0%

Chapter Title : രുദ്ര താണ്ഡവം [M.D.V]

Author : കൊമ്പൻ Read All Parts 3.4K

“മീര ”

ഭക്ഷണം കൊണ്ട് വരാനായി ഒരു റൂംബോയ് ഡോർ ബെൽ അടിച്ചു. അവൻ ബ്രെക്ഫാസ്റ് ടെബിളിലേക്ക് വെച്ചിട്ട് നടന്നു. രുദ്രൻ ബീഫ് കറിയും പുട്ടും ആണ് കഴിച്ചത്. ഗൗരിക്ക് പുട്ടും കടലയും ആയിരുന്നു.

“ഇവിടെ മലയാളി ഷെഫ് ഉണ്ടോ”

“പിന്നെ അല്ലാതെ..ഭക്ഷണം ഇഷ്ടായോ ഗൗരിക്ക്”

“ഉം ….”

“ഇന്ന് ഫുൾ ഈ മുറി വിട്ടു നമ്മൾ പുറത്തു പോണില്ല….”

“സമ്മതമാണല്ലോ ല്ലേ...”

“ഉം….”

“ഞാനൊരു കാര്യം തമാശയ്ക്ക് ചോദിക്കട്ടെ?”

“എന്താ രുദ്രൻ ...”

“ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ ...”

“ഏ...ഹ് ?”

“തമാശയ്ക്കാണോ ….ഒരു പെണ്ണിനോട് ഇങ്ങനെ ചോദിക്കുന്നെ ...”

“അപ്പൊ കാര്യമായിട്ട് ചോദിക്കട്ടെ ….”

“ഉം ...” രുദ്രൻ ഗൗരിയുടെ കൈകോർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

“ഐ ലവ് യു …..ഗൗരി.”

ഗൗരി ചിരിക്ക മാത്രം ചെയ്തുകൊണ്ട് രുദ്രന്റെ പൂച്ചക്കണ്ണിലേക്ക് നോക്കി ഒന്നും മിണ്ടാതെ...ഒരു നിമിഷം കടന്നു...രുദ്രൻ ചിരിച്ചുകൊണ്ട് “ഹലോ ...എവിടാണ് ….”

“ഈ കണ്ണിൽ നോക്കുമ്പോ പേടിയാകുന്നു ….”

“കുറെ നേരം നോക്കുന്നത് കൊണ്ടാണോ ….”

“ആഹ് അതെ ….”

“എന്തിനാ കുറെ നേരം നോക്കുന്നെ ...”

“അറീല ….”

“ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയുമോ?”

“ശ്രമിക്കാം...”

“നിനക്ക് നിന്നെ ഡോമിനേറ്റ് ചെയുന്ന ആണുങ്ങളെ വല്യ ഇഷ്ടാണ് ല്ലെ?”

“എന്ത് എന്ന് വെച്ചാൽ ?”

“ഹിഹി ഒന്നുല്ല ….”

“പറയെന്നെ ….”

“ഗൗരി എന്തിനാ അമേയ അങ്ങനെ വന്നു പറഞ്ഞപ്പോൾ പെട്ടന്ന് ആലോചിക്കാതെ സമ്മതിച്ചത് ??”

“അറിഞ്ഞൂടാ ….”

“ഒന്നും അറിഞ്ഞൂടാ ….നിനക്കെന്നോട് കട്ട പ്രേമം ആണെന്നാണല്ലോ അമേയ പറഞ്ഞത്….”

💬 Comments

View all comments