Chapter Title : Rose [VAMPIRE]
ഇരുട്ടിവെളുത്തു... രാത്രിയുടെ
മുഖപടം മാറ്റി സൂര്യൻ പുറത്തുവന്ന്, തന്റെ
സുവർണ്ണരശ്മികളാൽ മാർട്ടിനെ ഉണർത്തി....
അയാളെ സംബന്ധിച്ചിടത്തോളം, ഓരോ
പ്രഭാതങ്ങളും ഇപ്പോൾ വിലപ്പെട്ടവയാണ്....
ഒരു ബാലികയുടെ സാന്നിദ്ധ്യം ഓരോ ഉഷസ്സിനും
പ്രദാനം ചെയ്യുന്ന നവചൈതന്യം അയാളെ
അത്ഭുതപ്പെടുത്തിയിരുന്നു....
എന്നാൽ അന്നു പ്രഭാതത്തിൽ റോസ്മോൾ
വന്നില്ല.... തന്റെ ഓമനത്തം തുളുമ്പുന്ന ശബ്ദത്തിൽ അവൾ അയാളെ വിളിച്ചില്ല...
അവളുടെ കുഞ്ഞുചിലമ്പിന്റെ താളം കേട്ടില്ല.....
അയാൾ അസ്വസ്ഥനും പര്യാകുലനുമായി....
കോൺസ്റ്റബിൾ വേലപ്പൻ സെല്ലുകൾക്കു
മുമ്പിലുള്ള വരാന്തയിലൂടെ അങ്ങിങ്ങ്
ഉലാത്തുന്നുണ്ടായിരുന്നു....
"സാറേ.." മാർട്ടിൻ വിളിച്ചു....
വേലപ്പൻ കേട്ടിട്ടും ആ വിളി കേട്ടില്ലെന്നു നടിച്ചു...
സാറേ..ഒന്നിങ്ങോട്ടു വാ സാറേ......
വേലപ്പൻ അയാൾക്കരികിൽ ചെന്നു പറഞ്ഞു...
"ആ കൊച്ചിന് എന്താണ്ടു സൂക്കേടാ.....
ആശൂത്രീലാന്നു പറേണ കേട്ടു.....
അയാളുടെ കണ്ണുകൾ താഴ്ന്നിരുന്നത് മാർട്ടിൻ
ശ്രദ്ധിച്ചിരുന്നു... ഇത്രയും പറഞ്ഞിട്ട്, മാർട്ടിന്റെ
മുഖത്തുപോലും നോക്കാതെ, അവന്റെ
പിൻവിളികൾക്കു ചെവികൊടുക്കാതെ, വേലപ്പൻ
നടന്നകന്നു....
നിശബ്ദതയ്ക്ക് കരുതുന്നതിലേറെ
വൈരൂപ്യമുണ്ടെന്ന് മാർട്ടിൻ തിരിച്ചറിഞ്ഞു....
നെഞ്ചിലൊരു നീറ്റലോടെ, അയാൾ നിലത്തിരുന്നു....
റോസ്മോൾ വന്നില്ല, അയാൾ ജയിൽ
മോചിതനായ ദിവസം വരെയും...!
മാർട്ടിൻ ജയിൽ മോചിതനായ ഉടനെ തേടിയത്
റോസ്മോൾ താമസിക്കുന്ന ഓർഫനേജിന്റെ
മേൽവിലാസമായിരുന്നു.....
അയാൾക്കറിയണമായിരുന്നു, റോസ്മോളുടെ
അസുഖത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും, തന്നെ
കാണാൻ അവൾ വരാതിരുന്നതിന്റെ കാരണവും..
പക്ഷേ അപ്രതീക്ഷിതമായി, ജയിൽ വിട്ടിറങ്ങിയ
മാർട്ടിനെ കാത്തുനിന്നത്, ആന്റണിയുടെ
ഗുണ്ടാസംഘമായിരുന്നു... അവർ അയാളെ
കൈകാലുകൾ ബന്ധിച്ച് ഒരു വാനിൽ,
ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലെത്തിച്ചു....
തന്നോടു കണക്കുതീർക്കാനാണ്
തീരുമാനമെങ്കിൽ അത് ഇപ്പോഴാകാം എന്ന്
മാർട്ടിനെ ആന്റണി വെല്ലുവിളിച്ചു...
ഒഴിഞ്ഞുമാറാൻ ശ്രമിച്ച മാർട്ടിനെ, ആന്റണി പ്രഹരിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു..
മാർട്ടിന് പഴയ ഗുണ്ടയായി വീണ്ടും രൂപാന്തരപ്പെടേണ്ടിവന്നു....
അയാൾ കഠിനമായ ഒരു സംഘട്ടനത്തിലൂടെ,
ആന്റണിയെ നിലംപരിശാക്കി. മൃതപ്രായനായ
അയാളെ ദാരുണമായി കൊലചെയ്യുകയും
ചെയ്തു..
തന്റെ കൈയിൽ വീണ്ടും രക്തക്കറ
പുരണ്ടപ്പോൾ ജീവിതത്തിലാദ്യമായി അയാൾ
പരിതപിച്ചു.... തന്നെയോർത്തല്ല,
ആ കുഞ്ഞുമാലാഖയ്ക്ക് താൻ കൊടുത്ത
വാക്കിനെപ്രതി....!
പോലീസുകാർ ആ പഴയ കെട്ടിടത്തിലേയ്ക്ക്
ഇരച്ചുകയറുന്നത് മാർട്ടിൻ അറിഞ്ഞു... പക്ഷേ
അയാൾ നിർവികാരനായിരുന്നു , നിശ്ചലനും..
കാരണം, കുറ്റം ചെയ്തവൻ ശിക്ഷ
ഏറ്റുവാങ്ങുക തന്നെവേണം എന്ന് അയാളുടെ
മനസ്സാക്ഷി മന്ത്രിച്ചിരുന്നു...
കോൺസ്റ്റബിൾ വേലപ്പൻ തന്നെയാണ്, മാർട്ടിന്റെ
കരങ്ങളിൽ വിലങ്ങണിയിച്ചത്... താൻ തന്നെയാണു കുറ്റവാളിയെന്ന മാർട്ടിന്റെ സമ്മതഭാവം, വേലപ്പനിൽ ഒരു ചെറിയ ആശ്ചര്യമുളവാക്കി....
കൈയിലണിഞ്ഞ വിലങ്ങുമായി
ജീപ്പിനരികിലേയ്ക്ക് നടക്കുമ്പോൾ, മാർട്ടിൻ
വേലപ്പനെ വിളിച്ചു...
സാറേ...
എന്താടാ...?
"എനിക്കൊരിടം വരെ പോകണമെന്നുണ്ട്..."
വേലപ്പൻ ആദ്യം വിസമ്മതിച്ചുവെങ്കിലും,
💬 Comments
View all comments