Chapter Title : രുദ്ര താണ്ഡവം [M.D.V]
കഴിഞ്ഞതുകൊണ്ട് മനസുകൊണ്ട് അടുപ്പമാവണം എന്നില്ല, അതിനു മുജ്ജ്ന്മ സുകൃതം കൂടെ വേണം, നിങ്ങൾക്ക് രണ്ടാൾക്കും അങ്ങനെ തോന്നുണ്ടെങ്കിൽ ഞാൻ അരുണിനോട് ഇതേപ്പറ്റി സംസാരിക്കാം! അവനോടു പറയാം….” ഗൗരി അതുകേട്ടപ്പോൾ അവളുടെ മുഖമൊരല്പം തെളിഞ്ഞു.
അന്ന് രാത്രിയും ആ മൂന്നു ദിവസവും രുദ്രനും ഗൗരിയും ഒരേ മുറിയിൽ തന്നെ കഴിഞ്ഞു. അവർക്കിടയിൽ സ്നേഹം ഒരുപാടൊരുപാട് വളർന്നെങ്കിലും, കാമം ആ ദിവസമൊന്നും തലപൊക്കിയില്ല. അതുപോലെ അമേയക്ക് രുദ്രനെ പിന്നീട് കിട്ടിയില്ലെങ്കിലും ഗൗരിയുടെ കാര്യമോർത്തപ്പോൾ അവളുടെ മനസ്സിൽ സന്തോഷമലതല്ലി. തിരികെ വരുന്ന ദിവസം പുലർവേളയിൽ രുദ്രന്റെ മാറിൽ കെട്ടിപിടിച്ചുറങ്ങുമ്പോ ഗൗരി അവനോടു പറഞ്ഞു. കൊച്ചിയിലേക്ക് വന്നിറുങ്ങന്നത് രുദ്രന്റെ ഭാര്യയായിട്ട് ആയിരിക്കണം എന്ന്. രുദ്രൻ അതിനു ആലോചിക്കാതെ മറുപടി പറഞ്ഞു സമ്മതമെന്നു. സൗത്ത് മുംബൈയിൽ ഉള്ള മുമ്പാ ദേവി ക്ഷേത്രത്തിൽ ഗൗരിയുടെ കഴുത്തിൽ രുദ്രൻ താലി ചാർത്തി. ചെറിയൊരു മാല ചാർത്തൽ ചടങ്ങു മാത്രം, അരുണിട്ട മോതിരം ഗൗരി അമേയയുടെ കയ്യിൽ മുൻപ് തന്നെ ഊരി ഏൽപ്പിച്ചിരുന്നു.
രുദ്രൻ ഗൗരിയുടെ നെറുകയിൽ സിന്ദൂരം ചാർത്തി. അമ്മയോടും അച്ഛനോടും കൺവിൻസ് ചെയ്യാൻ പറ്റുമെന്ന വിശ്വാസമുണ്ടെങ്കിലും
അരുണിനോട് ഈ കാര്യമെങ്ങനെ അവതരിപ്പിക്കുമെന്ന ടെൻഷനിൽ രുദ്രനും ഗൗരിയും തിരികെ കൊച്ചിയിലേക്ക് ഫ്ലൈറ്റ് കയറി. അമേയ സഹായിക്കാമെന്ന ഉറപ്പിന്മേലാണ് ഇത്രയും ദിവസം ശ്വാസം വിട്ടുകൊണ്ട് അവർ കഴിഞ്ഞതും. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഗൗരി അരുൺ വിളിക്കുമ്പോഴെല്ലാം തിരക്ക് അഭിനയിച്ചിരുന്നു. അരുണും വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിലതു കാര്യമാക്കിയില്ല.
കൊച്ചിയിൽ റിസീവ് ചെയ്യാൻ വന്ന അരുൺ കഴുത്തിൽ താലിയുമായി രുദ്രന്റെയൊപ്പം ഇറങ്ങി വരുന്ന ഗൗരിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ അവൻ മനസുകൊണ്ട് തകർന്നു.
💬 Comments
View all comments