങ്ങനെ പറഞ്ഞു പറഞ്ഞു ശരത്തിന്റെ കയ്യിൽ നിന്നും പിരിവ് വാങ്ങിയത്. നിന്നോടും അത് പോലെ ചോദിച്ചതാ.. നിനക്ക് ഫീൽ ആകുമെന്ന് അവൾ അറിഞ്ഞില്ല. അവൾ നിന്നോട് സോറി പറയും. നിങ്ങൾ എല്ലാവരും തിരിച്ചു വാ.. '   'മനഃപൂർവം അല്ലെങ്കിൽ സോറി ഒന്നും വേണ്ട. പിന്നെ ഞങ്ങൾ എന്തായാലും അവിടുന്ന് ഇറങ്ങി. ഇനി തിരിച്ചു കേറുന്നത് ചടപ്പാണ്..' ഞാൻ പറഞ്ഞു   'എനിക്ക് നല്ല വിശപ്പുണ്ട്. നമ്മൾ അപ്പോൾ എങ്ങോട്ടാ ഇപ്പൊ പോകുന്നെ..' രാഹുൽ വയറ് തടവി പറഞ്ഞു

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments