0%

Chapter Title : രുദ്രപ്രതാപം [Jhon Clinton]

Author : Jhon Clinton Read All Parts 54.6K

കൊണ്ടായിരുന്നു അച്ഛൻ കഴിഞ്ഞ ആഴ്ച തിരികെ വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞു എന്നെ വിളിച്ചത്. എന്താണ് സംഭവം എന്ന് അറിയാൻ ഞാൻ പലപ്രാവശ്യം ചോദിച്ചെങ്കിലും അതിനു മറുപടി ഒന്നും കിട്ടിയില്ല. അങ്ങനെ ഞാൻ ബാംഗ്ലൂരിലെ ജീവിതം നിർത്തി വീട്ടിലേക്ക് തിരിച്ചു പോന്നു.

ഞാൻ കണ്ണാടിയിൽ എന്റെ മുഖം ഒന്ന് ശ്രദ്ധിച്ചു താടിയൊക്കെ പല ഭാഗത്തും വന്നുകൊണ്ടിരിക്കുനുണ്ട് പക്ഷേ മൊത്തത്തിൽ ഒരു മെനയില്ല" ഇതൊക്കെ ഒന്ന് വടിച്ചു കളഞ്ഞല്ലോ " ഞാനെന്റെ താടിയിൽ വിരലുകൾ ഓടിച്ച് ആലോചിച്ചു. അല്ലെങ്കിൽ വേണ്ട ആരെ കാണിക്കാൻ.

സത്യം പറയാലോ എന്നെ കാണാൻ അത്യാവശ്യം ഭംഗി ഒക്കെ ഉണ്ട്. ഞാൻ ചുമ്മാ പറയുന്നതല്ല ബാംഗ്ലൂരിൽ ആയിരുന്നപ്പോൾ പലപ്പോഴും പലരുടെയും നോട്ടം എന്നെ കീറിമുറിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ എൻറെ സ്വഭാവം അത്രയൊന്നും നല്ലതല്ലാത്തതുകൊണ്ട് ആരും എൻറെ അടുത്ത് വരാറില്ലായിരുന്നു സ്വഭാവത്തിന്റെ കാര്യം ഞാൻ പിന്നെ പറയാം അങ്ങനെ കണ്ണാടിയിൽ നോക്കി എൻറെ സൗന്ദര്യം ഞാൻ തന്നെ ആസ്വദിക്കുമ്പോൾ ആണ് താഴെ നിന്ന് അടുത്ത വിളി വന്നത്

"എടാ അഭി നീ അവിടെ എന്തെടുക്കുവാ" അമ്മയായിരുന്നു അത് ചോദിച്ചത്.

"ഇതാ വരുന്നു" ഞാൻ മറുപടി നൽകി ഞാൻ നേരെ ബാത്രൂമിൽ കയറി പല്ലു തേച്ചു ഒന്നു ഫ്രഷ് ആയി എന്നിട്ട് റൂമിൽ നിന്നും ഒരു ടീഷർട്ടും എടുത്തിട്ട് ഞാൻ നേരെ താഴോട്ടു പോയി

ഞാൻ നേരെ ഹാളിൽ എത്തിയപ്പോൾ എല്ലാവരും ഡൈനിങ് ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു.

എന്നാൽ പിന്നെ ഫാമിലിയെ കൂടി പരിചയപ്പെടുത്താം.

ആദ്യം തന്നെ ഇരിക്കുന്നത് രാജീവൻ അഥവാ എൻറെ അച്ഛൻ പുള്ളിക്ക് നാട്ടിൽ അല്ല

💬 Comments

View all comments