Chapter Title : രുദ്ര താണ്ഡവം [M.D.V]
രുദ്രൻ അരുണിന്റെ മുഖത്ത് നോക്കാൻ പോലും ചെറിയ നീരസം ഉണ്ടായിരുന്നു. ഗൗരിയെ പ്രണയിച്ചിരുന്നെങ്കിലും അവളെ സ്വന്തമാക്കണമെന്നു രുദ്രൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
എയർപോർട്ട് ലോഞ്ചിൽ ഇരുന്നുകൊണ്ട് എന്ത് പറയുമെന്ന നിശബ്ദത എല്ലാര്ക്കും പ്രെശ്നമായി. അമേയ അരുണിന്റെ വിറയ്ക്കുന്ന കൈ പിടിച്ചുകൊണ്ട് പറഞ്ഞു.
“അരുൺ, ഗൗരി ചെയ്തത് തെറ്റ് തന്നെയാണ്, അവൾക്ക് രുദ്രനോടുള്ള ഇഷ്ടവും ആരാധനയും കൊണ്ട് അവളെ നിയന്ത്രിക്കാൻ ആയില്ല, അവളുടെ ഉള്ളിൽ കുറ്റബോധം നീറി അവൾ നിന്റെയൊപ്പം ജീവിക്കുന്നതിലും നല്ലതല്ലേ രുദ്രനെ വിവാഹം കഴിക്കുന്നത് ആലോചിച്ചു നോക്കു…. പക്ഷെ അരുൺ അവൾ ചെയ്ത തെറ്റിന് മാപ്പ് കൊടുക്കാൻ കഴിയണം എന്നാണ് എന്റെ റിക്വസ്റ്റ്!”
“സീ അമേയ, കല്യാണത്തിന് മുൻപ് ഞാനും പെൺകുട്ടികളുമായി
പരസ്‍പരം ഇഷ്ടപെട്ടുകൊണ്ട് നല്ല മൊമെന്റ്‌സ് എല്ലാം ഉണ്ടായിട്ടുണ്ട്, പക്ഷെ കല്യാണത്തിന് കുറച്ചു നാൾ ബാക്കി നിൽക്കേ ഇങ്ങനെ സംഭവിക്കുമ്പോ….എനിക്ക് ഗൗരിയെ മനസിലാകുന്നില്ല!!!!”
ഗൗരി പൊട്ടിക്കരഞ്ഞപ്പോൾ രുദ്രൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് നെഞ്ചോടു ചേർത്തി. അരുണും ഗൗരിയോട് എന്ത് പറയുമെന്നറിയാതെ വിഷമിച്ചു.
“നീയെന്നോട് ഇത് പറഞ്ഞേഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ സ്വീകരിക്കുമായിരുന്നു, ഗൗരി….”
“ഞാൻ നിന്റെ മനസിനെയാണിഷ്ടപ്പെട്ടത്…”
“ഞാനുമതു പോലെ തന്നെയായിരുന്നു അരുൺ. നിന്നെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു…..പക്ഷെ തീരെ പക്വതയില്ലാത്ത മനസാണ് എനിക്ക്, പക്ഷെ രുദ്രനോടുള്ള ആരാധനയും അടുപ്പവും എനിക്ക് ഉള്ളിൽ അവനു വേണ്ടി ജനിച്ചതാണെന്ന തോന്നൽ ആഴത്തിലുണ്ട്…അതുകൊണ്ടായിരിക്കാം എനിക്ക് അപ്പൊ….” ഗൗരി വിങ്ങിപ്പൊട്ടി.
“മറക്കാൻ സമയം എടുത്തേക്കാം… എന്നാലും സ്റ്റിൽ ഐ ലവ് യു ഗൗരി…” അരുൺ മറുപടി ഒന്നും കേൾക്കാൻ നിൽക്കാതെ എണീറ്റ് നടന്നപ്പോൾ, ഗൗരി എണീറ്റുകൊണ്ട് അരുണിന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.
“പ്ലീസ് ഡോണ്ട് ഹേറ്റ്
💬 Comments
View all comments