0%
Chapter 1

റോക്കി [സാത്യകി]

Author : സാത്യകി | Read All Parts | 👁 4919 |

'പോരാ. ഇപ്പോൾ തന്നെ സംസാരിക്കണം..' ഞാൻ എന്റെ സ്വരം കുറച്ചു കടുപ്പത്തിൽ ആക്കി   'എനിക്ക് സമയം ഇല്ലെന്ന് പറഞ്ഞില്ലേ. മാത്രം അല്ല നീ ഇപ്പോൾ പറയാൻ പോകുന്ന വിഷയം എന്താണെന്ന് എനിക്കറിയാം. വെറുതെ അത് പറഞ്ഞു നമ്മൾ മുഷിയണ്ട. ആ കാര്യം സംസാരിച്ചിട്ട് ഒരു കാര്യവും ഉണ്ടാകാൻ പോണില്ല..'   'നീ കാണിച്ചത് വളരെ ചീപ്പ് പരുപാടി ആണ്. നീയും ഒരു പെണ്ണല്ലേ.. പ്ലീസ് അവളെ വെറുതെ വിട്..' അവളോട് സ്വരം കറുപ്പിച്ചത് കൊണ്ട് കാര്യമില്ല എന്നെനിക്ക് തോന്നി. അത് കൊണ്ട് ഞാൻ സ്വരം അല്പം മയപ്പെടുത്തി.   'അതേ ഞാൻ വളരെ ചീപ്പാണ്. അതിൽ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ.. വെറുതെ ഈ ബിച്ചിന് വേണ്ടി നമ്മൾ തമ്മിൽ അടിയാകണ്ട.. റോക്കി ഭായ് ചെല്ല്..'   ലക്ഷ്മി കാർ ഗിയർ ഇട്ടു മുന്നോട്ടു എടുക്കാൻ ശ്രമിച്ചു. ഞാൻ പെട്ടന്ന് അവളുടെ സ്റ്റീറിങ് ൽ കയറി പിടിച്ചു 'ഞാൻ പറഞ്ഞു തീർന്നില്ലല്ലോ. അവൾ നാളെ കോളേജിൽ വരും. നിന്റെ കൺവെട്ടത്ത് പോലും അവൾ വരില്ല. പ്ലീസ് ആ ഫോട്ടോ ഒക്കെ കളയണം..'   എന്റെ പെട്ടന്നുള്ള പെരുമാറ്റം അവളിൽ അലോസരം ഉണ്ടാക്കി. എന്റെ കൈ സ്റ്റീറിംഗ് ൽ നിന്നും അവൾ തട്ടി മാറ്റി. 'താനിവിടുത്തെ വലിയ ദാദ ആയെന്ന് ഒരു വിചാരം ഉണ്ട്. അതങ്ങു കയ്യിൽ തന്നെ വച്ചാൽ മതി. ഇവിടെ ഒരു കൊല്ലം പോലും തികച്ചിട്ടില്ലല്ലോ..? ഈ കാര്യം പറഞ്ഞു ഇനിയും എന്നെ വെറുപ്പിച്ചാൽ ഞാൻ ഇനിയും ചീപ്പ് ആകും. അത് ചിലപ്പോ താങ്ങത്തില്ല..'   ഇന്ന് വരെ ഒരു നായിന്റെ മോളും എന്റെ കൈ തട്ടി മാറ്റി എന്നെ ഊശി ആക്കി ഇങ്ങനെ വർത്താനം പറഞ്ഞിട്ടില്ല. എന്റെ ഈഗോയിൽ വലിയൊരു മുറിവേൽപ്പിച്ചു കൊണ്ട് ലക്ഷ്മി അവളുടെ കാർ ഓടിച്ചു മുന്നോട്ടു പോയി. ഇഷാനിയോട് എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. എന്റെ അവസ്‌ഥ അവൾക്ക് മനസിലായി   'ഞാൻ പറഞ്ഞത് അല്ലെ അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്നു..'

💬 Comments

View all comments