Chapter Title : Rose [VAMPIRE]
ജയിലിൽ കഴിയുന്നവരുടെ ശാരീരികഭാഷ, രാത്രിയായാൽ "മ്യാവ് മ്യാവ്' എന്നും പറഞ്ഞു വിരുന്നെത്തുന്ന ഒരു പതിവുകാരൻ കണ്ടൻപൂച്ച എന്നിങ്ങനെ ഇതുവരെ അയാളുടെ കണ്ണിൽ പതിയാത്ത കാഴ്ച്ചകൾ പലതും അയാൾ കണ്ടു....
എല്ലാം ആ കുഞ്ഞിനോടു പറഞ്ഞപ്പോൾ അവൾ
ചിണുങ്ങിച്ചിരിച്ചു... തന്നിലൂടെ അവളുടെ വദനം
ഒരു മൃദുസ്മേരത്താൽ പ്രകാശപൂരിതമാകുന്നതു
കണ്ട മാർട്ടിന്റെ ഹൃദയം അത്യധികം ആനന്ദിച്ചു..
ഭൂമിയിലിന്നോളം ഇത്രയും സന്തോഷം അയാളുടെ
മനസ്സിൽ നിറഞ്ഞിരുന്നില്ല..
"ഇവൾ ശരിക്കും മാലാഖയാണ്..." മാർട്ടിൻ മന്ത്രിച്ചു....
അങ്ങനെയിരിക്കെയാണ്, ഒരുനാൾ അവളുടെ
മുഖം വാടിയിരിക്കുന്നതായി മാർട്ടിന്റെ
ശ്രദ്ധയിൽപ്പെട്ടത്...
"എന്തു പറ്റി മോളേ?"
അവളുടെ കുഞ്ഞുമുഖത്ത് പതിവായി
ദൃശ്യമാകുന്ന പ്രകാശം നഷ്ടപ്പെടുന്നതു പോലെ
അയാൾക്കു തോന്നി...
അവൾ പറഞ്ഞു....
"അങ്കിളിനെ എന്തിനാ ജയിലിൽ ഇട്ടേക്കുന്നേ..?"
ആ ചോദ്യം മാർട്ടിനിൽ വല്ലാത്ത ഒരു
ഞെട്ടലുളവാക്കി...
എന്താണ് ഇതിനു താൻ മറുപടി പറയുക....?
നീതിനിർവ്വഹണം നടത്തിയ ഒരു പോലീസുകാരന്റെ ആറാംവാരിക്ക് പിച്ചാത്തി കയറ്റിയതിനെന്നോ...?
അയാളുടെ നിശബ്ദത അയാളെത്തന്നെ
ഭയപ്പെടുത്തിക്കൊണ്ടിരുന്നു...
അവൾ തുടർന്നു...
"ഒരാളെ കൊന്നിട്ടാ അങ്കിളിനെ ഇതിനകത്ത്
ഇട്ടേക്കണേന്ന് വേറൊര് അങ്കിള് പറഞ്ഞൂലോ....
ശരിയാണോ അങ്കിളേ...?
അയാൾക്ക് തന്റെ ഹൃദയം
തകർന്നുപോകുന്നതുപോലെ തോന്നി....
എന്തിന്..? എന്തിനായിരുന്നു ഇതെല്ലാം.....?
നേടാനുള്ള നെട്ടോട്ടത്തിനിടയിൽ
കൊന്നുതള്ളിയതും പകതീർത്തതും
എത്രപേരോടായിരുന്നു...! ഇന്ന് ഒരു
കുഞ്ഞുപൈതലിന്റെ ചോദ്യത്തിനു മുമ്പിൽ, എല്ലാം അടക്കിവാഴുന്ന ഗുണ്ടാരാജാവിന്റെ ശിരസ്സ് എന്തേ കുനിഞ്ഞുപോകുന്നു...?
അയാളുടെ കണ്ണിൽ നിന്നും, വർഷങ്ങൾക്കു
ശേഷം കണ്ണീർച്ചാലുകളൊഴുകി....
"അങ്കിളെന്തിനാ കരേണേ?"
ആ കുഞ്ഞിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ
അയാൾ നന്നേ പണിപ്പെട്ടു....
അത്...അത്..മോളേ,
ആളുകളെയൊക്കെ കൊല്ലുന്നവരെയാ ഈ ജയിലിൽ ഇടുന്നേ..
"അങ്കിള് കൊല്ലോ? എനിക്ക് പേടിയാ...."
അവൾ അയാൾക്കു മുമ്പിൽ നിന്നും തെല്ലകന്നു
നിന്നു....
അവളുടെ നേരെ കൈകൾ നീട്ടിക്കൊണ്ട് മാർട്ടിൻ
റോസ്മോളെ അടുക്കലേക്കു വിളിച്ചു....
"ഇല്ല മോളേ...അങ്കിള് , അങ്കിള് ആരെയും
കൊല്ലില്ല... മോളെ ഓർത്ത് ഇനി ആരെയും
കൊല്ലില്ല..."
ആ ഏഴുവയസ്സുകാരി മെല്ലെ അയാളുടെ
അടുക്കലേക്കു ചെന്നിട്ട് തന്റെ കുഞ്ഞിക്കെ
അയാൾക്കുനേരെ നീട്ടി....
"പ്രോമിസ്..?"
അയാൾ തന്റെ കൈപ്പത്തി
അവളുടെയരികിലേയ്ക്കു കൊണ്ടുചെന്നു....
അതു പതിവിലധികം വിറയ്ക്കുന്നുണ്ടായിരുന്നു...
പകയുടെയും പ്രതികാരത്തിന്റെയും കണക്കുകൾ
വീട്ടാനുള്ള മുഖങ്ങൾ പലതും അയാളുടെ
മനസ്സിലൂടെ കടന്നുപോയി... എങ്കിലും അയാൾ
സ്വന്തം മനസ്സാക്ഷിയോടു മന്ത്രിച്ചു...
"ഇല്ല... ഈ കുഞ്ഞിന് കൊടുക്കുന്ന വാക്കാണ്... ഇനി ഞാൻ കൊല്ലില്ല..എന്റെ കൈയിൽ രക്തക്കറ പുരളാൻ അനുവദിച്ചുകൂടാ.."
അതു പരിവർത്തനത്തിന്റെ സമാരംഭമായിരുന്നു..
മാർട്ടിൻ എന്ന കൊലയാളിയിൽ നിന്ന് മാർട്ടിൻ
എന്ന മനുഷ്യനിലേയ്ക്കുള്ള മാറ്റം..!
നേരം
💬 Comments
View all comments