Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]
ആയിരുന്നു
"ടാ... നിനക്കെന്താ പറ്റിയെ" എന്റെ ഇരുത്തം കണ്ടു അവൾ ചോദിച്ചു...
"ഏഹ്... എന്താ..."
"അല്ല നീ നല്ല മൂഡ് ഓഫ് ആയി ഇരിക്കുന്നത് കണ്ടു ചോതിച്ചതാ"
"ഏയ് ഒന്നും ഇല്ലടി ഇപ്പൊ എഴുന്നേറ്റത് കൊണ്ടു തോന്നുന്നതാ..."
"മ്മ്" അവൾ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്
പിന്നെയും അവൾ മൊബൈലിലേക്ക് തന്നെ നോക്കി ഇരുന്നു...
ഞാൻ ആണെങ്കിൽ ചിന്തകളിലേക്കും..
പെട്ടന്നാണ് അർച്ചന ചേച്ചി അങ്ങോട്ടേക്ക് വന്നത് ഒരു വെള്ള ടി ഷർട്ട് ആണ് വേഷം. കയ്യിൽ ഒരു കപ്പ് ചായയും ഉണ്ട്.
അവൾ എന്നെ കണ്ടതും ഒന്ന് ചിരിച്ചു എന്റെ നേരെ നടന്നു വന്നു.
പെട്ടന്ന് കാൽ ഒന്ന് സ്ലിപ് ആയി അവൾ നിലത്തേക്ക് വീഴാൻ പോയി. പക്ഷെ അപ്പോഴേക്കും ഞാൻ ചാടി കേറി അവളെ ഒരു കൈ കൊണ്ടു വയറിലൂടെ കൈ ഇട്ട് പിടിച്ചു നിർത്തി...പിന്നെ അവളുടെ കയ്യിൽ ഉണ്ടായിരുന്ന ചായ ഒരു തുള്ളി പോലും നിലത്തു പോവാതെ എന്റെ മറ്റേ കയ്യിലും..
ഇതെല്ലാം കണ്ടു അന്തം വിട്ടു നോക്കി നിൽക്കുവാണ് അപ്പു...
"എന്റെ മോനെ നൈസ്... എന്തൊരു ക്യാച്ച് ആട" അപ്പു പറഞ്ഞു...
അർച്ചന എന്റെ കയ്യിൽ നിന്നും ഒന്ന് എഴുന്നേറ്റു ഒന്ന് ശ്വാസം വിട്ടു.
"Thanks എടാ... ഇപ്പൊ മോന്തേം കുത്തി വീണേനെ"
ഞാൻ ഒന്ന് തല കുലുക്കുക മാത്രം ആണ് ചെയ്തത്. എന്നിട്ട് ആ ചായ കപ്പ് അവൾക്കു കൊടുത്തു അവൾ അതും ആയി സോഫയിൽ പോയി ഇരുന്നു...
അപ്പു അപ്പോഴും അതൊക്കെ അർച്ചനയോടു ഞാൻ പിടിച്ചതിനെ കുറിച്ച് പറയുക
💬 Comments
View all comments