Chapter Title : രുദ്ര താണ്ഡവം [M.D.V]
തിരികെ രുദ്രന്റെ മുറിയിലേക്ക് നടന്നപ്പോൾ, അമേയയും ഒപ്പം നടന്നു. രുദ്രൻ കമഴ്ന്നു കിടക്കുകയായിരുന്നു. അവനെ വെളുത്ത പുതപ്പ് കൊണ്ട് മുതുകിൽ നിന്നും പുതച്ചിട്ടുണ്ടായോരുന്നു.
“ഉറങ്ങിക്കോട്ടെ…. ഞാൻ അപ്പുറത്തുണ്ടാകും.” ഗൗരിയുടെ മനസ് കലുഷിതമായിരുന്നു. വിവാഹമോതിരം അണിഞ്ഞ അവളുടെ കൈകൾ കൊണ്ട്, കണ്ണീരു തുടക്കുമ്പോ ഗൗരി അരുണിനെ കുറിച്ചാലോചിച്ചു. തന്റെ മനസിലെ മോഹം കൊണ്ട് പാവം അവന്റെ സ്വപ്നങ്ങളെ നശിപ്പിച്ചു മനസിലേക്ക് വരുമ്പോ, സ്വയം ശപിക്കാൻ അവളെ പ്രേരിപ്പിച്ചു. അവനെ ഇനി തനിക്ക് വിവാഹം കഴിക്കാനുള്ള യോഗ്യതയിലെന്നു ചിന്തിച്ചപ്പോൾ അവളുടെ ഉള്ളുരുകി, ഷവറിൽ നനഞ്ഞുകൊണ്ട് കരയുമ്പോ, രുദ്രൻ പതിയെ എണീറ്റ് വന്നു ഗ്ലാസ് വിൻഡോയിലൂടെ ഗൗരിയെ നോക്കുമ്പോ അവൾ പൊട്ടിക്കരയുന്നത് കണ്ടു. അകത്തേക്ക് കയറികൊണ്ട് രുദ്രനവളെ കെട്ടിപിടിച്ചു.
“ഗൗരി, എനിക്ക് മനസിലാകും….ഞാനായിട്ട് നിന്റെ ജീവിതം നശിപ്പിച്ചതിന്റെ പേരിൽ നിനക്കെന്നെ കൊല്ലാം, ഞാൻ നിന്ന് തരാം. എങ്കിലും നിനക്കെന്നോട് ഇത്തിരിയെങ്കിലും ഒരിഷ്ടമുണ്ടെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം.”
“രുദ്രാ….എനിക്ക് നിന്റെ കൂടെ ജീവിക്കണം…...” അവന്റെ കഴുത്തിൽ മുഖം ചേർത്തുകൊണ്ട് ഗൗരിയതു പറഞ്ഞപ്പോൾ ഗൗരിയെ പൂർണ്ണമായും രുദ്രൻ അവന്റെ കരവലയത്തിൽ ചേർത്തി. നനഞ്ഞു കുതിർന്ന ഗൗരിയെ നെറുകയിൽ മുത്തമിട്ടുകൊണ്ട് ഇരുവരും ഷവറിൽ നനയാൻ ആരംഭിച്ചു.
വൈകീട്ട് അമേയ ഡിന്നർ കഴിക്കാൻ നേരത്തു ഇരുവരോടും കാഷ്വൽ ആയിട്ടു ചോദിച്ചു. “എന്താണ് രണ്ടാളും ഒരേ പോലെ ഇമോഷണൽ ആണല്ലോ ? എന്താ രുദ്ര നീയിങ്ങനെ അല്ലാലോ ? എന്താണ്….എന്നോട് പറയുന്നേ ?”
ചൗരി അതിനും തല താഴ്ത്തിയിരുന്നു. രുദ്രൻ പറഞ്ഞു തുടങ്ങി.
“ഗൗരിയെ ഞാൻ കിട്ടിയാലോ എന്നാലോചിക്കുകയാണ് അമേയ..”
“വൗ!!! സൂപ്പർബ് ഗെയ്‌സ്. അല്ലേലും കല്യാണ നിശ്ചയം
💬 Comments
View all comments