0%

Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]

Author : Jhon Clinton Read All Parts 36.2K

ഒന്ന് ഞെട്ടി മാറി.

അപ്പോഴാണ് എനിക്ക് ശരിക്കും സ്ഥലകാല ബോധം തിരിച്ചു വന്നത്. ഇത്ര നേരം ലോകത്ത് ഞാനും മായയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നപോലെ ആയിരുന്നു.

ഞാൻ പതുക്കെ മായയെ നോക്കി.

അവൾ ശ്വാസം കിട്ടാതെ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. നെഞ്ച് വേഗത്തിൽ ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു. കവിളുകൾ മുഴുവൻ ചുവന്നിരുന്നു. ആ കണ്ണുകളിൽ ഇപ്പോഴും അൽപ നേരം മുൻപ് ഉണ്ടായിരുന്ന ഹരത്തിന്റെ ബാക്കി കത്തിക്കിടക്കുന്നത് ഞാൻ കണ്ടു.

അവളുടെ ചുണ്ടിന്റെ വക്കിൽ ചെറിയൊരു മുറിവ് പോലെ ചുവന്ന പാട് തെളിഞ്ഞിരുന്നു. ഞാൻ കുറച്ചു അധികം ആവേശപ്പെട്ടു പോയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

അവൾ പതുക്കെ അതിൽ വിരൽ കൊണ്ട് തൊട്ടുനോക്കി.

“ആഹ്…”

ചെറിയൊരു ശിൽകാരം അവളുടെ ചുണ്ടുകളിൽ നിന്ന് പുറത്തുവന്നു.

അത് കണ്ടപ്പോൾ എനിക്ക് അറിയാതെ ചിരി വന്നു.

“എന്താ ചിരിക്കണേ…”

അവൾ നാണവും ദേഷ്യവും കലർന്ന മുഖത്തോടെ എന്നെ നോക്കി. പിന്നെ കണ്ണ് ചുരുട്ടി—

“പട്ടി…”

അതും പറഞ്ഞ് അവൾ എന്റെ നെഞ്ചത്ത് ഒരു ചെറിയ ഇടി തന്നു. പക്ഷേ ആ ഇടിയിലും സ്നേഹം കൂടുതലായിരുന്നു.

പിന്നെ മുടി ഒന്ന് ശരിയാക്കി, ശ്വാസം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ വേഗത്തിൽ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി.

എന്റെ മുഖത്ത് ഇപ്പോഴും ആ ചിരി മാഞ്ഞിരുന്നില്ല. കുറച്ചു നേരം മുൻപ് നടന്ന ഓരോ നിമിഷവും വീണ്ടും വീണ്ടും മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു.

അവളുടെ ആ ചുണ്ടുകളുടെ മാധുര്യം ഇപ്പോഴും എന്റെ ചുണ്ടിൽ തങ്ങി നിൽക്കുന്ന പോലെ തോന്നി. കണ്ണ് അടച്ചാൽ പോലും അവളുടെ കിതപ്പും വിറയുന്ന ശ്വാസവും ചെവിയിൽ വീണ്ടും

💬 Comments

View all comments