0%

Chapter Title : രുദ്ര താണ്ഡവം [M.D.V]

Author : കൊമ്പൻ Read All Parts 3.3K

ഗൗരി ആ നിമിഷം പാറി നടന്നു…അവളുടെ സൗകര്യമായ സ്വപ്നമായി രുദ്രൻ മാറുന്നത് അവളറിഞ്ഞില്ല….

കുറെ നേരം ഗൗരി ആ കിടപ്പ് തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അമ്മ മീര വന്നു അവളെ മയക്കത്തിൽ വിളിച്ചു. അവൾ “കുളിക്കുവാൻ കയറുന്നു അമ്മെ..” എന്ന് പറഞ്ഞുകൊണ്ട് കുളിക്കാൻ കയറി. ഷവറിലെ വെള്ളം അവളുടെ നീളൻ മുടിയെ തൊട്ടു തലോടിയപ്പോൾ, അവൾ സുഖം മറന്നു കൊണ്ട് അവൾ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞു.

പക്ഷെ നേരത്തെ കുളിക്കുമ്പോൾ ചെയ്തതിലും കൂടുതൽ സുഖം അവൾക്കിപ്പോളുണ്ടായി എന്ന സത്യമവൾ മനസിലാക്കി. അരുണിനെ കുറച്ചു മുൻപ് വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ചിന്തിക്കേണ്ടി വന്നത് എന്ന് അവളോർത്തു.

പിറ്റേന്നു ഓഫീസിൽ വെച്ച് രുദ്രന്റെ മുഖത്തു നോക്കാൻ അവൾക്ക് തെല്ലു നാണം തോന്നി, അതിൽ രണ്ടു കാര്യം ആണല്ലോ ഉള്ളത്. പക്ഷെ ജീൻസും ടോപ്പും അണിഞ്ഞു തല താഴ്ത്തി നില്കുമ്പോ രുദ്രൻ ഗൗരിയോട് പറഞ്ഞു.

“രണ്ടു ദിവസം കഴിഞ്ഞാൽ നമുക്ക് ഒരു ബിസിനസ് ട്രിപ്പ് ഉണ്ട്.”

“ആ രുദ്രാ, അമേയ പറഞ്ഞു…നമ്മൾ രണ്ടാളും മാത്രമാണോ…?!” അത് പറയുമ്പോ അവളുടെ കണ്ണിലെ ആകാംഷ രുദ്രൻ മനസിലാക്കിയിരുന്നു. പക്ഷെ അവനത് കാര്യമാക്കിയില്ല.

“ഹേയ്...ആദ്യത്തെ ആയോണ്ട് താനൊരല്പം നേർവസ് ആണെന്ന് അമേയ പറഞ്ഞു. പേടിക്കെണ്ടടോ…..
താൻ മാത്രമല്ല, അമേയയും കൂടെയുണ്ട്.”

“എങ്ങോട്ടാണ് സർ”

“മുംബൈ”

അടുത്ത ദിവസം സാധാരണയായി കടന്നുപോയി, അന്ന് വൈകീട്ട് അരുൺ ഗൗരിയോട് ഫോണിൽ
കുറെനേരം സംസാരിച്ചു. ട്രിപ്പ് നുപോകുമ്പോ വേണ്ട സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു വെച്ചു. അവൾ ആദ്യത്തെ ബിസിനസ് ട്രിപ്പിന് ഒരുങ്ങാൻ തുടങ്ങി..

💬 Comments

View all comments