0%
Chapter 1

റോക്കി [സാത്യകി]

Author : സാത്യകി | Read All Parts | 👁 4917 |

ഓടി വന്നവർ ലക്ഷ്മിക്ക് കടി കിട്ടിയോ എന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. ഡ്രസ്സ്‌ ചെറുതായ് പിഞ്ഞിയത് മാറ്റിയാൽ ലക്ഷ്മിക്ക് വേറെ കുഴപ്പം ഒന്നും പറ്റിയിട്ടില്ല. പക്ഷെ അവളുടെ ഈഗോ വല്ലാതെ ഹേർട്ട് ആയി. എല്ലാവരുടെയും മുന്നിൽ പെട്ടന്ന് അവൾ ചെറുതായ പോലെ ഒരു തോന്നൽ. പ്രത്യേകിച്ച് ഇഷാനിയുടെ മുന്നിൽ. അവൾ തന്നെ കടിച്ച നായയെ പേര് എടുത്തു വിളിച്ചു എടുത്തു മാറ്റിയത് ലക്ഷ്മി ശ്രദ്ധിച്ചിരുന്നു. അവൾക്ക് ഇവിടെ വളരെ പ്രിയപ്പെട്ട നായ ആണിത്. ലക്ഷ്മി ഷോണിനോടും കൂട്ടുകാരോടും തന്നെ ആക്രമിച്ച നായയെ പറ്റി പറഞ്ഞു. അതിന് പേ കാണുമെന്ന് പറഞ്ഞു അവരെല്ലാം അതിനെ തപ്പി ഇറങ്ങി എങ്കിലും കണ്ടു കിട്ടിയില്ല. പലരും അവസാനം ആ നായയെ കണ്ടത് ഇഷാനിയുടെ അടുത്താണ്. അവൾക്കറിയാം അതെവിടെ ഉണ്ടന്ന്. ഈ കാര്യം ചോദിച്ചു രണ്ടാമതും ലക്ഷ്മിയും കൂട്ടുകാരും ഇഷാനിയുടെ അടുത്ത് എത്തി. തനിക്കതറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ഇഷാനി ശ്രമിച്ചെങ്കിലും ലക്ഷ്മി വിട്ടില്ല. ഇഷാനി ആ നായയെ മാറ്റിയതാണെന്ന് ലക്ഷ്മിക്ക് മനസിലായി. ചോദ്യം പറച്ചിലിന്റെ ഭാവം മാറി. തല്ലും ഭീഷണിയും ഇഷാനിയോട് ഏൽക്കുന്നില്ല എന്ന് ലക്ഷ്മിക്ക് മനസിലായി. ലക്ഷ്മിയുടെ നിർദ്ദേശം അനുസരിച്ചു കൂട്ടുകാരികൾ ഇഷാനിയെ വട്ടം പിടിച്ചു. ലാബിന് അടുത്തുള്ള ഒഴിഞ്ഞ മുറിയിലേക്ക് അവളെ അവർ തള്ളി കൊണ്ട് പോയി. കൂട്ടുകാരികൾ ശക്തിയിൽ ഇഷാനിയുടെ കൈകളെ ബന്ധിച്ചപ്പോൾ ലക്ഷ്മി ഒരിക്കലും ചെയ്യരുതാത്ത നെറിവ് കെട്ട ഒരു കാര്യം ചെയ്തു. ഇഷാനിയുടെ വസ്ത്രം ബലമായി ഊരാൻ ശ്രമിച്ചു. ഇഷാനി അവളുടെ മാക്സിമം കുതറി നിൽക്കുന്നത് കൊണ്ട് ലക്ഷ്മി അവളുടെ ഡ്രസ്സ്‌ മുകളിലേക്ക് ഉയർത്തി. ക്യാമറ മിന്നുന്ന ശബ്ദം ആണ് പിന്നീട് ഇഷാനിക്ക് ഓർമ ഉള്ളത്. അവരുടെ കൂട്ടച്ചിരിയും...

💬 Comments

View all comments